കരകാണാക്കടൽ പോലെ ആലപ്പുഴയുടെ ടൂറിസം വികസനം
February 12, 2026
മുഹമ്മ ടൂറിസത്തിന്റെ അനന്തസാധ്യതകളാൽ സമ്പന്നമാണ് ജില്ലയുടെ വടക്കൻ മേഖലാ പഞ്ചായത്തുകൾ. ഒന്നു മനസുവച്ചാൽ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കുതന്നെ സൃഷ്ടിക്കാൻ കഴിയുന്ന ഭൗതിക സാഹ ചര്യങ്ങളാണ് എവിടെയും. ആലപ്പുഴയുടെ മറ്റു മേഖലകളുമായി നോക്കുമ്പോൾ ഇത്രയും ടൂറിസം സാധ്യതകൾ മറ്റെങ്ങുമില്ലെന്നു പറയാം. കൊച്ചിവരെ നീളുന്ന വിശാലമായ കായൽപ്പരപ്പാണ് ടൂറിസ്റ്റുകളെ മാടി വിളിക്കുന്നത്. പാതിരാമണൽ ദ്വീപ്, മാട്ടേൽ തുരത്ത്, പുത്തൻകായൽ, പെരുമ്പളം ദ്വീപ് എന്നിങ്ങനെ ചെറുതും വലുതുമായ പതിനെട്ടോളം ദ്വീപുകൾ ഈ മേഖലയിലുണ്ട്.
ഉൾനാടൻ ടൂറിസത്തിന്റെ സാധ്യതകളും വിശാലമാണ്. കരിയാർ, ചെങ്ങണ്ടയാർ, കട്ടച്ചിറയാർ എന്നിങ്ങനെ ഗ്രാമസൗന്ദര്യം നിറഞ്ഞ ആറുകളും ഇവയുടെ കൈവഴികളും ടൂറിസ്റ്റുകളുടെ മനസിൽ മായാത്ത മു ദ്രകൾ ചാർത്താൻ പോന്നവയാണ്. ആലപ്പുഴ മുതൽ ചേർത്തല വരെ നീളുന്ന എഎസ് കനാൽ പോലുള്ള കനാലുകളും ടൂറിസം സാധ്യാതകളുടെ വിളനിലങ്ങളാണ്.
കടലോര ചാരുതയും മനം മയക്കുന്നതാണ്. മാരാരി ബീച്ച്, ഓമനപ്പുഴ കടപ്പുറം, തൈക്കൽ ബീച്ച്, അർത്തുങ്കൽ ബീച്ച്, അന്ധകാരനഴി ബീച്ച് എന്നിവയും കടലുമായി ബന്ധപ്പെട്ട പൊഴികളും കടലോരജീവിത വും സഞ്ചാരികളുടെ കുത്തൊഴുക്കിനു വഴിവെട്ടാൻ പോന്നവയാണ്.
തീർഥാടക ടൂറിസത്തിന്റെ സാധ്യതകളും വളരെ വലുതാണ്. ക്രിസ്തുശിഷ്യനായ വിശുദ്ധ തോമാശ്ലീഹായുടെ കാലടികൾ പതിഞ്ഞ തണ്ണീർമുക്കം കോക്കമംഗലം പള്ളി, പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേ ത്രം, വിശുദ്ധ ലൂക്കാ സുവിശേഷകനാൽ വരയ്ക്കപ്പെട്ടതെന്നു വിശ്വസിക്കുന്ന പരിശുദ്ധ മാതാവിന്റെ ചിത്രമുള്ള വൈക്കം കുടവെച്ചൂർ പള്ളി, പെരുമയുടെ മകുടം അണിയുന്ന അർത്തുങ്കൽ പള്ളി, പൗരാണി ക ക്രൈസ്തവശേഷിപ്പുകളുള്ള പള്ളിപ്പുറം പള്ളി, ശബരിമല അയ്യപ്പൻ ആയോധനകല പഠിക്കാനെത്തിയ മുഹമ്മ ചീരപ്പൻചിറ കളരി, അയ്യപ്പന്റെ കാലടികൾ പതിഞ്ഞതും തിരുവിതാംകൂർ രാജാക്കന്മാർ ആ രാധനയ്ക്ക് എത്തിയിരുന്നതുമായ തണ്ണീർമുക്കം ചാലി നാരായണപുരം ക്ഷേത്രം, കലാകേരളത്തിന്റെ മനം കവർന്ന കവികളായ ഇരയിമ്മൻ തമ്പി, വയലാർ രാമവർമ്മ എന്നിവരുടെ ജന്മഗ്യഹങ്ങൾ എന്നിങ്ങ നെ തീർഥാടക ടൂറിസ്റ്റുകളുടെ കണ്ണും മനവും കവരുന്ന ചരിത്രശേഷിപ്പുകൾ നാടെങ്ങും സുലഭമാണ്.
