വികസനം കാത്ത് വേമ്പനാട്ടു കായലോരത്തെ കായിപ്പുറം ജെട്ടി
വിശ്രമിക്കാൻ ഇടമില്ല, ശങ്ക തീർക്കാൻ ഒരു ശുചിമുറി പോലുമില്ല
മുഹമ്മ പഞ്ചായത്തി ലെ കായിപ്പുറം ജെട്ടി പതിറ്റാണ്ടു കളായി അവഗണനയുടെ നടു വിൽ. പ്രശസ്ത ടൂറിസം കേന്ദ്ര മായ പാതിരാമണൽ ദ്വീപിനോട് ചേർന്നുള്ള പ്രധാനപ്പെട്ട ഈ ജെട്ടി വിനോദസഞ്ചാരികൾ ധാ രാളം എത്തുന്ന ഇടമാണ്. എന്നാൽ ഇവിടെ വിശ്രമിക്കാൻ ഇടമില്ല. ശങ്ക തീർക്കാൻ ഒരു ശു ചിമുറി പോലുമില്ല. പ്രാഥമികാവ ശ്യങ്ങൾ നിറവേറ്റാൻ വിദേശികള ടക്കമുള്ള വിനോദ സഞ്ചാരികൾ
ക്കു പരിസരത്തെ വീടുകളെ ആശ്രയിക്കേണ്ട സ്ഥിതി. വനിത കളാണ് ഏറ്റവുമധികം ബുദ്ധിമു ട്ടുന്നത്. വിനോദസഞ്ചാരികൾ ഭൂ രിഭാഗവും കായിപ്പുറം ജെട്ടിയിൽ എത്തിയാണ് വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപ് സന്ദർ ശിക്കാൻ പോകുന്നത്. പാതിരാമ ണൽ ദ്വീപിലേക്കുള്ള സന്ദർശക രുടെ എണ്ണം മുൻവർഷത്തെ ക്കാൾ ഇരട്ടിയിലധികമായി വർധി ച്ചിട്ടുണ്ട്. പാതിരാമണൽ ദ്വീപിൽ നിന്ന് പഞ്ചായത്തിനു ലക്ഷങ്ങൾ മാസംതോറും പ്രവേശനഫീസ് മു ഖേന വരുമാനം ലഭിക്കുമ്പോഴും ദ്വീപിന്റെ ഭാഗമായ കായിപ്പുറം ജെട്ടിയുടെ ശോച്യാവസ്ഥ അധി കൃതർ കണ്ടില്ലെന്ന് നടിക്കുകയാ ണ് എന്നാണ് നാട്ടുകാരുടെ പരാ തി. ആലപ്പുഴ- തണ്ണീർമുക്കം റോ ഡിൽ നിന്ന് കായിപ്പുറം ജെട്ടിയി ലേക്കുള്ള പ്രധാന റോഡിലെ പാലവും കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. ജെട്ടി ക്കു സമീപത്തെ ഈ ഇടുങ്ങിയ പാലം താമസിയാതെ പൊളിച്ചു വീതി കൂട്ടി പണിയേണ്ടത് അത്യാവശ്യമാണ്. പാലം പുതു ക്കി നിർമിച്ചതിനുശേഷം ചേർ ത്തല, ആലപ്പുഴ കെഎസ്ആർടി സി സ്റ്റാൻഡുകളിൽനിന്ന് കായി പ്പുറം ജെട്ടിയിലേക്കു ബസ് സർ വീസ് ആരംഭിക്കുകയും വേണം. മുഹമ്മ പഞ്ചായത്തിന്റെ പുതിയ ഭരണസമിതി കായിപ്പുറം ജെട്ടി യുടെ സമഗ്രവികസനത്തിനു പദ്ധതി തയാറാക്കി നടപ്പാക്കാൻ മുൻകൈ എടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

