കുട്ടനാട് സഫാരി ടൂറിസം സർവീസ്, പാതിരാമണൽ ആംഫി തിയേറ്റർ ഉദ്ഘാടനം ചെയ്തു

മുഹമ്മ സംസ്ഥാന ജലഗതാഗ തവകുപ്പിനു കീഴിൽ സർവീസ് നടത്തുന്ന മുഴുവൻ സോളാർ ബോട്ടുകളും എയർ കണ്ടീഷൻ (എ.സി.) സംവിധാനത്തിലേക്കു മാറ്റുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതി ലൂടെ സാധാരണ യാത്രക്കാർ ക്ക് കുറഞ്ഞ ചെലവിൽ സുഖകര മായ യാത്രാസൗകര്യം ഉറപ്പാക്കു ന്നതിനു സാധിക്കുമെന്ന് അദ്ദേ ഹം പറഞ്ഞു. സംസ്ഥാന ജല ഗതാഗതവകുപ്പും മുഹമ്മ ഗ്രാമ പഞ്ചായത്തും സംയുക്തമായി പാതിരാമണൽ ദ്വീപിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതിയായ കു ട്ടനാട് സഫാരി, ആംഫി തിയേ റ്റർ, 30 പാസഞ്ചർ ശേഷിയുള്ള
സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാ രിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആർ.ടി.സി.ക്കാ യി പുതുതായി വാങ്ങുന്ന 650 എ.സി. ബസുകളുടെ പദ്ധതി യിൽ ഒപ്പിട്ടതായി മന്ത്രി അറി യിച്ചു.
വനിതകൾക്കായി പ്രത്യേകം ആരംഭിക്കുന്ന “പിങ്ക് ബസുക ളും’ ഇതിൽ ഉൾപ്പെടും. ചേർത്ത ലയുൾപ്പെടെയുള്ള ഇടങ്ങളിൽ സാധാരണക്കാർക്കായി ഓർഡി നറി എ.സി. ബസുകൾ ഉടൻ നി രത്തിലിറങ്ങുമെന്നും മന്ത്രി കൂട്ടി ച്ചേർത്തു.
ഗതാഗതവകുപ്പ് മന്ത്രി നിർദേ ശിച്ചപ്രകാരം അറബ് രാജ്യങ്ങളി
ലെ ഡെസർട്ട് സഫാരി മാതൃക യിൽ കുട്ടനാട്ടിലെ ദൈനംദിന ജീവിതചര്യകൾ നേരിട്ട് ആസ്വദി ക്കുന്നതിനും പരമ്പരാഗത കേര ളത്തനിമയുള്ള ആചാരാനുഷ്ഠാ നങ്ങളും ഭക്ഷണവും സംഗീതവും കലാരൂപങ്ങളും ആസ്വദിക്കുന്ന തിനും സാധാരണക്കാരായ എല്ലാ വർക്കും അനുഭവവേദ്യമാക്കുന്ന തിനും വേണ്ടിയാണ് സംസ്ഥാന ജലഗതാഗതവകുപ്പ്, മുഹമ്മ ഗ്രാ മപ്പഞ്ചായത്ത്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെ പാതിരാമ ണൽ ദ്വീപിൽ ഒരു ആംഫി തിയേ റ്റർ നിർമിച്ച് “കുട്ടനാട് സഫാരി എന്ന ഈ ടൂറിസം പദ്ധതി നട പ്പാക്കുന്നത്.
ജലഗതാഗതമേഖലയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർ ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ചെ ലവുകുറഞ്ഞതും സുരക്ഷിത
വും ആധുനികസൗകര്യങ്ങളോ ടു കൂടിയതുമായ യാത്രാമാർ ഗം പൊതുജനങ്ങൾക്കു ലഭ്യമാ ക്കും. 2.30 കോടി രൂപ ചെലവഴി ച്ച് നിർമിച്ച 30 പേർക്ക് സഞ്ചരി ക്കാവുന്ന സോളാർ ബോട്ടും 25 ലക്ഷം രൂപ മുടക്കി പാതിരാമണ ലിൽ ഒരുക്കിയ ആംഫി തിയേറ്റ റും അനുബന്ധസൗകര്യങ്ങളും ചേർത്താണ് “കുട്ടനാട് സഫാരി പദ്ധതി നടപ്പാക്കുന്നത്
പാതിരാമണൽ ദ്വീപിലുള്ള ആംഫി തിയേറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് അധ്യ ക്ഷത വഹിച്ചു. ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, മുഹമ്മ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, വൈസ് പ്രസിഡന്റ് നസീമ ടീ ച്ചർ, സ്ഥിരംസമിതി അധ്യക്ഷ രായ എസ്. ബാബു, എൻ.ആർ. മോഹിത്ത്, മിനി ബിജു, ബ്ലോ ക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എസ്. ലത, എൻ.ടി. റെജി, മാറ്റ് പ്രോപ് കൊച്ചി സ്ട്രാറ്റജി ഡയറക്ടർ കിഷോർ മേനോൻ, ഇന്ത്യൻ ഓയിൽ കോർപ്പറേ ഷൻ ജനറൽ മാനേജർ ആനന്ദ് സംപന്ത്, മുഹമ്മ പഞ്ചായത്ത് സെക്രട്ടറി മഹീധരൻ തുടങ്ങിയ വർ സംസാരിച്ചു.

Top