പാന്മുളന്തണ്ടിൽ പാട്ടിന്റെ പാലാഴി

മുഹമ്മ പരിസ്ഥിതി സൗഹൃദവസ്തുക്കൾ ഉപ യോഗിച്ച് സംസ്ഥാനത്തെ ആദ്യത്തെ ആംഫി തിയറ്റർ പാതിരാമണൽ ദ്വീ പിൽ ഒരുക്കുന്നു. നിർമാണത്തിന് ചൊവ്വാഴ്ച തുടക്കമാകും. എറണാകുളം സി എസ് എം എൽ ഓഫീസിൽ മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാ കും. പുല്ലും മുളയുംകൊണ്ട് ആംഫി തി യറ്റർ പൂർത്തിയാക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സ്പോൺ സർഷിപ്പോടെയാണിത്. ജലഗതാഗത വകുപ്പിന്റെ പുതിയ ടൂറിസം പദ്ധതിയായ കുട്ടനാട് സഫാ രിയുടെ ഭാഗമായാണ് ആംഫി തിയറ്റ റിന്റെയും അനുബന്ധ സൗകര്യങ്ങളു ടെയും നിർമാണം. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആശയം മുഹമ്മ പഞ്ചായത്തുമായി ചേർന്നാണ് നട പ്പാക്കുക. ജൂലൈ ആദ്യം പാതിരാമ ണൽ സന്ദർശിച്ചാണ് മന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. നാലുമാസം പിന്നിടു മ്പോൾ നിർമാണം തുടങ്ങാനായി. കുട്ടനാടൻ സഫാരിക്ക് അറേബ്യൻ മാതൃക
ഗൾഫ് രാജ്യങ്ങളിൽ വിനോദ സഞ്ചാരമേഖലയിൽ കുതിപ്പുണ്ടാ ക്കിയ അറേബ്യൻ ഡെസേർട്ട് സഫാരി മാതൃകയിലാണ് ആലപ്പു ഴയിൽ കുട്ടനാടൻ ബോട്ട് സഫാരി വരുന്നത്. ദ്വീപിൽ സഞ്ചാരികൾ ക്കായി വിവിധ കലാപരിപാടികളും പ്രദർശനങ്ങളും ഉൾപ്പെടുത്തും. ജലഗതാഗതവകുപ്പിന്റെ പു തിയ “സൗര സൗരോർജ യാത്രാ ബോട്ടാണ് പദ്ധതിക്കായി ഉപ യോഗിക്കുക. ഒരേസമയം 30 പേർ ക്ക് സഞ്ചരിക്കാം. കെഎസ്ആർ ടിസിയുമായി ബന്ധിപ്പിച്ച് പാക്കേ ജ് ടൂറിസവും ലക്ഷ്യമിട്ടിട്ടുണ്ട്.
ദിവസവും രാവിലെ 10ന് ആല പ്പുഴ ബോട്ടുജെട്ടിയിൽനിന്ന് ആരം ഭിക്കും. വൈകിട്ട് അഞ്ചോടെ മട ങ്ങിയെത്തും. ബോട്ട് സഫാരിയിൽ കുട്ടനാടിന്റെ പ്രത്യേകതകൾ വീഡി യോയിലൂടെ അവതരിപ്പിക്കും.
നെഹ്റുട്രോഫി പവിലിയന് സമീപം അഴീക്കൽ കനാലിലൂടെ യാകും സഞ്ചാരം. തനി നാടൻ കട കളിൽ പ്രഭാതഭക്ഷണം ഒരുക്കും. ഓലമെടയുന്നതും കയർ പിരിക്കു ന്നതും കാണാം, പരീക്ഷിക്കാം. ചി ത്രകാരൻമാർ തത്സമയം സഞ്ചാരി കളുടെ ചിത്രങ്ങളും വരച്ചുനൽകും. വിവിധ കരകൗശലവസ്തുക്കൾ വാങ്ങാം. സി ബ്ലോക്കിലെത്തു
മ്പോൾ സഞ്ചാരികൾക്ക് ചുണ്ടൻ വള്ളത്തെ അടുത്തറിയാം. പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കും
ഉച്ചഭക്ഷണം ആർ ബ്ലോക്കിലേക്കു ള്ള യാത്രയിൽ കള്ളുഷാപ്പിലാകും.
ശേഷം പാതിരാമണലിലേക്ക് പോ കും. വേലകളി, കുത്തിയോട്ടം, വി ല്ലടിച്ചാംപാട്ട് തുടങ്ങിയവയുടെ ചരിത്രവും പാരമ്പര്യവുമെല്ലാം അടുത്തറിയാം. പാതിരാമണലിലെ ആംഫി തിയറ്ററിൽ കളരി, ഗരുഡൻ പയറ്റ് തുടങ്ങിയ പരമ്പരാഗത
കലാരൂപങ്ങൾ പ്രദർശിപ്പിക്കും. മട ക്കയാത്രയിൽ കക്ക നീറ്റുന്നത് കാ ണാം. കേരളത്തിന്റെ പരമ്പരാഗത കലകളെക്കുറിച്ച് ബോട്ടിൽ വിശദീ കരിക്കും. ചെറിയ വള്ളങ്ങളിലെ കടകളിൽനിന്ന് സഞ്ചാരികൾക്ക് തനതുവസ്തുക്കൾ വാങ്ങാം.

Top