നവമാധ്യമങ്ങളിൽ യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ച പ്രതി പിടിയിൽ
March 8, 2026
തുറവൂർ ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ച പ്രതി പോലീസ് പിടിയിൽ.
ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനിൽകുമാറിന്റെ നേതൃത്വത്തിൽ കുത്തിയതോട് ഇൻസ്പെക്ടർ പി. രതീഷ്, എസ്ഐ ബജി ത്ത് ലാൽ, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, മനീഷ് കെ. ദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇതിനുമുമ്പ് ഇതേ യുവതിയെ പുറകെ നടന്ന് ശല്ല്യപ്പെടുത്തിയതിന് കുത്തിയതോട് പോലീസെടുത്ത കേസിൽ ഇയാൾ റിമാൻഡി ൽ കഴിഞ്ഞിട്ടുള്ളതാണ്.
കാസർഗോഡ് ഹോസ്ദുർഗ് ചെരുവാത്തൂർ കാടൻകോട് വീട്ടി ൽ കെ.പി. മനീഷിനെയാണ് (50) കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുമായി സൗഹൃദം ഉണ്ടാക്കിയ പ്രതി പിന്നീട് യുവതിയെ ശല്യം ചെയ്യാൻ തുടങ്ങിയതോടെ സൗഹൃദം അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് പ്രതി യുവതിയുടെ ഭർത്താവിനെയും മകളെയും ബന്ധുക്കളെ യും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് യുവതിയുടെ അശ്ലീല വീഡിയോ ആ ഗ്രൂപ്പിൽ അയച്ചുകൊടുത്തത്. യുവതിയുടെ പേരിൽ നാലോളം വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിൽ യുവതിയുടെ നാട്ടിലുള്ള ആൾക്കാരെ അംഗങ്ങളാക്കിയാണ് യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും ഷെയർ ചെയ്തിരുന്നത്.

