ചേർത്തലയെ തീർത്ഥാടന ടൂറിസത്തിന്റെ ഹബ്ബാക്കും: മന്ത്രി പി.പ്രസാദ്

Friday 13 March, 2026
ചേർത്തലയെ തീർത്ഥാടന ടൂറിസത്തിന്റെ ഹബ്ബാക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ തീർത്ഥാടകർക്കായി രണ്ട് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.ഐ.ഐ.ഡി.സിയുടെ നേതൃത്വത്തിൽ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി കെട്ടിടം ഉടൻതന്നെ ജനങ്ങൾക്ക് തുറന്നുനൽകുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ല 26 സെന്റ് ഭൂമിയിൽ 420.17 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഗ്രൗണ്ട് ഫ്ളോറും സ്റ്റെയർ റൂമും അടങ്ങുന്ന കെട്ടിടമാണ് ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ലത്. അറ്റാച്ച്ഡ് ടോയ്ലറ്റ് സൗകര്യമുള്ല 11 ഡബിൾ ബെഡ് റൂമുകൾ, ലാൻഡ്സ്കേപ്പിംഗ്,മാലിന്യ സംസ്കരണ സംവിധാനങ്ങൾ,തെരുവ് വിളക്കുകൾ,സുരക്ഷാ ക്യാമറകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ,ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ എസ്. രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്തംഗം കരുവ മോഹൻ,കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൻബാബു,ദേവസ്വം കമ്മറ്റി അംഗം പി. രാധാകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Top