ഈ 69കാരൻ ഇന്നും അതിദരിദ്രനാണ്
കൃഷ്ണൻകുട്ടിയുടെ താമസം പൊളിഞ്ഞുവീഴാറായ ഷെഡ്ഡിൽ
ആലപ്പുഴ അടച്ചുപൂട്ടിയ ഇഷ്ടി കക്കളത്തിലെ പൊളിഞ്ഞുവീ ഴാറായ ഷെഡ്ഡിലാണ് പതിറ്റാ ണ്ടിലേറെയായി കൃഷ്ണൻകുട്ടി യുടെ താമസം. കാറ്റിൽ പപ്പ ടംപോലെ പൊടിഞ്ഞു പറക്കു ന്നടിൻ ഷീറ്റുകൊണ്ടുള്ളതാണ് മേൽക്കൂര. വച്ചൂറ്റുന്ന റേഷനരി ച്ചോറോ കഞ്ഞിയോ ആണ് അന്നം. തൊട്ടുകൂട്ടാൻ അച്ചാർ. സംസ്ഥാനസർക്കാരിന്റെ അതിദാരിദ്ര്യമുക്ത പദ്ധതിയി കൃഷ്ണൻകുട്ടിക്ക് വസ്തുവും വീടും പ്രഖ്യാപിച്ചെങ്കിലും ഫണ്ടില്ലാ ത്തതിനാൽ തരപ്പെട്ടില്ല. പ്രാ യാധിക്യവും രോഗങ്ങളും അ ട്ടുമ്പോഴും മരിക്കും മുമ്പ് ആറടി മണ്ണും ചുരുണ്ടുകിടക്കാനൊരു കൂരയുമാണ് 69കാരനായ ഈ അവിവാഹിതന്റെ സ്വപ്നം. വ ള്ളികുന്നം 12-ാം വാർഡിൽ മു ണ്ടിയാലും വിളയിൽ പരേത രായ നീലകണ്ഠപിള്ളയുടെയും കല്യാണിയുടെയും മകനാണ്.
കുട്ടിക്കാലത്ത് അച്ഛനമ്മ മാരെ നഷ്ടപ്പെട്ടു. ബന്ധുവിന്റെ സംരക്ഷണയിലാണ് വളർന്ന ത്. സ്കൂൾപഠനം അവസാനി പ്പിച്ച് ഉപജീവനത്തിനായി നാ ടുവിട്ട കൃഷ്ണൻകുട്ടി മലബാറിലും മറ്റുമായിരുന്നുനല്ലൊരുസമയം ചെലവഴിച്ചത്. ശാരീരിക ബു ദ്ധിമുട്ടുകളായതോടെ പത്തുവ ർഷം മുമ്പ് വള്ളികുന്നത്ത് തി രികെയെത്തി. ഇവിടെ ഇഷ്ടി കക്കളങ്ങളിൽ സഹായിയാ യിതുടരുന്നതിനിടെ നടുവിനും കാലിനും വേദന കടുത്തു. ഇതോടെ ജോലി ചെയ്യാ നാകാതെയായി. നിതൃവൃത്തി
ക്ക് മാർഗമില്ലാതായപ്പോൾ താമസിക്കുന്ന പടയണിവെ ട്ടത്തെ ഇഷ്ടികക്കമ്പനിയിൽ ജോലിക്കെത്തി. ഉടമയുടെ നിർ ദ്ദേശാനുസരണം അതിന്റെ നോട്ട ക്കാരനായി. ശമ്പളമൊന്നുമില്ലെങ്കിലും ചുരുണ്ട് കിടക്കാനും പ്രാഥമിക കൃത്യങ്ങൾക്കുമുള്ള സൗക ര്യം ലഭിച്ചു.
ഇഷ്ടികക്കളത്തിലെ പൊട്ടിപ്പൊളിഞ്ഞ ഷെഡിൽ മണ്ണെണ്ണ വെട്ടത്തിൽ കൃഷ്ണൻകുട്ടി
നാട്ടുകാർ തുണ
പ്രളയത്തിലും കൊവിഡിലുമെ ല്ലാം നാട്ടുകാരാണ് ഭക്ഷണവും മറ്റു സഹായങ്ങളും നൽകിയത്. കഴിഞ്ഞഭരണസമിതിയിൽ പഞ്ചായത്തംഗമായിരുന്ന വിജയലക്ഷ്മി വയോജന സംരക്ഷ ണത്തിനായുള്ള പകൽവീട് പ ദ്ധതിയിൽ ഉൾപ്പെടുത്തിയതോ ടെ അവധിദിവസങ്ങളിലൊഴി കെ രണ്ടുനേരം ആഹാരം ലഭി ച്ചു. ഇതിനിടെ കാലിലെ വേദ നയും നീരും കൂടി നടക്കാൻ കഴി യാതായി. കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നിർദ്ദേ ശിച്ചെങ്കിലും പണവും കൂട്ടിനാളു മില്ലാത്തതിനാൽ ചെയ്യാനായി ല്ല. ഇഷ്ടികക്കമ്പനിയുടെ വൈ ദ്യുതി കട്ടാക്കിയതിനാൽ മണ്ണ ണ്ണവിളക്കാണ് ആശ്രയം. അയ വീടുകളിൽനിന്നാണ്കുടിക്കാ നും പാചകത്തിനും വെള്ളമെടു ക്കുന്നത്.
വിളക്കി ദാരിദ്ര്യമുക്ത പദ്ധതിയിൽ കൃഷ്ണൻകുട്ടിയെ ഉൾപ്പെടുത്തി യെങ്കിലും ഫണ്ടിന്റെ ദൗർലഭ്യം കാരണം വസ്തുവോ വീ ടോ ലഭ്യമാക്കാനായിട്ടില്ല.നാലാം വാർഡിൽ കഴിയുന്ന അദ്ദേഹത്തിന്നാട്ടുകാരാണ്ഇപ്പോൾ തുണയായുള്ളത്.
– വി.വിമലൻ, ഗ്രാമപഞ്ചായത്തംഗം

