ജലാശയങ്ങളിലെ ഖനനം പരിസ്ഥിതിക്ക് വൻനാശം വരുത്തുമെന്നു വിദഗ്ധർ

ദേശീയപാതയ്ക്ക് വേണ്ടി അടക്കം ജലാശയങ്ങളിൽ ഡ്രജിങ് നടത്തുന്നതു കാർബൺ ഡയോക്സൈഡ് സൃഷ്ടിച്ചു പരിസ്ഥിതിക്കു വൻനാ ശം വരുത്തുമെന്നു വിദഗ്ധർ. വേമ്പനാട് കായൽ ഉൾപ്പെടെ ഖനനം നടക്കുന്ന ജലാശയങ്ങളു ടെ അടിത്തട്ടിൽ കാർബൺ കുടു തലായി അടങ്ങിയ എക്കലാണുള്ളത്.
ഡ്രജിങ് നടത്തുമ്പോൾ ഈ എക്കൽ വെള്ളവും വായുവുമായി കലരുകയും ഹരിതഗൃഹ വാ തകമായ കാർബൺ ഡയോ ക്സൈഡ് രൂപപ്പെടുകയും ചെയ്യും. ഇത് ആഗോള താപന ത്തിന് ആക്കം കൂട്ടുമെന്നാണു ഗവേഷകർ പറയുന്നത്.
വേമ്പനാട്ടു കായലിൽ നടത്തിയ പഠനപ്രകാരം ഒരു ഹെക്ടർ പ്രദേശത്ത് 86 ടൺ വരെ എക്കലുണ്ടെന്നു വ്യക്തമാ യെന്നു കുട്ടനാട് രാജ്യാന്തര കാ യൽക്കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകു മാർ പറഞ്ഞു. എക്കലിൽ 3% മു തൽ 10% വരെ കാർബൺ അട ങ്ങിയിട്ടുണ്ട്. ഡജർ ഉപയോഗി ക്കുമ്പോൾ ജലാശയങ്ങളുടെ അടിത്തട്ട് കലക്കിയാണു മണ്ണെടു ക്കുന്നത്. കലങ്ങി പുറത്തേക്കു വരുന്ന കാർബൺ അന്തരീക്ഷ വായുവുമായി കലരുന്നതോടെ കാർബൺ ഡയോക്സൈഡ് രൂ പപ്പെടുകയാണു ചെയ്യുന്നത്. സ്വാഭാവിക രീതിയിൽ ഈ കാർബൺ പുറത്തേക്കു വരാതെ യും വാതകങ്ങളായി മാറാതെയും സംരക്ഷിക്കുന്നവയാണു ജലാശ യങ്ങളും തണ്ണീർത്തടങ്ങളും. കായലിൽ ആഴവും ശേഷിയും കുട്ടുമെന്നു പറഞ്ഞെങ്കിലും അതു കായലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടു ത്തുന്ന സ്ഥിതിയാണു ഡ്രജിങ് സൃഷ്ടിക്കുന്നത്.
കായലിന്റെ അടിത്തട്ട് കലക്കി മണ്ണ് എടുക്കുന്നതിനു പകരം എക്കലും മണ്ണും ചേർന്നു കട്ട കു ത്തിയെടുക്കുകയാണു വേണ്ടതെ ന്നും അദ്ദേഹം പറഞ്ഞു.
2033 ചതുരശ്ര കിലോമീറ്റർ വി സ്തൃതിയുള്ള വേമ്പനാട്ടുകായ ലിലെ കാർബൺ ശേഖരത്തിന്റെ മൂല്യം (ബ്ലു കാർബൺ ഇക്കോ ണമി) 300 കോടി രൂപയ്ക്കു മുക ളിലാണെന്നാണു കണക്കാക്കിയി ട്ടുള്ളത്. ഹരിതഗൃഹ വാതക ങ്ങൾ പുറന്തള്ളുന്നത് ഒഴിവാക്കു ന്നതു പ്രോത്സാഹിപ്പിക്കുന്ന ക്യോട്ടോ ഉടമ്പടി എന്നറിയപ്പെടു ന്ന രാജ്യാന്തര കാലാവസ്ഥാ ഉട മ്പടിയുടെ ഭാഗമായാണു കാർ ബൺ ശേഖരിക്കുന്നതിനു മൂല്യം ഏർപ്പെടുത്തി തുടങ്ങിയത്.


