ഒരു പുതിയ ചൂളംവിളി തണ്ണീർമുക്കത്ത് ചൂളക്കാക്കയെ കണ്ടെത്തി

ആലപ്പുഴ ജില്ലയിൽ  പാതിരാമണൽ ദ്വീപിൽ  നിന്ന് ഒരു പുതിയ ചൂളം വിളി. മലബാർ വിസ് ലിങ് ത്രഷ് എന്ന ചൂളക്കാക്കയുടെ സാന്നിധ്യം ഒടുവിൽ ജില്ലയിലും സ്ഥിരീ കരിച്ചു. ജില്ലയിൽ നിന്നു കണ്ട ത്തുന്ന 324-ാമത്തെ പക്ഷിയാ ണു ചൂളക്കാക്ക
ജില്ലയിലെ പക്ഷി നിരീക്ഷക രുടെ കൂട്ടായ്മയായ “ബേഡേഴ്സ് എഴുപുന്ന ‘യുടെ അംഗങ്ങ ളായ കെ.ആർ.യദുകൃഷ്ണൻ, കെ.ആർ.ഹരികൃഷ്ണൻ, എസ്. അഭിരാമി എന്നിവരടങ്ങുന്ന സം ഘമാണു പക്ഷിയുടെ ശബ്ദവും ചിത്രങ്ങളും  പാതിരാമണൽ ദ്വീപിൽ നിന്നു റെക്കോർഡ് ചെയ്തത്. പൊതുവേ പശ്ചിമഘട്ട മലനിരകളിലെ കാടുകളോടു ചേർന്നുള്ള അരു വികളുടെയും നദികളുടെയും തീ രങ്ങളിൽ കാണപ്പെടുന്ന ചൂള ക്കാക്കകൾ മൂളിപ്പാട്ടു പാടുന്ന തിൽ വിദഗ്ധരാണ്. നാട്ടുമൈന യുടെ അത്ര വലുപ്പമുള്ള ഈ പക്ഷിക്കു ദേഹമാസകലം തിള ങ്ങുന്നതും നീലിമയുള്ളതുമായ കറുപ്പാണ്. നെറ്റിയിലും ചുമലി ലും തിളങ്ങുന്ന നീലപ്പട്ടകളുണ്ട്. കൊക്കും കാലുകളും കറുപ്പാണ്. ആൺ-പെൺ പക്ഷികളെ കാ ഴ്ചയിൽ തിരിച്ചറിയാൻ ബുദ്ധിമു ട്ടാണ്. പുലർച്ചയ്ക്കും സന്ധ്യ യ്ക്കും ചൂളമടി പോലെ ശബ്ദം ഉണ്ടാക്കുന്ന പക്ഷിയാണിത്. ഇംഗ്ലിഷിൽ ഈ പക്ഷിക്ക് “ചൂളമടി ക്കുന്ന സ്കൂൾ കുട്ടി’ എന്നും പേരുണ്ട്.

Top