കായൽസഞ്ചാരത്തിന് എത്തുമോ ‘വാട്ടർ മെട്രോ’?
സാധ്യതാപഠനത്തിൽ പ്രതീക്ഷയോടെ ജില്ല
പരിഗണിക്കുന്നത് എട്ട് റൂട്ടുകൾ
ആലപ്പുഴ ജില്ലയുടെ വിനോദ സഞ്ചാരരംഗത്തും ഗതാഗതരംഗ ത്തും പുതിയ സാധ്യതകൾ തുറ ന്ന് കായൽസഞ്ചാരത്തിന് വാട്ടർ മെട്രോ എത്തിയേക്കുമെന്നു പ്ര തീക്ഷ. വാട്ടർ മെട്രോ മാതൃക വ്യാ പിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള സാധ്യതാ പഠനറിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം .ആർ.എൽ.) സമർപ്പിച്ചു. രാജ്യവ്യാ പകമായ സാധ്യതകൾ പരിശോധി ക്കാൻ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം കെ.എം. ആർ.എലിനെ ചുമതലപ്പെടുത്തിയ തിനെത്തുടർന്നായിരുന്നു പഠനം. സംസ്ഥാനത്ത് ആലപ്പുഴ, കൊല്ലം ജില്ലകളെയാണ് വാട്ടർ മെട്രോ യ്ക്കായി പരിഗണിച്ചത്.
ആലപ്പുഴയിൽ നഗര ജലഗ താഗതരംഗത്ത് പുതിയ മാതൃക കൾ തുറക്കുന്ന വാട്ടർ മെട്രോ യിൽ ജില്ലയിലെ എട്ടു റൂട്ടുകളാ ണ് സാധ്യതാപഠനത്തിൽ പരിഗ ണിക്കുന്നത്. 61 ബോട്ടുകളാകും ജില്ലയിൽ സർവീസ് നടത്തുക. 1,370 കോടി രൂപയാണ് പദ്ധതി ക്കു ചെലവാകുമെന്ന് കണക്കാ ക്കിയിട്ടുള്ളത്. ഈ പഠനറിപ്പോർ ട്ട് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. ഇതിൽ സാങ്കേതികപ ഠനവും വിശദപദ്ധതി റിപ്പോർട്ടും തയ്യാറാക്കി അംഗീകാരം ലഭിക്കുന്ന മുറയ്ക്കാകും നടപ്പാക്കുന്നതിൽ തീ രുമാനമാകുക.
കൊച്ചിയിൽ 2023 ഏപ്രിൽ 25നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. നിലവിൽ കൊച്ചി വാട്ടർ മെട്രോയിൽ യാത്രക്കാരു ടെ എണ്ണം 50 ലക്ഷം പിന്നിട്ടിരു ന്നു. ഇതിന്റെ മികവു കണക്കിലെ ടുത്താണ് രാജ്യവ്യാപകമാക്കാനു ള്ള ശ്രമം കേന്ദ്രസർക്കാരിന്റെ ഭാ ഗത്തുനിന്നുണ്ടാകുന്നത്.
വാട്ടർ മെട്രോ
മെട്രോ റെയിലിനു സമാനമായ സൗകര്യങ്ങളുള്ള ബോട്ടുകളാകും വാട്ടർ മെട്രോ സർവീസിനെത്തുക. കൊച്ചിയിലേതിനു സമാനമായി നൂ റുപേർക്കു സഞ്ചരിക്കാനാകുന്ന എ.സി. ബോട്ടുകളാകുമിത്. ഫ്ലോ ട്ടിങ് പോണ്ടൂണുകൾ (ജെട്ടികൾ) ആയതിനാൽ വേലിയേറ്റ-വേലി യിറക്ക സമയങ്ങളിൽ ബോട്ടിന്റെ അതേനിരപ്പിൽത്തന്നെ പൊങ്ങിക്കിടക്കുന്നതിനാൽ യാത്രക്കാർ ക്കു കയറാനും ഇറങ്ങാനും എളു പ്പമാണ്.
ബോട്ടിന്റെ പ്രവർത്തനം
ബാറ്ററിയിലും ഡീസൽ ജന റേറ്ററിലും പ്രവർ ത്തിക്കുന്ന വയാകും ബോട്ടുകൾ .
ബാറ്ററിയിൽ അൻപതു ശതമാനം ചാർജിൽ ഒരു മണിക്കൂർ സഞ്ച രിക്കാനാകും. ബാറ്ററി തീർന്നാലു ള്ള സഞ്ചാരത്തിനാണ് ഡീസൽ ജനറേറ്റർ.
സർവീസിന് 61 ബോട്ടുകൾ
ജില്ലയിലാകെ 87.77 കിലോമീറ്റർ ജലപാതയിൽ വാട്ടർ മെട്രോ സർ വീസ് നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇതിനായി 61 ബോട്ടുകളാ കും വേണ്ടിവരുക. ബോട്ടുകൾ അടുപ്പിക്കുന്നതിനായി 15 ടെർമി നലുകളാകും വിവിധ റൂട്ടുകളിലായി
നിർമിക്കേണ്ടിവരുക
ജില്ലയിൽ പരിഗണിച്ച റൂട്ടുകൾ
മുഹമ്മ പാതിരാമണൽ-കുമരകം-ചീർ പ്പുങ്കൽ-തണ്ണീർമുക്കം ബണ്ട്
കെ.എസ്.ആർ.ടി.സി.-പുന്നമട കൈനകരി-നാട്ടകം
കെ.എസ്.ആർ.ടി.സി.-പുന്നമട
മീനപ്പള്ളി-ചേന്നങ്കരി മങ്കൊമ്പ് മങ്കൊമ്പ്-കിടങ്ങറ
മുഹമ്മ പാതിരാമണൽ കുമരകം
കെ.എസ്.ആർ.ടി.സി.-മീനപ്പഉള്ളി
കിടങ്ങറ കാവാലം

