അമ്മയ്ക്കു കാൻസർ, മകൻ വൃക്കരോഗി; കരുണ തേടി കുടുംബം
റോസമ്മ മകൻ ആന്റണി
ആലപ്പുഴ: കാൻസർ ബാധിത യായ അമ്മ, വൃക്കരോഗം ബാധിച്ച് കിടപ്പിലായ മകൻ; നിർ ധന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് അടി വാരം വിനോദ് വില്ലയിൽ റോസ മ്മയും (75) മകൻ ആന്റണിയുമാ ണ് (49) ചികിത്സയ്ക്കു പോലും പണമില്ലാതെ ദുരിതജീവിതം നയിക്കുന്നത്. 2024 നവംബറി ലാണ് റോസമ്മയ്ക്കു ഗർഭപാ ത്രത്തിൽ കാൻസർ കണ്ടെത്തു ന്നത്. 2021 മുതൽ വൃക്കരോഗ ത്തിനു ചികിത്സയിലായിരുന്ന ആന്റണി ഓട്ടോറിക്ഷ ഓടിച്ചാ ണ് വീട്ടുചെലവും റോസമ്മയു ടെ ചികിത്സാ ചെലവും കണ്ട ത്തിയിരുന്നത്.
ആന്റണിയെ ഗർഭിണിയായിരു ന്ന സമയത്താണ് റോസമ്മയു ടെ ഭർത്താവ് ഹൃദയാഘാതം മു ലം മരിക്കുന്നത്. 2024 ഡിസംബ റോടെ രോഗം മൂർഛിച്ച് ആന്റ ണിയും കിടപ്പിലായതോടെ കുടുംബം കാരുണ്യം തേടുന്നു
ദുരിതത്തിലായി. ഇരുവരും ആലപ്പുഴ മെഡിക്കൽ കോള ജിലാണ് ചികിത്സ തേടുന്നത്. ആന്റണിക്ക് ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യ ണം. ഇരുവർക്കും കൂടി മാസം മൂവായിരത്തിലധികം രൂപയുടെ മരുന്നു വേണം. മൂന്നു സെന്റ് പുരയിടത്തിൽ രണ്ടു മുറിയും അടുക്കളയും അടങ്ങിയ ഷീറ്റു മേഞ്ഞ വീട്ടിലാണ് ഇവരുടെ
താമസം.
ബന്ധുക്കളുടെയും സുമനുസ്സു കളുടെയും സഹായം കൊണ്ടാ ണ് ഇതുവരെ കുടുംബം കഴി ഞ്ഞത്. തുടർ ചികിത്സയ്ക്കു പണമില്ലാതെ ബുദ്ധിമുട്ടുകയാ ണ് കുടുംബം.
അക്കൗണ്ട് നമ്പർ: 0701101062267,
ആല പ്പുഴ ബോട്ട് ജെട്ടി റോഡ് കനറാ ബാങ്ക്.
ഐഎഫ്എസി CNRB0000701.

