മണ്ണഞ്ചേരിയിൽ ഓട്ടോപാർക്കും ബസ് കാത്തിരിപ്പ് കേന്ദ്രവും

മണ്ണഞ്ചേരി ഓട്ടോ പാർക്ക്, ബസ് കാത്തിരിപ്പ് കേന്ദ്രം, മുക്കാച്ചിറ പനവട്ടം റോഡ്, മനയ്ക്കൽ ദേവീ ക്ഷേത്രം റോഡ് എന്നിവ പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനംചെയ്തു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 45.8 ലക്ഷം രൂപ വിനിയോ ഗിച്ചാണ് ഇവ നിർമിച്ചത്. ജില്ല യിൽ ആദ്യമായിട്ടാണ് എംഎ ൽഎ ഫണ്ടിൽ ഓട്ടോപാർക്ക് നി ർമക്കുന്നത്. 1820 ചതുരശ്ര അടി യിലാണ് ഓട്ടോ പാർക്ക്. 710 ചതു രശ്ര അടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രവും നിർമിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ദീ പ്തി അജയകുമാർ അധ്യക്ഷ യായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സന ൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഉല്ലാസ്, എക്സിക്യൂട്ടീവ് എൻജിനിയർ നിഹാൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആസിഫ് റഹിം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുധർമ രാജേന്ദ്രൻ, വി കെ ഉല്ലാസ്, പഞ്ചായ ത്ത് അംഗങ്ങളായ ബ നിസാർ, സൽമ അസീസ്, അജീഷ് മോൻ എന്നിവർ സംസാരിച്ചു.

Top