കൊച്ചനാകുളങ്ങര ദേവിക്ഷേത്രത്തിൽ ലക്ഷദീപ സമർപ്പണം
മുഹമ്മ എൻഎസ്എസ് ചാരമംഗലം കിഴക്ക് 1617-ാം നമ്പർ കര യോഗം കീഴിലുള്ള കൊച്ചനാകു ളങ്ങര ദേവീക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായ ലക്ഷദീപ സമർപ്പണ ത്തിന് ഭക്തസഹസങ്ങൾ പങ്കാളികളായി.
41-ാം ചിറപ്പുത്സവ സമാപനത്തി ന്റെ ഭാഗമായാണ് ദേശനാഥ യായ കൊച്ചനാകുളങ്ങര ദേവി ക്കു സന്ധ്യ നേരത്ത് ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു
ക്ഷേത്രാങ്കണത്തിൽ തെളിച്ചത്. ഇതോടെ ക്ഷേത്ര സന്നിധിയും പരിസരവും പ്രഭാപൂരിതമായി. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഉണ്ടായിരുന്നു.
തുടർന്ന് കായിപ്പുറം കവലയിൽ നിന്ന് ക്ഷേത്രത്തിലേക്ക് വാദ്യമേ ളങ്ങളുടെ അകമ്പടിയോടെ ഭക്തിനിർഭരമായ താലപ്പൊലി യും രാത്രി ദർശനപ്രാധാന്യം വലിയ ഗുരുതിയും നടന്നു. ചട ങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് ഡി.ദിലീപ് കുമാർ, വൈസ്
പ്രസിഡന്റ് പി.വിനോദ് കുമാർ, സെക്രട്ടറി കെ.പി.സഹദേവൻ, ജോയിന്റ് സെക്രട്ടറി പി.ജി.ഗോപ കുമാർ, ട്രഷറർ രാജേഷ് എസ്. നായർ, സംഘാടക സമിതി കൺ വീനർമാരായ ആർ. ഉണ്ണികൃ ഷ്ണൻ, ഷൈലജ പി.മേനോൻ എന്നിവർ നേതൃത്വം നൽകി.
മുഹമ്മ കൊച്ചനാകുളങ്ങര ദേവീക്ഷേത്രത്തിൽ 41-ാം ചിറപ്പുത്സവ സമാപനത്തിന്റെ ഭാഗമായി നടന്ന ലക്ഷ ദീപ സമർപ്പണം.

