ചേർത്തലയിൽ പ്രകൃതിഭംഗി വിളിച്ചോതി ക്യാറ്റ്സ് ക്ലോ വസന്തം
ചേർത്തല നഗരസഭ ഒന്നാം വാർഡിലെ മേനാശ്ശേരി ഗോപാലയത്തിൽ ബേബി പരിമളന്റെ വീട്ടിൽ നൂറിലധികം വർഷം പ്രായമുള്ല നാടൻ മാവ് ഇന്ന് വേറിട്ടൊരു പ്രകൃതി കാഴ്ചയുടെ സാക്ഷിയാകുകയാണ്. മാവിനെ ചുറ്റിപ്പിടിച്ച് പടർന്ന് വളർന്നിരിക്കുന്ന ക്യാറ്റ്സ് ക്ലോ വളിച്ചെടി ഇപ്പോൾ പൂത്തുലഞ്ഞ് മഞ്ഞനിറത്തിന്റെ മനോഹര കാഴ്ച പകർന്നു നൽകുകയാണ്.
ഉയരമുള്ല മരങ്ങളിൽ പടർന്ന് കയറുന്ന ഈ വളിച്ചെടി പൂത്തുലയുമ്പോൾ ദൂരത്ത് നിന്ന് നോക്കിയാൽ കണിക്കൊന്ന പൂത്തതുപോലെ തോന്നിപ്പിക്കും. സാധാരണ ഡിസംബർ മുതൽ ഏപ്രിൽ വരെയുള മാസങ്ങളിലാണ് ക്യാറ്റ്സ് ക്ലോ പൂക്കുന്നത്. പല പ്രദേശങ്ങളിലും ഒരേ കാലയളവിലാണ് പൂക്കൾ വിരിയുന്നത്. ഈ മനോഹര വളിച്ചെടിക്ക് പിന്നിലും ഒരു ചെറിയ കഥയുണ്ട്. 2003-ൽ വെള്ലയാണി കാർഷിക കോളേജിൽ ടിഷ്യൂകൾച്ചർ പഠനത്തിനായി പോയ ജയൻ അവിടെയുള്ല ഫാമിൽ നിന്ന് വാങ്ങി കൊണ്ടുവന്ന തൈയാണ് വീട്ടിൽ നട്ടുവളർത്തിയത്. 2009-ലാണ് ആദ്യമായി പൂക്കൾ വിരിഞ്ഞത്. പിന്നീട് എല്ലാ വർഷവും പൂക്കുന്നത് കുടുംബത്തിന് സന്തോഷം പകർന്നു.
ക്യാറ്റ്സ് ക്ലോ വളിച്ചെടിയായി ഉയരമുള്ല മരങ്ങളിൽ പടർത്തി വളർത്താനും, കുറ്റിച്ചെടിയായി മതിലുകളിലും വീടിന്റെ ഭിത്തികളിലും വളർത്താനും സാധിക്കും. പൂവിട്ട വളികളും വേരിൽ നിന്നും പൊട്ടിമുളക്കുന്ന തൈകളും നടീലിന് ഉപയോഗിക്കാം.
ഇപ്പോൾ ഈ പൂക്കളുടെ മനോഹാരിത കാണാനും ചെടിയെക്കുറിച്ച് അറിയാനും നിരവധി ആളുകളാണ് ജയന്റെ വീട്ടിലെത്തുന്നത്. മഞ്ഞപൂക്കളാൽ നിറഞ്ഞു നിൽക്കുന്ന ക്യാറ്റ്സ് ക്ലോ വളിച്ചെടിയും പഴയ നാടൻ മാവും ചേർന്നുണ്ടാക്കുന്ന കാഴ്ച സൗന്ദര്യത്തിന്റെ വേറിട്ട അനുഭവമായി മാറ്റിയിരിക്കുകയാണ്.

