നീർപ്പക്ഷികളുടെ വാർഷിക കണക്കെടുപ്പ്
ജില്ലയിൽ എരണ്ടകളുടെ എണ്ണത്തിൽ വർധന
ജില്ലയിൽ എരണ്ട കളുടെ എണ്ണത്തിൽ വർധന യുണ്ടായതായി നീർപ്പക്ഷികളുടെ വാർഷിക കണക്കെടുപ്പ് റിപ്പോർട്ട്. 5,000 വരി എരണ്ടക ളെയും 2,518 വാലൻ എരണ്ടക ളെയുമാണ് ഇത്തവണ കണ്ട ത്തിയത്. 2025-ൽ നടന്ന കണ ക്കെടുപ്പിൽ ഇവയിൽ ഒന്നിനെ പ്പോലും കണ്ടെത്തിയിരുന്നില്ല. കൂടാതെ, 4,327 ചൂളൻ എരണ്ട കളെയും 1,232 പച്ച എരണ്ടക ളെയും 1,087 നീലക്കോഴികളെ യും കണ്ടെത്തി.
കാക്ക മീൻകൊത്തിയുടെ എണ്ണം ഓരോവർഷം ചെല്ലും തോറും കുറഞ്ഞുവരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. നി ലവിൽ കേവലം 13 എണ്ണത്തെ മാത്രമാണ് കണ്ടെത്താനായ ത്. കഴിഞ്ഞവർഷം 27 എണ്ണ ത്തെ കണ്ടെത്തിയിരുന്നു. 115 ഇനങ്ങളിലായി ആകെ 36,051 പക്ഷികളെ എണ്ണിത്തിട്ടപ്പെടു ത്തി. വനം-വന്യജീവി വകുപ്പും ആലപ്പുഴ സോഷ്യൽ ഫോറ സ്ട്രിയും ജില്ലയിലെ പക്ഷിനി
രീക്ഷകരുടെ കൂട്ടായ്മയായ ബേ ഡേഴ്സ് എഴുപുന്നയും സംയു ക്തമായാണ് കണക്കെടുപ്പു സം ഘടിപ്പിച്ചത്.

ആലപ്പുഴ ടൗൺ മുതൽ അരൂർ വരെയുള്ള 12 തണ്ണീർ ത്തടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ് പള്ളാത്തുരുത്തി വാർഡിൽ ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമി ജോസഫ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.എസ്. സേവ്യർ, പക്ഷിനിരീക്ഷകരായ സിജി എസ്. കുര്യാക്കോസ്, സുധീഷ് മോഹൻ, ടി.ആർ. രാജേന്ദ്രൻ,
എസ്. അരുൺ ലാൽ, അഖിൽ അശോക് എന്നിവർ വിവിധ മേ ഖലകളിൽ നേതൃത്വം നൽകി.
നീർപക്ഷികളുടെ വാർഷിക കണക്കെടുപ്പ് ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് പള്ളാത്തുരുത്തിയിൽ ഉദ്ഘാടനം ചെയ്യുന്നു

