ശബരിമല വിവാദങ്ങളിൽനിന്നൊഴിഞ്ഞ് ചീരപ്പൻചിറ തറവാട്

ചീരപ്പന്‍ചിറ ഈഴവ കുടുംബത്തിന് മുഹമ്മയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ഉണ്ട്. ഈ കുടുംബത്തിലെ കാരണവന്മാരായ കൃഷ്ണപണിക്കരും, കൂട്ടപ്പണിക്കരും, കരുണാകരപ്പണിക്കരും എല്ലാ ഈ നാട്ടിലെ കരപ്രാണിമാരായിരുന്നു. ശബരിമല അയ്യപ്പന്‍ മുഹമ്മയില്‍ വന്ന് ആയോധനാഭ്യാസം പഠിച്ചത് ഇവരുടെ കുടുംബം വകയായിരുന്ന ആയുധാഭ്യാസക്കളരിയിരുന്നു എന്നാണ് ഐതിഹ്യം. ഈ കളരിയിരുന്ന സ്ഥലത്താണ് മുഹമ്മയിലെ വളരെ പുരാതനമായ മൂക്കാല്‍ വട്ടം അയ്യപ്പ ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത്.

സുശീല ഗോപാലനും സി.കെ. ചന്ദ്രപ്പനും ഈ കുടുംബത്തിലെ അംഗങ്ങൾ

ശ​ബ​രി​മ​ല​യി​ലെ സ്​​ത്രീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം തി​ള​ച്ച്​ മറിയുമ്പോഴും ഇ​തി​ൽ നി​ന്നെ​ല്ലാം ഒ​ഴി​ഞ്ഞ്​ അ​യ്യ​പ്പൻ ക​ള​രി​യ​ഭ്യ​സി​ച്ച​താ​യി വി​ശ്വ​സി​ക്കു​ന്ന മു​ഹ​മ്മ​യി​ലെ ചീ​ര​പ്പ​ൻ​ചി​റ ത​റ​വാ​ടും അ​നു​ബ​ന്ധി​ച്ചു​ള്ള മു​ക്കാ​ൽ​വെ​ട്ടം അ​യ്യ​പ്പ​ക്ഷേ​ത്ര​വും. വി​ഷ​യ​ത്തി​ൽ​ വി​ശ്വാ​സ​പ​ര​മാ​യും രാ​ഷ്​​ട്രീ​യ​മാ​യും ന​ട​ക്കു​ന്ന നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ ക​ക്ഷി​യാ​വാ​ൻ കു​ടും​ബ​വും ക്ഷേ​ത്ര​വും ആ​ഗ്ര​ഹി​ക്കു​ന്നി. മ​റ്റ്​ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി താ​ന്ത്രി​ക വി​ധി​ക​ൾ​ക്ക​പ്പു​റം ക​ള​രി​യി​ല​ധി​ഷ്​​ഠി​ത​മാ​യ പൂ​ജ​ക​ളാ​ണ്​ മു​ക്കാ​ൽ വെ​ട്ടം അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ പി​ന്തു​ട​രു​ന്ന​ത്. ശ​ബ​രി​മ​ല ശാ​സ്​​താ​വി​ൽ വി​ല​യം പ്രാ​പി​ച്ച അ​യ്യ​പ്പ​​െൻറ പ്ര​തി​ഷ്​​ഠ ക​ള​രി​മു​റ​യി​ലെ വീ​രാ​സ​ന​ത്തി​ലാ​ണ്

