ആലപ്പുഴ നഗരത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് മറക്കുവാൻ കഴിയാത്തൊരുമുഖം

ആലപ്പുഴ നഗരത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് മറക്കുവാൻ കഴിയാത്തൊരുമുഖം. കുരുക്കിൽ നിന്നും അഴിയാക്കുരുക്കിലേയ്ക്ക് കുതിക്കുന്ന ആലപ്പുഴയിലെ ട്രാഫിക്ക് സംവിധാനത്തിന് ഒരാശ്വാസമായി ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ [BSF] മുൻ കാവൽഭടൻ ആയ ആലപ്പുഴ പുന്നപ്ര സ്വദേശി കെ.മോഹൻ ദാസ് സാർ, ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി ജോലി ചെയ്യുന്ന മോഹൻ ദാസ് സാറിന്റെ ജോലിയോടുള്ള കൂറും ആത്മാർത്ഥതയും ആലപ്പുഴയിലെ ഗതാഗത കുരുക്കിൽ നട്ടം തിരിയുന്ന ആയിരങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസമാണ് .പൊരിവെയിലത്ത് വിയർത്തൊലിച്ച് നിന്ന് രണ്ട് ജംഗ്ഷനുകൾ കേന്ദ്രീകരിക്കുന്ന കോടതി പാലത്തിലെ ട്രാഫിക്ക് നിയന്ത്രണം ഇദ്ദേഹം കൈകാര്യം ചെയ്യുന്നത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിട്ടും,വളരെ വേഗത്തിലുമാണ് . JCI യുടെ ഉൾപ്പെടെ ആലപ്പുഴയിലെ സന്നദ്ധ സംഘടനകളിലൂടെ നിരവധി അംഗീകാരങ്ങൾ ഇതിനകം തേടിയെത്തിയിട്ടുണ്ട്.

Top