ഒരു കാലത്ത് ലോകത്തിന്റെ ശ്രദ്ധ കവർന്ന പട്ടണമായിരുന്നു ആലപ്പുഴ. കയർ ഉത്പന്നങ്ങളുടെയും മലഞ്ചരക്കുകളുടെയും കയറ്റുമതി കേന്ദ്രം എന്ന നിലയിൽ പുകൾപ്പെറ്റതാണ് ആലപ്പുഴയുടെ പൂർവ കാലം. തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസിന്റെ ദീഘവക്ഷണവും ഇച്ഛാശക്തിയുമാണ് ആലപ്പുഴയെ പുകൾപ്പെറ്റതാക്കിയത്. പിന്നീട് ജനായത്ത ഭരണം വരുകയും കേന്ദ്ര- സംസ്ഥാന സർക്കാരുകളു ടെ ഭരണ നിയന്ത്രണം ആലപ്പുഴക്കാരുടെ കൈകളിൽ ആകുകയും ചെയ്തെങ്കിലും ആലപ്പുഴയുടെ പോയകാല പ്രൗഢി വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
ആലപ്പുഴ തുറമുഖത്തിന്റെ നെമ്പരക്കാഴ്ച പോലെ കടൽപ്പാലത്തിന്റെ ശേഷിപ്പ് ഇന്നുമുണ്ട്. മറ്റൊരു രാജാ കേശവദാസന്റെ കടന്നുവരവ് ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്ക്. ടൂറി സം സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ ആലപ്പുഴയുടെ വികസനക്കുതിപ്പ് സാധ്യമാകുമെങ്കിലും ഇതിനുള്ള പദ്ധതികൾ ആരും മെനയുന്നില്ല. ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികൾ ആലപ്പുഴയുടെ കായൽപ്പരപ്പും കുട്ടനാടൻ കാഴ്ചകളും കണ്ടു മടങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴുമുള്ളത്.
മറ്റു സാധ്യതകളിലേക്കു മിഴിതുറക്കാൻ തയാറാകുന്നില്ല. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ആവിഷ്കരിക്കുന്ന പദ്ധതികൾ പാതിവഴിയിൽ കൂമ്പൊടിയുന്ന പ്രവണതയാണ്. അഞ്ചരക്കോടി രൂപ ചെലവിൽ പാതിരാമണൽ ദ്വീപിൽ നടപ്പാക്കിയ ഇക്കോടൂറിസം പദ്ധതി പാതിവഴിയിൽ മുടങ്ങിയതും തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിനലിന്റെ പ്രവർത്തനം താളം തെറ്റിയതും ആലപ്പുഴയുടെ ടൂറിസം മേഖല നഥനില്ലാ കരി ആയതിനാലാണ്.
പത്മാവതിയമ്മ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റായിരിന്നപ്പോഴാണ് ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയിൽപ്പെടുത്തി തണ്ണീർമുക്കം ബോട്ട് ജെട്ടിയോടു ചേർന്ന് ഹൗസ് ബോട്ട് ടെർമിനൽ ആരംഭിച്ചത്. ആലപ്പുഴ, കോട്ടയം, കൊച്ചി മേഖലകളിൽ നിന്ന് കരമാർഗവും ജലമാർഗവും എത്തിച്ചേരാൻ കഴിയുന്ന സ്ഥലമെന്ന നിലയിൽ ഏറെ പ്രതീക്ഷകൾ വാരിവിതറിയാണ് ബോട്ടു ടെർമിനലിന്റെ നിർമാണം വർഷങ്ങ
ൾക്ക് മുൻപ് പൂർത്തിയാക്കിയത്.
എന്നാൽ, ഹൗസ്ബോട്ട് ടെർമിനൽ ടൂറിസ്റ്റുകൾക്ക് പ്രയോജനപ്പെട്ടില്ല.ടോയ്ലറ്റ് സൗകര്യമില്ല എന്നതിന്റെ പേരിലാണ് ബോട്ട് ടെർമിനൽ സഞ്ചാരികൾക്ക് തുറന്നുകൊടുക്കാത്തത്. നിസാരകാര്യങ്ങളുടെ പേരി ൽ വൻകിട പദ്ധതിളുടെ കൂമ്പൊടിക്കുന്നത് തടയാൻ ആരുമില്ലെന്നതാണ് നാടിന്റെ ഗതികേട്.

