ചേർത്തല മണ്ഡലം ജാഥ പര്യടനം തുടങ്ങി

മന്ത്രി പി പ്രസാദ് നയിക്കുന്ന ചേർത്തല മണ്ഡലം എൽ ഡി എഫ് വികസന സന്ദേശ ജാഥയ്ക്ക് ആവേശകരമായ തുടക്കം. മുഹമ്മ നോർത്തിലെ കല്ലാപ്പുറത്ത് എൽ ഡി എഫ് ജില്ലാ കൺവീനർ ആർ നാ സർ ജാഥക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്
സമ്മേളന ഉദ്ഘാടനത്തിൽ കെ ഡി അനിൽകുമാർ അധ്യക്ഷനായി. ഡി സതീശൻ സ്വാഗതം പറഞ്ഞു. കായിപ്പു റം, പുത്തനങ്ങാടി, സുഭാഷ് വായനശാല, സ്റ്റാർനെറ്റ്, കൃഷിഭവൻ, കാട്ടുവേലിക്കകം, വനസ്വർഗം, പാന്തേഴം, എസ് എൻ കവല എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വൈകിട്ട് മുഹമ്മ ബസ് സ്റ്റാൻ ഡിന് സമീപം സമാപിച്ചു. വി വിധ കേന്ദ്രങ്ങളിൽ ടി ജെ ആഞ്ചലോസ്, ജാഥ മാനേ ജർ വി ജി മോഹനൻ, എൻ എസ് ശിവപ്രസാദ്, പി എസ് ഷാജി, കെ ബി ബിമൽ റോയ്, ബി സലിം, സി എ അരുൺകു മാർ, കെ കെ ജഗദീശൻ, രഘു നാഥൻ നായർ, എസ് സിനു ഒ എ ആഘോഷ്, ടി എം ഷെറീഫ്, പി ഡി ബിജു, പി സന്തോഷ് കുമാർ തുടങ്ങിയ വർ സംസാരിച്ചു. സമാപന സമ്മേളനം സിപിഐ സം സ്ഥാന കൗൺസിൽ മെമ്പർ ജി കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു.
ശനി രാവിലെ ഒമ്പതിന് കരുവ എ കെ ജി നഗറിൽ സി പിഐ എം സംസ്ഥാന കമ്മി റ്റി അംഗം സി ബി ചന്ദ്രബാ ബു രണ്ടാം ദിവസത്തെ പര്യട നം ഉദ്ഘാടനം ചെയ്യും.
വൈകിട്ട് ആറിന് നെടുമ്പ്ര ക്കാട് സമാപനസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ഉദ്ഘാടനം ചെയ്യും.
മന്ത്രി പി പ്രസാദ് നയിക്കുന്ന ചേർത്തല മണ്ഡലം വികസന സന്ദേശ ജാഥ മുഹമ്മ നോർത്തിലെ കല്ലാപ്പുറത്ത് എൽ ഡി എഫ് ജില്ലാ കൺവീനർ ആർ നാസർ ജാഥ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനംചെയ്യുന്നു

Top