വയലാറിന്റെ ഓർമ്മകൾക്ക് ഇന്ന് അരനൂറ്റാണ്ട്

ആലപ്പുഴ മതിയാകുംവരെ ജീവിച്ചു കൊതിതീരാത്ത ഈ മനോഹ രതീരത്ത് ഒരു ജന്മം കൂടി കൊതിച്ച വയലാർ രാമവർമയുടെ ഓർമ്മകൾക്ക് തിങ്കളാഴ്ച അൻ പതാണ്ട്. ആരെയും മയക്കു ന്ന അനംഗമന്ത്രം തൂലികയിൽ ഒളിപ്പിച്ച കവിയുടെ വരികൾ മലയാളി കേൾക്കാത്ത ദിന ങ്ങൾ കുറവ്. ആലുവ വെള്ളാരപ്പള്ളിയി ലെ കാളക്കാട്ടുമഠത്തിൽ കേര ളവർമയുടെയും വയലാർ രാ ഘവപ്പറമ്പ് കോവിലകത്തെ അംബാലികത്തമ്പുരാട്ടിയു ടെയും മകനായി 1928 മാർ ച്ച് 25-നായിരുന്നു ജനനം. ചേർത്തലയിലെ സ്കൂൾപഠനം കൂടാതെ ഗുരുകുലരീതിയിൽ സംസ്കൃതവും പഠിച്ചു. ചെറുപ്പ ത്തിലേ എഴുത്തിൽ കമ്പമു ണ്ടായിരുന്നു. മൂന്നരവയസ്സു ള്ളപ്പോൾ അച്ഛൻ മരിച്ചു. ആ ഓർമ്മകൾ “ആത്മാവിൽ ഒരു ചിത’യായി എരിഞ്ഞു. എറണാകുളത്ത് ഡോ. കെ.പി. തയ്യിൽ നടത്തിയി രുന്ന “സ്വരാജ്’ വാരികയിലാ
ണ് ആദ്യകവിത വന്നത്, രാമ വർമ ജി. തിരുമുൽപ്പാട് എന്ന പേരിൽ. പിന്നീട് “പാദമുദ്ര കൾ’ എന്ന കവിതാസമാഹാ രത്തിൽ തുറവൂർ ശ്രീനരസിം ഹവിലാസം ബുക്ക് ഡിപ്പോ ഉടമ മാധവപൈ ആണ് വയ ലാർ രാമവർമ എന്നു പേരിട്ട ത്. ഗാന്ധിജിയെക്കുറിച്ചുള്ള എട്ടു കവിതകൾ സമാഹരി ച്ച് ‘പാദമുദ്രകൾ പ്രസിദ്ധീക രിക്കുമ്പോൾ പ്രായം 20 വയ സ്സു മാത്രം.
1956-ലാണ് വയലാർ എന്ന ഗാനരചയിതാവ് ജനി ക്കുന്നത്. കൂടപ്പിറപ്പ് എന്ന സിനിമയിൽ ശാന്ത പി. നായർ പാടിയ “തുമ്പീ തുമ്പീ വാവാ…’ എന്ന ഗാനത്തിലൂ ടെ. അതിനു മുൻപ് “വഴിവിള ക്ക്’ എന്ന സിനിമയ്ക്കുവേണ്ടി പാട്ടെഴുതിയെങ്കിലും അതി ന്റെ ചിത്രീകരണം നടന്നില്ല. അങ്ങനെ കൂടപ്പിറപ്പിലൂടെ വയലാർ മലയാളികളുടെ കൂട പ്പിറപ്പായി.
മലയാളിക്ക് പ്രണയത്തി ലും വിരഹത്തിലും സങ്കടത്തി ലും സന്തോഷത്തിലുമെല്ലാം വയലാർ കൂട്ടായി. മഹത്തായ ജീവിതദർശനങ്ങൾ മുന്നോ
ട്ടുവെച്ചു. മനുഷ്യൻ മതങ്ങ ളെ സൃഷ്ടിച്ചു എന്ന പാട്ടിലൂ ടെ വർത്തമാനകാല യാഥാർ ഥ്യങ്ങൾ അരനൂറ്റാണ്ടുമുൻപേ വരച്ചുകാട്ടി.
ശബരിമലയിൽ തങ്ക സൂ ര്യോദയം, ഗുരുവായൂരമ്പല നടയിൽ, നിത്യവിശുദ്ധയാം കന്യാമറിയമേ എന്നീ വരിക ളെഴുതിയ അതേ തൂലികകൊ ണ്ട് കണ്ണുതുറക്കാത്ത ദൈ വങ്ങളേ എന്നുമെഴുതി. ശാ സ്ത്രബോധം അരക്കിട്ടുറപ്പിച്ച് ചന്ദ്രനെക്കുറിച്ച് തങ്കത്താഴിക ക്കുടമല്ല എന്നു കുറിച്ചു.
ജനകോടികളിൽ സമരപു ളകങ്ങളുടെ സിന്ദൂരമാലകൾ ചാർത്തിയ വിപ്ലവഗാനങ്ങൾ ക്കു തിരികൊളുത്തി. സ്നേഹി ക്കയില്ല ഞാൻ നോവുമാത്മാ വിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും എന്നു പ്രഖ്യാപിച്ചു.
47 വർഷം മാത്രം ജീവിച്ചി രുന്നാണ് 1975 ഒക്ടോബർ 27- ന് അദ്ദേഹം ഓർമ്മയായത്. “എനിക്കു മരണമില്ല’ എന്ന കവിത 1955-ൽ അദ്ദേഹമെ ഴുതിയതാണ്. അത് അന്വർഥ മായി. ആ ഓർമ്മകൾക്കു മര ണമില്ല.
നെയ്യാർ ഡാമിന്റെ തീരത്തി രുന്ന്, പുനർജന്മം കൊതിക്കു ന്ന “ചന്ദ്രകളഭം ചാർത്തിയു റങ്ങും’ എന്ന പാട്ടെഴുതിയ അതേവർഷമാണ് അദ്ദേഹം യാത്രയായത്.
വയലാറിന്റെ പാട്ടോർമ്മ കളുമായി തിങ്കളാഴ്ച ആരാധ കർ അദ്ദേഹത്തിന്റെ വയലാ റിലെ വീട്ടിലെത്തും. ഇവിടെ യുള്ള ‘ചന്ദ്രകളഭം’ എന്ന സ്മാ രകത്തിൽ വൈകുവോളം ആളൊഴിയില്ല. ഇന്നിവിടം പാ ട്ടിന്റെ ഉദ്യാനമാകും. സാമ്യമക ന്നൊരുദ്യാനം.

Top