തു​ളു​നാ​ട്ടി​ൽ ച​ന്ദ്ര​ഗി​രി​പ്പു​ഴ​യു​ടെ തീ​ര​ത്തെ ഗ്രാ​മ​ത്തി​ലെ ജ്യോ​തി​ഷം, മാ​ന്ത്രി​കം, വൈ​ദ്യം, ഹ​ഠ​യോ​ഗം തു​ട​ങ്ങി​യ​വ​യി​ൽ പ്രാ​വീ​ണ്യ​മു​ണ്ടാ​യ ചീ​ര​ൻ, അ​പ്പ​ൻ, യ​പ്പ​ൻ എ​ന്നീ ഗു​രു​ക്ക​ന്മാ​രെ ചേ​ർ​ത്ത​ല​യി​ലെ ക​ര​പ്പു​റം രാ​ജാ​വ്​ ആ​യോ​ധ​ന​മു​റ​ക​ൾ അ​ഭ്യ​സി​പ്പി​ക്കാ​ൻ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ത്താ​മ​ത്തെ ത​ല​മു​റ​യി​ൽ ​െപ​ട്ട കു​ടും​ബ​ത്തി​ലെ കാ​ര​ണ​വ​രാ​യ അ​നീ​ഷ്​ സി.​പ​ണി​ക്ക​രും ആ​ചാ​ര്യ​സ്​​ഥാ​നം വ​ഹി​ക്കു​ന്ന സ​ഹോ​ദ​ര​ൻ കേ​ശ​വ​ലാ​ലും ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​​ഴി​ഞ്ഞ്​ നി​ൽ​ക്കാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ആ​ചാ​രാ​നു​ഷ്​​ഠാ​ന​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നോ​ട്​ ഇ​വ​രും യോ​ജി​ക്കു​ന്നി​ല്ല. ശ​ബ​രി​മ​ല​യി​ല്‍ പ​ന്ത​ള രാ​ജ​കു​ടും​ബ​ത്തി​നു​ള്ള​ത്​ പോ​ലെ ചീ​ര​പ്പ​ന്‍ചി​റ ത​റ​വാ​ടി​നും പ്ര​മു​ഖ സ്​​ഥാ​നം അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ്.​ മാ​ളി​ക​പ്പു​റ​ത്ത​മ്മ​യു​ടെ മൂ​ല​കു​ടും​ബ​ക്കാ​രാ​യ ചീ​ര​പ്പ​ന്‍ചി​റ​ക്കാ​ർ​ക്ക്​ വെ​ടി​വ​ഴി​പാ​ടി​നും പൂ​ജാ​ദി​കാ​ര്യ​ങ്ങ​ൾ​ക്കും ഉ​ണ്ടാ​യി​രു​ന്ന അ​വ​കാ​ശം കാ​ലാ​ന്ത​ര​ത്തി​ൽ ന​ഷ്​​ട​മാ​വു​ക​യാ​യി​രു​ന്നു. ക​ഠി​ന വ്ര​ത​മെ​ടു​ത്ത മ​ല​വേ​ട​ന്മാ​ർ അ​നു​ഷ്​​ഠി​ച്ചി​രു​ന്ന തേ​ന​ഭി​ഷേ​ക​ത്തി​നു​ള്ള അ​വ​കാ​ശ​വും ഇ​പ്പോ​ൾ ശ​ബ​രി​മ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്നി​ല്ല

പ​ന്ത​ളം രാ​ജ്യ​ത്ത്​ ഉ​ദ​യ​ൻ എ​ന്ന കാ​ട്ടു​കൊ​ള്ള​ക്കാ​ര​​െൻറ ആ​ക്ര​മ​ണം വ​ർ​ധി​ച്ച​തി​നാ​ൽ പു​തി​യ ആ​യോ​ധ​ന മു​റ​ക​ൾ പ​ഠി​ക്കു​ന്ന​തി​ന്​ അ​യ്യ​പ്പ​ൻ ചീ​ര​പ്പ​ൻ​ചി​റ​യി​ലെ ക​ള​രി​ത്ത​റ​യി​ലെ​ത്തി​യെ​ന്നാ​ണ്​ ​ഐതിഹ്യം. ത​ന്നെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന ഗു​രു​വി​​ൻറ മ​ക​ൾ മാ​ളു​വെ​ന്ന ല​ളി​താം​ബി​ക​യു​ടെ ആ​ഗ്ര​ഹം അ​യ്യ​പ്പ​ൻ നി​രാ​ക​രി​ക്കു​ക​യും താ​നി​നി ക​ന്യ​ക​യാ​യി അ​റ​യി​ലി​രി​ക്കു​മെ​ന്ന്​ ശ​പ​ഥ​മെ​ടു​ത്തു​വെ​ന്നാ​ണ്​ ​വി​ശ്വാ​സം. ചീ​ര​പ്പ​ന്‍ ചി​റ​യി​ലെ ല​ളി​ത​യെ മാ​ളി​ക​പ്പു​റ​ത്ത​മ്മ​യാ​യി അം​ഗീ​ക​രി​ച്ച്​ പ​ന്ത​ളം രാ​ജാ​വ് ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ഷ്ഠി​ച്ച​എങ്കി​ലും മ​ഹി​ഷി​യു​ടെ പു​ന​ര്‍ജ​ന്മ​മാ​യി മാ​റ്റി മ​റ്റൊ​രു ഐ​തി​ഹ്യം ച​മ​ക്കു​ക​യാ​യിരുന്നെന്ന്​ പ​റ​യ​പ്പെ​ടു​ന്നു. ചീ​ര​പ്പ​ൻ​ചി​റ ത​റ​വാ​ടി​ന്​ 2000 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം ക്ഷേ​ത്ര​ത്തി​ന്​ 750നും 900​നു​മി​ട​യി​ൽ വ​ർ​ഷ​ത്തെ പ​ഴ​ക്ക​മേ​യു​ള്ളൂ. പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​ങ്ങ​ളി​ൽ നേ​തൃ​സ്ഥാ​നം വ​ഹി​ച്ച വ​യ​ലാ​ർ സ്​​റ്റാ​ലി​ൻ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ചീ​ര​പ്പ​ൻ​ചി​റ​യി​ൽ കൃ​ഷ്ണ​പ്പ​ണി​ക്ക​ർ കു​മാ​ര​പ്പ​ണി​ക്ക​ർ എ​ന്ന സി.​കെ. കു​മാ​ര​പ്പ​ണി​ക്ക​രും മ​ക​നും മു​ൻ എം.​പി​യും സി.​പി.​ഐ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി.​കെ. ച​ന്ദ്ര​പ്പ​നും എ.​കെ.​ജി​യു​ടെ ഭാ​ര്യ​യും മു​തി​ർ​ന്ന ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വു​മാ​യ സു​ശീ​ല ഗോ​പാ​ല​നും ചീ​ര​പ്പ​ൻ​ചി​റ ത​റ​വാ​ട്ടി​ലെ അം​ഗ​ങ്ങ​ളാ​ണ്. സു​ശീ​ല ഗോപാലൻറെ സ​ഹോ​ദ​ര​പു​ത്ര​നാ​ണ്​ ആ​ല​പ്പു​ഴ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജി.​വേ​ണു​ഗോ​പാ​ൽ.


