ആര്യക്കര ക്ഷേത്രത്തിൽ ഉത്സവത്തിനുകൊടിയേറി
മുഹമ്മ ആര്യക്കര ശ്രീഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിന് ശിവഗിരിമഠം സ്വാമി ശിവനാരാ യണ തീർഥയുടെ മുഖ്യകാർമിക ത്വത്തിൽ കൊടിയേറി. മേൽശാ ന്തി ബിജു കല്ലറ സഹകാർമിക നായി. തുടർന്ന് കൊടിയേറ്റുസദ്യ, ചിക്കരയിരുത്തൽ എന്നിവ നടന്നു.
ദേവസ്വം പ്രസിഡന്റ് കെ.കെ. അശോക് കുമാർ, സെക്രട്ടറി സി.എ. കുഞ്ഞുമോൻ, സ്കൂൾ മാ നേജർ ജെ. ജയലാൽ, ക്ഷേത്ര യോഗം കൗൺസിലംഗങ്ങളായ കെ.വി. മോഹൻദാസ്, വി.എ സ്. സുരേന്ദ്രൻ, എം.ടി. ബാബു മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.
വ്യാഴാഴ്ച രാവിലെ നാരായ ണീയ പാരായണം, ഇളനീർ ഘോഷയാത്ര, വൈകീട്ട് നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും. 27- ന് രാവിലെ 8.30-ന് തോറ്റംപാ ട്ട്, വൈകീട്ട് പൂമൂടൽ, സംഗീ തസദസ്സ്. 28-ന് രാവിലെ എട്ടി ന് തോറ്റംപാട്ട്, നാരായണീയ പാരായണം, വൈകീട്ട് 5.15-ന് സോപാനസംഗീതം, 7.30-ന് സം ഗീതസന്ധ്യ.
മാർച്ച് ഒന്നിന് രാവിലെ തോ റ്റംപാട്ട്, വൈകീട്ട് ആറിന് സ്പെ ഷ്യൽ പഞ്ചവാദ്യം, പാട്ടും താലി യും ചാർത്തൽ, ഭജന, രണ്ടിന് രാവിലെ നാരായണീയ പാരാ യണം, വൈകീട്ട് ഏഴിന് വർണ ക്കാഴ്ചകൾ, ഗാനമേള. മൂന്നിന് രാവിലെ മഹാഗണപതിഹോ മം, വൈകീട്ട് സംഗീതക്കച്ചേരി, മ്യൂസിക്കൽ ഫ്യൂഷൻ. നാലിന് വൈകീട്ട് ഏഴിന് മ്യൂസിക്കൽ ഫ്യൂഷൻ. അഞ്ചിന് രാവിലെ 8.30-ന് ശ്രീബലി, നാരായണീയ പാരായണം, വൈകീട്ട് കാഴ്ചശ്രീബലി, നാടകം. ആറിന് രാവിലെ 8.30-ന് ശ്രീ ബലി, നാരായണീയ പാരായ ണം, സംഗീതസദസ്സ്, കാഴ്ചശ്രീ ബലി, പകൽപ്പൂരം, 7.30-ന് ഗാ നമേള, 10-ന് പള്ളിവേട്ട. ഏഴിന് രാവിലെ 8.30-ന് ശ്രീബലി, വൈകീട്ട് 3.30-ന് പകൽപ്പൂരം, കാഴ്ച ശ്രീബലി, എഴിന് കളഭം, 7.30-ന് ഗാനമേള.

