കണ്ണങ്കര – വൈറ്റില ബസ് സർവീസ് പുനരാരംഭിക്കണം
മുഹമ്മ • തണ്ണീർമുക്കം കണ്ണങ്കര ജെട്ടിയിൽ നിന്നു വൈറ്റിലയ്ക്ക് ഉണ്ടായിരുന്ന കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്ക ണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടുകാരുടെ നിരന്തര ആവ ശ്യത്തെ തുടർന്നാണ് ഇതുവഴി ബസ് സർവീസ് അനുവദിച്ചത്. നൂറുകണക്കിന് യാത്രക്കാർക്ക് ഉപകാരപ്രദമായ ബസ് സർവീ സ് നിർത്തിയിട്ട് ഒരു വർഷത്തില ധികമായി.
വർഷങ്ങൾക്കു മുൻപ് ചേർത്തലയിൽ നിന്നു 11-ാം മൈൽ വഴി കണ്ണങ്കര ജെട്ടിയിലേക്കും ചേർ ത്തല മരുത്തോർവട്ടം പോറ്റിക്ക വല, മുട്ടത്തിപ്പറമ്പ്, കണ്ണങ്കര, വെളിയമ്പ് വഴി തണ്ണീർമുക്കത്തി നും ബസ് സർവീസ് ഉണ്ടായിരു ന്നതാണ്. ഈ സർവീസുകളെ ല്ലാം മുടങ്ങിയതോടെ കണ്ണങ്കരയി ലും സമീപപ്രദേശങ്ങളിലുമുള്ള വർ 2 കിലോമീറ്റർ നടന്ന് മുട്ടത്തി പ്പറമ്പ് കവലയിലോ അഴീക്കോ ടൻ ജംക്ഷനിലോ എത്തിയാലേ യാത്ര ചെയ്യാനാകൂ. ഗ്രാമത്തി ന്റെ ഉൾപ്രദേശങ്ങളിൽ ജനം യാ ത്രാക്ലേശം മൂലം വലയുമ്പോഴും ബസ് സർവീസ് പുനരാരംഭി ക്കാൻ അധികൃതർ നടപടി സ്വീ കരിക്കുന്നില്ലെന്നാണ് നാട്ടുകാരു ടെയും വ്യാപാരി സംഘടനകളു ടെയും പരാതി.

