നാടകവേദിയിൽ തിളങ്ങി കുടുക്ക്’
ചേർത്തല സ്വാതന്ത്ര്യസമര ചരിത്രവും സമകാലീന ഇന്ത്യൻ സാഹചര്യവും അനുവാചകരിൽ എത്തി ച്ച് ചേർത്തല ഹോളിഫാമിലി എച്ച്എസ്എസിന്റെ നാടകം “കുടുക്ക്” സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് സ്വന്തമാക്കി. അനന്തു കൃഷ് ണൻ മികച്ച നടനുള്ള ജൂറിയു ടെ പ്രത്യേക പുരസ്കാരത്തി നും അർഹനായി.ബ്രിട്ടീഷുകാ രാൽ തൂക്കിലേറ്റപ്പെട്ട സൈറ ബീഗം, ദേശീയപതാകയേ ന്തിയ സുരയ്യ തയ്യബ്ജി എന്നി വരെ അനുസ്മരിപ്പിച്ചതായി നാടകം. പൗരത്വ പരിശോധന യിൽ നാടുകടത്തുമെന്ന ഭീതി യിൽ ആഷ്ന എന്ന കഥാപാ ത്രം ഗ്രന്ഥശാലയിൽ ഒളിവുജീ വിതം നയിക്കുന്നതിലൂടെ ഇന്ത്യൻ മണ്ണിൽ ചരിത്രപുസ്ത കങ്ങൾ കരണ്ടുതിന്നുന്ന ഫാ സിസ്റ്റ് എലികളുടെ തേരോട്ടം നാടകം അരങ്ങിലെത്തിച്ചു. ചരി ത്രം തുടച്ചുമാറ്റുകയും നുണ കൾ പ്രചരിപ്പിക്കുന്നത് അവസാ നിപ്പിക്കണമെന്ന സന്ദേശമാണ് നാടകം പകരുന്നത്.
എലികളെ പിടിക്കാനെത്തു ന്ന കേശവൻ നായരെ അവത രിപ്പിച്ച അനന്തു കൃഷ്ണനാണ് ജൂറിയുടെ പ്രത്യേക പുരസ്കാ രം. മധു ജി ചേർത്തല രചിച്ച നാടകം ചിട്ടപ്പെടുത്തിയത് മനോജ്റാമാണ്.
‘കുടുക്ക്’ നാടകത്തിലെ അഭിനേതാക്കൾ

