പാതിരാമണലിൽ സഞ്ചാരികൾ ഏറി
ആലപ്പുഴയിലും കുമരകത്തും എത്തുന്ന വിനോദസഞ്ചാരിക ളിൽ ഏറെ പേരും ഇപ്പോൾ പാതിരാമണലിലും എത്തുന്നുണ്ട്. കഴിഞ്ഞവർഷം 35,000 ത്തിലേറെ വിനോദസഞ്ചാരികൾ ദ്വീപിലെത്തി. ഇതുവഴി പഞ്ചായത്തിന്റെ വരുമാനം വർധിപ്പിക്കാനുമായി. മുഹമ്മ ബോട്ട് ജെട്ടിയിൽനി ന്ന് പാതിരാമണലിലേക്ക് പോ കാൻ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി ലഭ്യമാണ്. ദ്വീപിൽ പോയി തിരിച്ച് വരുന്നതിന് 1000 രൂപയാണ് ചാ ർജ്. 10 പേരുണ്ടെങ്കിൽ ഒരാൾക്ക് 100 രൂപയേ ആകൂ. കൂടാതെ, കായിപ്പുറം ജെട്ടിയിൽ നിന്ന് എപ്പോ ഴും സ്വകാര്യ ബോട്ടുകളും സ്പീ ഡ് ബോട്ടുകളും ലഭിക്കും. ആല പ്പുഴയിൽനിന്ന് സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ വേഗ, സീ കുട്ടനാട് ബോട്ടുകളും പാതിരാ മണലിൽ എത്താറുണ്ട്.
ആംഫി തിയറ്റർ നിർമാണം പൂർത്തിയാകുന്നതോടെ ആഭ്യ ന്തര വിനോദസഞ്ചാരികൾ ഉൾ പ്പെടെ ദ്വീപിൽ എത്തുന്നവരുടെ എണ്ണം ഇരട്ടിയാകും. ഇതിലൂടെ പഞ്ചായത്തിന്റെ വരുമാനം വർ ധിക്കും. കൂടാതെ ദ്വീപിന്റെ പടി ഞ്ഞാറെകരയുടെ മുഖഛായ മാ റുകയും ചെയ്യും.

