തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തിത്തുടങ്ങി

മുഹമ്മ ഓരുവെള്ളത്തിന്റെ വരവ് റിപ്പോർട്ട് ചെയ്തതിനെ ത്തുടർന്ന് കളക്ടർ നിർദശി ച്ചതനുസരിച്ച് തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാംഘട്ടത്തിലെ 28 ഷട്ടറുകൾ ചൊവ്വാഴ്ച അട ച്ചു. ഇനി 62 ഷട്ടറുകൾ അട യ്ക്കാനുണ്ട്. ഇത് ശനിയാഴ്ചയോ ടെ അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടനാടൻ കർഷ കർക്കുവേണ്ടി ഡിസംബർ 15- ന് ഷട്ടറുകൾ അടച്ച് മാർച്ച് 15- ന് ഷട്ടറുകൾ തുറക്കണമെന്നും നിർമാണഘട്ടത്തിൽ കരാറുണ്ടാ യിരുന്നു.

കുട്ടനാട്ടിൽ കൊയ്ത്തിനുശേഷം പല പാടശേഖരങ്ങളിലും ഞാറു മുളച്ചുതുടങ്ങി. ഓരുവെള്ളം കയറിയാൽ ഇതു നശിച്ചുപോകും. അതുകൊണ്ടാ ണ് ഓരുവെള്ളം കയറാൻ തു ടങ്ങിയതോടെ ഷട്ടറുകൾ താ ഴ്ത്താൻ കർഷകർ ആവശ്യപ്പെ ട്ടത്. എന്നാൽ, മത്സ്യത്തൊഴിലാ ളികൾക്ക് ഓരുവെള്ളം കയറി യാലെ മത്സ്യത്തിന്റെ പ്രജനനം നടക്കുകയുള്ളൂവെന്നും ഇല്ലെ ങ്കിൽ ചെമ്മീന്റെ ലഭ്യത കുറയു മെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കായലിലെ പോള കൾ നശിക്കാനും ഓരുവെള്ളം ആവശ്യമാണ്. പോളകൾ ടൂറി സത്തിനും ഭീഷണിയാണ്. കട ലിൽനിന്നുള്ള കാളാഞ്ചി, തെ രണ്ടി ഉൾപ്പെടെയുള്ള മത്സ്യ ങ്ങൾ ഓരുവെള്ളമുള്ളപ്പോഴാ ണ് കായലിൽ വരുന്നത്.
1965-ലും 75-ലുമാണ് ബണ്ടി ന്റെ ഒന്നാംഘട്ടവും രണ്ടാംഘ ട്ടവും പണി പൂർത്തിയായത്. 2014-ഓടെ മണൽച്ചിറ പൊ ളിച്ച്, 2019-ലാണ് മൂന്നാംഘട്ടം പൂർത്തിയാക്കുന്നത്. മൂന്നാം ഘട്ടം ഷട്ടറുകൾ ആധുനിക രീ തിയിലുള്ള മെഷീനുകൾ സ്ഥാ പിച്ചാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഒന്നും രണ്ടും ഷട്ടറു കൾ മോട്ടോർ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.
രണ്ടു ദിവസം കൊണ്ടാണ് മൂ ന്നാംഘട്ടത്തിലെ 28 ഷട്ടറുകൾ താഴ്ത്തിയത്. ഓരുവെള്ളം കയ റാത്തതുകൊണ്ട് ആറ്റുകൊ ഞ്ച് ഉത്പാദനം 90 ശതമാനം കുറഞ്ഞെന്ന് അവകാശപ്പെ ട്ട് കായൽസംരക്ഷണ സമിതി കെ.എം. പൂവിന്റെ നേതൃത്വ ത്തിൽ തണ്ണീർമുക്കം ബണ്ടിൽ പ്ലക്കാർഡുമേന്തി സമരപ്രഖ്യാ
പനം നടത്തി.

Top