അർത്തുങ്കൽ തിരുനാൾ മഹോത്സവം നാളെ

ചേർത്തല അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബ സ്ത്യനോസിന്റെ തിരുനാളാഘോ ഷത്തിൽ നടതുറക്കൽ കഴിഞ്ഞ തോടെ ജനത്തിരക്കേറി. പതിനാ യിരങ്ങളാണ് നടതുറക്കലിന് സാ ക്ഷ്യംവഹിക്കാൻ സംസ്ഥാനത്ത് വിവിധയിടങ്ങളിൽനിന്നും പുറത്തു നിന്നും ഞായറാഴ്ച പുലർച്ചെ പള്ളിയങ്കണത്തിൽ എത്തിയത്. പള്ളയിലെ പ്രത്യേകമുറിയിൽ സൂക്ഷിക്കുന്ന വിശുദ്ധ സെബസ് ത്യാനോസിന്റെ രൂപം തിരുനാൾ പ്രമാണിച്ച് 18 മുതൽ 27 വരെയാ ണ് എല്ലാവർഷവും ദർശനത്തിന് വയ്ക്കുന്നത്. നടതുറപ്പിനുശേഷം പുലർച്ചെ 5.30 മുതൽ രാത്രി 10 വരെ ഒമ്പതുനേരം ദിവ്യബലിയു ണ്ടായി. പകൽ 11ന് തിരുവല്ല രൂ പത മെത്രാൻ ഡോ. തോമസ് മാർ കൂറിലോസും വൈകിട്ട് ആറിന് കണ്ണൂർ രൂപത സഹമെത്രാൻ ഡോ. ഡെന്നിന് കുറുപ്പശേരിയും ദിവ്യബലിക്ക് മുഖ്യകാർമികരായി.
തിങ്കളാഴ്ച കാരുണ്യദിനത്തി ലും ഒമ്പതുനേരം ദിവ്യബലിയു ണ്ടാകും. 20നാണ് തിരുനാൾ
മഹോത്സവം. 10 നേരം ദിവ്യബലി യർപ്പിക്കും. പകൽ 11ന് തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറ മ്പിൽ മുഖ്യകാർമികനാകും. വൈകിട്ട് 4.30നാണ് ചരിത്രപ്രസി ദ്ധമായ തിരുനാൾ പ്രദക്ഷിണം. വിശുദ്ധന്റെ രൂപം വഹിച്ച് പള്ളിയി ൽനിന്ന് പുറപ്പെടുന്ന പ്രദക്ഷിണ ത്തിൽ പതിനായിരങ്ങൾ അണി ചേരും. കടപ്പുറത്തെ കുരിശടിവ രെയെത്തി പള്ളിയിലേക്ക് മട ങ്ങും.
27ന് കൃതജ്ഞതാ ദിനാചരണ ത്തോടെയാണ് ആഘോഷം സമാപിക്കുക. സമീപ ജില്ലകളിൽ നിന്നുൾപ്പെടെ കെഎസ്ആർടി സി പ്രത്യേക ബസ് സർവീസ് നട ത്തും. സ്വകാര്യബസുകളും പ്രത്യേക സർവീസ് നടത്തും.
അർത്തുങ്കൽ ബസിലിക്കയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ നടതുറപ്പിന് ദർശനത്തിത്തിനെത്തിയ വിശ്വാസികൾ

Top