ചീരപ്പന്‍ചിറ ഈഴവ കുടുംബത്തിന് മുഹമ്മയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ഉണ്ട്. ഈ കുടുംബത്തിലെ കാരണവന്മാരായ കൃഷ്ണപണിക്കരും, കൂട്ടപ്പണിക്കരും, കരുണാകരപ്പണിക്കരും എല്ലാ ഈ നാട്ടിലെ കരപ്രാണിമാരായിരുന്നു. ശബരിമല അയ്യപ്പന്‍ മുഹമ്മയില്‍ വന്ന് ആയോധനാഭ്യാസം പഠിച്ചത് ഇവരുടെ കുടുംബം വകയായിരുന്ന ആയുധാഭ്യാസക്കളരിയിരുന്നു എന്നാണ് ഐതിഹ്യം. ഈ കളരിയിരുന്ന സ്ഥലത്താണ് മുഹമ്മയിലെ വളരെ പുരാതനമായ മൂക്കാല്‍ വട്ടം അയ്യപ്പ ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത്. ഈ ക്ഷേത്രവും ചീരപ്പന്‍ചിറ കുടുംബക്കാരുടെ വകയാണ്. അടുത്തകാലത്തുവരെ ശബരിമലയിലെ വെടിവഴിപാട് പണത്തിന്റെ അവകാശികള്‍ ഈ കുടുംബക്കാരായിരുന്നു. പിന്നീടുവന്ന കോടതി വിധി പ്രകാരം അവര്‍ക്ക് ഈ അവകാശം നഷ്ടമായി. രാജാവില്‍ നിന്ന് പണിക്കര്‍ സ്ഥാനവും സ്ഥാനചിച്‌നമായ വാളും പരിചയും ഈ കുടുംബക്കാര്‍ക്ക് കിട്ടിയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലനായകന്‍മാരായ ഏ.കെ.ജി നായനാര്‍, ടി.വി. തോമസ്, എന്നിവര്‍ ഈ തറവാട്ടില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. ചീരപ്പന്‍ചിറ കുടുംബാംഗമായ സൂശീലാഗോപാലന്‍ ഏ.കെ.ജിയുടെ സഹധര്‍മ്മിണിയായിരുന്നു. 1995-2001 കാലഘട്ടത്തില്‍ കേരളത്തിന്റെ വ്യവസ്ഥ മന്ത്രിയായിരുന്ന സൂശീലാഗോപാലന്‍ 2001 ഡിസംബറില്‍ അന്തരിച്ചു. കേരളത്തിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുണ്ടായിരുന്ന ചീരപ്പന്‍ചിറ കുടുംബാംഗമായ മാധവിയമ്മ, സി.പി. രാമസ്വാമി അയ്യരുടെ മുമ്പില്‍പോലും കൂസാതെ നിന്ന ധീരവനിതയായിരുന്നു.

Cheerappanchira is an Ezhava tharavad renowned for its Kalari in Muhamma, Cheerappanchira family, Mukkal Vettom Ayyappa Temple of the family and their Kalari, are as old as the mythology of Lord Ayyappan and his abode at Sabarimala. It is believed that Ayyappan was trained in this Kalari. Young Ayyappan was trained by Cheerappanchira and became his most brilliant student. It is believed that one young girl of this family fell in love with the Lord and requested to accept her as his wife, who later came to be known as Malikappurathamma. But Ayyappan turned down her request, to be a “Brahmachari”. Recently the family Kalari was reopened and around 40 students are being trained in the martial art of Kalarippayattu. Former minister of Kerala, Susheela Gopalan, hails from the Cheerappanchira family.

Top