ആത്മീയ സംഗീതവഴിയിൽ ജോസുകുഞ്ഞ് കുടുംബവും
ചേർത്തല അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ദേവാലയ ത്തിൽ മുഴങ്ങുന്ന കുർബാന പാട്ടുകൾക്ക് അർത്തുങ്കൽ മാണിയാം പൊഴിയിൽ ജോസുകുഞ്ഞിന്റെയും കുടുംബത്തിന്റെ യും വിശ്വാസത്തിന്റെയും ആത്മീയയാത്രയുടെയും സംഗീതമാണ്. ക്വയർ ഗ്രൂപ്പിലെ പ്രധാന ഗായകനായ ജോസു കുഞ്ഞ് 10-ാം ക്ലാസിൽ പഠിക്കു മ്പോൾ മുതലാണ് കുർബാന യ്ക്ക് പാടാൻ തുടങ്ങിയത്. 50 വർഷത്തോളമായി കുർബാന യ്ക്ക് തുടർച്ചയായി പാടുന്നു. ഭാര്യ മേരി ഗ്രേയ്സും മക്കളായ അഞ്ജുവും മഞ്ജുവും ചേർ ന്നാണു വർഷങ്ങളായി കുർബാ നയ്ക്ക് പാട്ടുകൾ പാടുന്നത്.
സ്വന്തമായി എഴുതി ചിട്ടപ്പെടു ത്തിയ പാട്ടുകളാണു കൂടുതലാ യും പാടുന്നത്. ഇതു വിശ്വാസത്തിന്റെ ഭാഗമാണെന്നും അനു ഗ്രഹമാണെന്നും ജോസുകു ഞ്ഞും കുടുംബവും പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഇവരുടെ പാട്ടുകൾ ശ്രദ്ധേയമാണ്. ജോ സുകുഞ്ഞും കുടുംബവും അവ രുടെ ജീവിതത്തിലൂടെ പകർ ന്നു നൽകുന്നത് ആത്മീയ മാ തൃകയാണെന്നും അർത്തുങ്കൽ ബസിലിക്ക റെക്ടർ ഡോ.ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ പറയുന്നു.

അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളിയിൽ ജോസുകുഞ്ഞും ഭാര്യ മേരി ഗ്രേയ്സും മക്കളായ അഞ്ജുവും മഞ്ജുവും ചേർന്ന് കുർബാനയ്ക്ക് പാടുന്നു.

