മാതൃക സോഷ്യൽ ഫോറം (ആര്യക്കര)

സൂപ്പർ സോങ് മത്സരം 6/9/2025ശനിയാഴ്ച രാത്രി 7മണിമുതൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2025 സെപ്റ്റംബർ 6, 7, 8 തീയതികളിൽ വിവിധ പരിപരിപാടികളോടെ നടത്തുകയാണ്.

പ്രോഗ്രാമിന്റെ ഭാഗമായി ഈ വർഷം സൂപ്പർ സോങ് മത്സരവും നടത്തുന്നുണ്ട്.
സെപ്റ്റംബർ 8 തിങ്കളാഴ്ച രാവിലെ 11 മണിമുതൽ ആണ് മത്സരം വച്ചിരുന്നത്. എന്നാൽ സാങ്കേതിക മായ ചില കാരങ്ങളാൽ മത്സരം 6/9/2025 ശനിയാഴ്ച രാത്രി 7മണിമുതൽ
ആയിരിക്കും. നിത്യഹരിത നായകൻ പ്രേം നസീർ അഭിനയിച്ച കൊട്ടാരം വിൽക്കാനുണ്ട്
എന്ന ചിത്രത്തിലെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
എന്ന ഗാനമാണ് മത്സരത്തിനായി തെരെഞ്ഞെടുത്തിട്ടുള്ളത്.
ഗാനരചന – വയലാർ

സംഗീതം – ജി. ദേവരാജൻ
ഗായകർ – യേശുദാസ് &മാധുരി

ഈ ഗാനത്തിന്റെ വരികളും ട്രാക്കും ഇതോടൊപ്പം പോസ്റ്റ്‌ ചെയ്യുന്നു.
20 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക.
വിജയികൾക്ക്
സമ്മാനമായി ബ്ലൂ ടൂത്ത് സൗണ്ട് ബാർ , ക്യാഷ് പ്രൈസ്
ആണ് നൽകുന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
പേര് രജിസ്റ്റർ ചെയ്യുവാനായി
9847268361
നമ്പറിൽ ബന്ധപ്പെടുക.

Top