ലോക ടൂറിസത്തിൽ കുട്ടനാടൻ സഫാരി ഇടം നേടും: മന്ത്രി
മുഹമ്മ: ലോക ടൂറിസത്തിൽ പാതിരാമണലിനെയും ആലപ്പുഴ യെയും കുട്ടനാടൻ സഫാരി അട യാളപ്പെടുത്തും എന്ന് മന്ത്രി കെ. ബി.ഗണേഷ് കുമാർ. സംസ്ഥാന ജലഗതാഗത വകുപ്പ് നടപ്പിലാ ക്കുന്ന കുട്ടനാട് സഫാരി പദ്ധതി യുടെ ആദ്യഘട്ടമായി പാതിരാമ ണൽ ദ്വീപിൽ നിർമിക്കുന്ന കേര ളത്തിലെ ആദ്യ പരിസ്ഥിതി സൗ ഹൃദ ആംഫി തിയറ്ററിന്റെയും അനുബന്ധ സൗകര്യങ്ങളുടെ യും നിർമാണ ഉദ്ഘാടനം ഓൺ ലൈനായി നിർവഹിക്കുകയായി രുന്നു മന്ത്രി.
ഗൾഫ് രാജ്യങ്ങളിൽ കണ്ടുവ രുന്ന സഫാരി യാത്രയുടെ മോ ഡലിലാണ് പദ്ധതി നടപ്പിലാക്കു ന്നത്. ടൂറിസത്തിൽ ഏറ്റവും വലിയ ആകർഷണമായി കുട്ടനാ ടൻ സഫാരി മാറും. പദ്ധതിയിലു ടെ തൊഴിൽസാധ്യത വർധിക്കു മെന്നും പദ്ധതിയോട് അനുബ ന്ധിച്ച് ടൂറിസം ബോട്ട് സർവീസ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഓൺലൈനായി മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു. കുട്ടനാട്ടിൽ ടൂറിസം, ഗതാഗതം, പ്രാദേശിക വികസനം എന്നീ ഘടകങ്ങൾ ഏകോപിപ്പിച്ചാണ് സഫാരി പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാതിരാമണൽ ദ്വീ പിൽ വിനോദ-സാംസ്കാരിക പരിപാടികളും പ്രാദേശിക കലാ രൂപങ്ങളും അവതരിപ്പിക്കാനും സൗകര്യം ഒരുക്കുമെന്നും മന്ത്രി പ്രസാദ് പറഞ്ഞു. മുഹമ്മ പഞ്ചാ യത്ത് പ്രസിഡന്റ് സ്വപ്ന ഷാ ബു, ജലഗതാഗതവകുപ്പ് ഡയറ ക്ടർ ഷാജി വി.നായർ, വാർഡ് അംഗം ലൈലാ ഷാജി, മുഹമ്മ പഞ്ചായത്ത് സെക്രട്ടറി എം.പി.മ ഹീധരൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡയറക്ടർ ആനന്ദ് സമ്പത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

