മത്സ്യത്തൊഴിലാളിയായ യുവാവ് ചികിത്സ സഹായം തേടുന്നു

NOVEMBER 11, 2025 10:29
ചേർത്തല ഇരുകാലുകളിലും അസ്ഥിയിൽ അണുബാധയുണ്ടായി നീര് വന്ന കാലുമായി എഴുന്നേറ്റ് നടക്കുവാൻ പോലും കളിയാ മത്സ്യത്തൊഴിലാളി യുവാവ് ചികിത്സയ്ക്കായി നാട്ടുകാരുടെ സഹായം തേടുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡ് അമ്പലത്തിങ്കൽ എ.ആർ.ജയപ്രകാശാ(45)ണ് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ മുടങ്ങി ദുരിതത്തിൽ കഴിയുന്നത്.
കടലിൽ വള്ളത്തിൽ പോയി മൽസ്യബന്ധനം നടത്തി ഉപജീവനം കഴിഞ്ഞിരുന്ന ജയപ്രകാശിന് 3 വർഷത്തോളം മുമ്പാണ് കൈയ്ക്കും കാലിനും മരവിപ്പ് ബാധിച്ചത്. തുടർന്ന് ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളിലായി ചികിത്സ നടത്തി. രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും കിഡ്നി തകരാറിലായി. പ്രമേഹവും ബാധിച്ചു. ഇതോടെ തീരെ അവശനായി. ഇരുകാലുകളിലും അണുബാധയായതിനാൽ അടിയന്തിരമായി ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിക്കുകയും ഒരു കാലിന്റേത്
ചെയ്യുകയുമായിരുന്നു. ഒരു മാസത്തെ ഇടവേളയിൽ മാത്രമേ കാലുകൾക്ക് ശസ്ത്രക്രിയ നടത്തുവാൻ കഴിയുമായിരുന്നൊള്ളൂ.
എന്നാൽ ഒരു കാലിന്റെ ശസ്ത്രക്രിയക്കുള്ള ചിലവ് തന്നെ നാട്ടുകാർ സമാഹരിച്ചാണ് കണ്ടെത്തിയത്. ഇപ്പോൾ 6 മാസത്തോളം കഴിഞ്ഞെങ്കിലും അടുത്ത കാലിന്റെ ശസ്ത്രക്രിയ ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ശസ്ത്രക്രിയ ചെയ്യാത്ത കാലിൽ നിന്ന് പഴുപ്പ് ശരീരം മുഴുവനുമായി ബാധിക്കുന്ന അവസ്ഥയിലാണ്. വീട്ടു ജോലി ചെയ്തിരുന്ന ഭാര്യ മേരി ഹെലനും ഇപ്പോൾ ജോലിക്ക് പോകുവാൻ കഴിയാതെ ജയപ്രകാശിനെ പരിചരിച്ച് കഴിയുകയാണ്. കിടപ്പാടം സ്ഥിതി ചെയ്യുന്ന 5 സെന്റ് സ്ഥലം ഈടാക്കി എടുത്ത വായ്പയും കുടിശികയാണ്. ജയപ്രകാശിന്റെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുകയാണ്. ജയപ്രകാശിന്റെ പേരിൽ മാരാരിക്കുളം ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിലേക്ക് സഹായങ്ങൾ അയക്കാം. വിവരങ്ങൾ – Phone-9539903947.
BANK OF BARODA.
SB ACCOUNT NUMBER- 84260100009938.
IFSC CODE- BARBOVJMARK
(Fifth character is zero)

Top