കൊച്ചനാകുളങ്ങര ദേവിക്ഷേത്രത്തിൽ ഭക്തിനിർഭരമായ ലക്ഷാർച്ചന
മുഹമ്മ എൻഎസ്എസ് ചാര മംഗലം കിഴക്ക് 1617-ാം നമ്പർ കരയോഗം കീഴിലുള്ള കൊച്ചനാ കുളങ്ങര ദേവീക്ഷേത്രത്തിലെ ലക്ഷാർച്ചന ഭക്തിനിർഭരമായി.
ദേവീമന്ത്രോച്ചാരണങ്ങളാൽ മു ഖരിതമായ ക്ഷേത്ര സന്നിധി യിൽ രാവിലെ കലശപൂജ ശേഷം ലക്ഷാർച്ചന ആരംഭിച്ചു. തന്ത്രി കടിയക്കോൽ മന കൃ ഷ്ണൻ നമ്പൂതിരി മുഖ്യകാർമിക നായി. 15 വൈദിക ശ്രേഷ്ഠർചടങ്ങിന് സഹകാർമികത്വം വഹിച്ചു. വൈകിട്ട് ബ്രഹ്മകലശം എഴുന്നള്ളിപ്പ്, ബ്രഹ്മകലശാഭി ഷേകം, പ്രസാദ വിതരണം
എന്നിവ നടന്നു. ദേവസ്വം പ്രസിഡന്റ് ഡി.ദിലീ പ് കുമാർ, വൈസ് പ്രസിഡന്റ് പി
.വിനോദ് കുമാർ, സെക്രട്ടറി കെ. പി.സഹദേവൻ, ജോയിന്റ് സെക്രട്ടറി പി.ജി.ഗോപകുമാർ, ട്രഷറർ രാജേഷ് എസ്.നായർ, സംഘാടക സമിതി കൺവീനർ മാരായ ആർ.ഉണ്ണിക്കൃഷ്ണൻ, ഷൈലജ പി.മേനോൻ എന്നിവർ നേതൃത്വം നൽകി.
41-ാം ചിറപ്പുത്സവ ദിനമായ ഇന്ന് വൈകിട്ട് 6ന് കൊച്ചനാകു ളങ്ങര ദേവിയുടെ സന്നിധിയും ക്ഷേത്രപരിസരവും പ്രഭാപൂരിത മാക്കി ഒരു ലക്ഷം ദീപ സമർപ്പ ണം നടക്കും. നാടിന്റെ നാനാഭാ ഗത്തുനിന്നും ആയിരക്കണക്കിന് ഭക്തർ ലക്ഷദീപം സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. ലക്ഷദീപ ത്തിന് സമാപനം കുറിച്ച് കായി പ്പുറം കവലയിൽ നിന്ന് ത്തിലേക്ക് താലപ്പൊലി ഉണ്ടാകും. രാത്രി 11ന് തന്ത്രിയുടെ കാർമികത്വത്തിൽ വലിയ ഗുരുതി നടക്കും.

