കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലം തുറന്നു

കുമരകം നിവാസികൾക്ക് ഇത് സ്വപ്ന സാക്ഷാൽക്കാരം. വർഷങ്ങളായി അനുഭവിച്ച യാത്രാ ക്ലേശത്തിന് വിരാമം. കുമരകം കോണത്താറ്റ് പുതിയ പാലം തുറന്നു കൊടുത്തു.
തിങ്കൾ ഉച്ചയോടെ മന്ത്രി വി എൻ വാസവന്റെ വാഹനം കോണത്താറ്റ് പാലത്തിലൂടെ ആദ്യം കടന്നു. വൈകിട്ട് മുതൽ ബസു കൾ അടക്കമുള്ള വാഹനങ്ങൾ കടത്തിവിട്ടു. കുമരകം ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേയ്ക്കുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തുനിന്നു ള്ള വാഹനങ്ങൾ താൽക്കാലിക ബണ്ട് റോഡിലൂടെ ഗുരുമന്ദിരം റോഡുവഴി പോകണം. ആശുപ ത്രി റോഡിലൂടെ കറങ്ങിപോകേ ണ്ടതില്ല. നേരത്തെ കോട്ടയം – വൈക്കം, കോട്ടയം -ചേർത്തല തുടങ്ങിയ റൂട്ടിൽ സർവീസ് നട ത്തുന്ന ബസുകൾ ഇനിമുതൽ കു മരകത്ത് യാത്ര അവസാനിപ്പിക്കേ ണ്ടതില്ല.
കോട്ടയം ഭാഗത്തേയ്ക്കുള്ള പാലത്തിന്റെ പ്രവേശന പാത യുടെ പകുതി ഭാഗത്തുകൂടി മാ ത്രമേ ഗതാഗതം അനുവദിക്കൂ. മറുഭാഗം ബാരിക്കേഡ് കൊണ്ട് സുരക്ഷയൊരുക്കി. പാതയുടെ ഒരുവശത്തെ സംരക്ഷണ കൽ ഭിത്തിയുടെ ഒമ്പതുമീറ്റർ നീളം പൂർത്തിയാക്കേണ്ടതുണ്ട്. ആറ്റാ മംഗലം പള്ളി ഭാഗത്ത് നിലവി ലുള്ള ബണ്ട് റോഡിനോട് ചേർ ന്നുള്ള സമീപന പാതയുടെ നി ർമാണം പിന്നാലെ നടത്തും. പാ ലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ തുടർപ്രവർത്തനങ്ങളും പൂർത്തീകരിക്കേണ്ടതിനാലാണ് ഗതാഗതം ക്രമീകരിക്കുന്നത്. അനുബന്ധ റോഡ് ടാറിങ് പെയിന്റിങ് അടക്കം നടത്തി പാലം ഔദ്യോഗികമായി ഉദ്ഘാട നം ചെയ്യും. മഴ തുടർന്നതാണ് നിർമാണത്തിന് തടസമായത്. രാഷ്ട്രപതി 23ന് കുമരകത്ത് എത്തുന്നതിനാൽ പുതിയ പാല ത്തിനൊപ്പം ബണ്ട് റോഡിലൂടെ ഗതാഗതം തുടരും. ടൈൽ വിരി ച്ച് റോഡിന്റെ പ്രധാന ഭാഗം ക്രമീകരിക്കും.

Top