സ്കൂൾ സമയത്ത് പോയ മണൽലോറികൾ നാട്ടുകാരും വിദ്യാർഥികളും തടഞ്ഞു
മുഹമ്മ സ്കൂൾ സമയത്ത് മണൽ കയറ്റി പോകുകയായിരു ന്ന ലോറികൾ നാട്ടുകാരും വി ദ്യാർഥികളും ചേർന്ന് തടഞ്ഞിട്ടു. ദേശീയപാതയുടെ നിർമാണത്തി ന് വേമ്പനാട് കായലിൽ നിന്നും ഡ്രജ് ചെയ്തെടുത്ത മണൽ കയറ്റിപ്പോയ ലോറികളാണ് കഴി ഞ്ഞദിവസം കണ്ണങ്കരയിൽ തട ഞ്ഞത്. വിദ്യാർഥികൾ വൈകിട്ട്
4ന് സ്കൂളിൽ നിന്നും പോയശേ ഷമാണ് ലോറികൾ വിട്ടയച്ചത്. ലോറികളിൽ കായൽ മണൽ കയറ്റിക്കൊണ്ടുപോകാൻ തുട ങ്ങിയതോടെ ഒരാഴ്ചയായി നാ ട്ടുകാരും വിദ്യാർഥികളും ദുരിത ത്തിലാണ്.
മണലും ചെളിയും വീണ് കണ്ണങ്കര ജെട്ടി റോഡിലൂടെ കാൽനടക്കാർക്ക് പോവാൻ പറ്റാത്ത അവസ്ഥയാണ്. റോഡ് ഉണങ്ങി ക്കഴിഞ്ഞാൽ പൊടിശ ല്യം മൂലം മൂക്ക് പൊത്തിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. സെന്റ് മാത്യൂസ് ഹൈസ്കൂൾ, സെന്റ് സേവ്യേഴ്സ്, സെന്റ് തെരസീനാസ് എൽപി സ്കൂളു കൾ, കണ്ണങ്കര പള്ളി, ചിറ യ്ക്കൽ, ചെട്ടിച്ചാവീട് ക്ഷേത്ര ങ്ങൾ, ബോട്ട്ജെട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന റോഡാണ് ലോറികളിൽ നിന്ന് വീഴുന്ന ചെളിയും വെള്ളവും നിറ
ഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ ®.
സ്കൂൾ സമയത്തു പോ ലും മണലുമായി പോകാൻ തുട ങ്ങിയതോടെയാണ് ലോറികൾ തടഞ്ഞിട്ടത്. ഡചെയ്ത് എടു ക്കുന്ന മണൽ കോക്കാട്ട് ഭാഗ ത്തുള്ള പുരയിടത്തിൽ സൂക്ഷിച്ച ശേഷം മണ്ണുമാന്തിയന്ത്രം ഉപ യോഗിച്ചാണ് ലോറികളിൽ കയ റ്റുന്നത്. നാലിൽ പരം മണ്ണുമാന്തി യന്ത്രങ്ങൾ ഒരേ സമയത്ത് പ്രവർത്തിക്കുന്നതു മൂലം രാത്രി പരിസരവാസികൾക്ക് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വന്ന തോടെ രാത്രിയിലെ പ്രവർത്തന ങ്ങൾ നിർത്തിവയ്ക്കണമെന്നാവ ശ്യപ്പെട്ട് പരിസരവാസികൾ മണ്ണു മാന്തിയന്ത്രങ്ങളുടെ പ്രവർത്തനം തടഞ്ഞിരുന്നു. ടൺ കണക്കിന് ഭാരവും കയറ്റി ലോറികൾ പോ കാൻ തുടങ്ങിയപ്പോൾ ചില വീടു കളുടെ ഭിത്തികൾക്ക് വിള്ളൽ ഉണ്ടായി. ആഴത്തിൽ യ്യുമ്പോൾ ഉണ്ടാകുന്ന കലക്ക വെള്ളത്തിൽ മത്സ്യബന്ധനവും കക്കാ വാരുന്ന ജോലികളും മുട ങ്ങിയിരിക്കുകയാണ്. എത്രയും വേഗം മണൽഖനനം നിർത്തി വച്ച് പ്രദേശവാസികൾക്ക് സ്വൈരജീവിതം ഉറപ്പുവരുത്തണ മെന്നും മത്സ്യത്തൊഴിലാളികൾ ക്ക് തൊഴിലെടുക്കാൻ അവസര മുണ്ടാക്കണം എന്നുമാണ് നാട്ടു കാരുടെ ആവശ്യം.