മണ്ണ് എടുക്കുന്നത് മത്സ്യസമ്പത്തിനെയും ബാധിക്കുന്നു
ആലപ്പുഴ ദേശീയപാതയ്ക്കാ യി കായലുകളിൽ നിന്നു മണ്ണ് എടുക്കുന്നതു മത്സ്യസമ്പത്തി നെയും സാരമായി ബാധിക്കു ന്നു.
വേമ്പനാട്ടു കായലിൽ പുന്ന മട ഭാഗത്തു മണ്ണെടുക്കൽ ആരംഭിച്ച ശേഷം പ്രദേശത്തു കരിമീൻ ഉൾപ്പെടെയുള്ള മീനു കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നു മത്സ്യത്തൊ ഴിലാളികൾ പറയുന്നു. ജില്ല യിൽ വേമ്പനാട്ടു കായലിൽ പു ന്നമടയിലും കായംകുളം കനാ ലിലുമാണു ഡ്രജിങ് നടക്കുന്ന
കായൽ വെള്ളത്തിലെ മലിനീകരണത്തിനൊപ്പം ഡജിങ് കാരണം എക്കലും ചെളിയും കൂടി കലങ്ങിയതോടെ മീനു കൾക്കു ജീവിക്കാനാകാത്ത സ്ഥിതിയായെന്നു കുട്ടനാട് രാ ജ്യാന്തര കായൽകൃഷി ഗവേ ഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ പറ ഞ്ഞു. കായലിന്റെ അടിത്തട്ടിൽ ജീവിക്കുകയും പ്രജനനം നട ത്തുകയും ചെയ്യുന്ന കരിമീൻ, കൊഞ്ച്, കക്ക തുടങ്ങിയവയുടെ നിലനിൽപിനെ ഖനനം സാ രമായി ബാധിക്കും. ഖനന ത്തിൽ അടിത്തട്ട് ഇളകുന്നതോ ടെ മീൻ കുഞ്ഞുങ്ങൾ ചാകുക യാണെന്നും അദ്ദേഹം പറ ഞ്ഞു. കായലിലെ മത്സ്യസമ്പ ത്തു കൂട്ടാനായി മീൻകുഞ്ഞു ങ്ങളെ നിക്ഷേപിക്കൽ ഉൾപ്പെ ടെ നടത്തുമ്പോഴാണു ഖനനം മീനുകളെ കൊല്ലുന്നത്. കായ ലിൽ ആഴവും ശേഷിയും കൂട്ടു മെന്നു പറഞ്ഞെങ്കിലും കായലി ന്റെ സ്വാഭാവിക ആവാസ വ്യവ സ്ഥ നഷ്ടപ്പെടുത്തുന്ന സ്ഥി തിയാണു ഡ്രജിങ് സൃഷ്ടിക്കു ന്നത്. ആഴം കൂട്ടാനായി കായ ലിന്റെ അടിത്തട്ട് കലക്കി മണ്ണ് എടുക്കുന്നതിനു പകരം എക്ക ലും മണ്ണും ചേർന്നു കട്ട കുത്തി യെടുക്കുകയാണു വേണ്ടതെ ന്നും അദ്ദേഹം പറഞ്ഞു.
മീൻ ലഭ്യത കുറയുന്നത് ഉൾ നാടൻ മത്സ്യത്തൊഴിലാളികൾ ക്കും തിരിച്ചടിയായി. മീൻകു ഞ്ഞുങ്ങൾ ഇല്ലാതാകുന്നത് അടുത്ത വർഷങ്ങളിലും മീൻ ലഭ്യത കുറയാൻ ഇടയാക്കും. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും ബാധിക്കും.

Top