കുരുക്കോടുകുരുക്ക് കെ.എസ്.ആർ.ടി.സി.പരിസരത്ത് ഗതാഗതം തോന്നിയപോലെ
ചേർത്തല കെ.എസ്.ആർ.ടി.സി. പരിസരത്തെ ഗതാഗതക്കുരുക്ക്
ചരക്കുവാഹനങ്ങൾക്കും നിയന്ത്രണമില്ല ചേർത്തല നഗരത്തിന്റെ വിക സനത്തിനു പ്രധാന തടസ്സം കുത്തഴിഞ്ഞ ഗതാഗത സംവിധാനങ്ങളാണെന്നതു തെളിയുമ്പോഴും പരിഹാരത്തിനായി ഇടപെടലുക ളില്ല. ഒരു സൈക്കിളിന്റെ സ്ഥാനം മാറിയുള്ള യാത്രപോലും ഇവിടെ ഗതാഗതം കുരുക്കുന്ന സ്ഥിതിയു ണ്ട്. പ്രധാന റോഡുകൾ പലതും പ്രയോജനപ്പെടുത്താതെ കിടക്കു മ്പോഴാണ് ഈ സ്ഥിതി. നഗരസ ഭയും പോലീസും വാഹനവകുപ്പും കാര്യമായ ഇടപെടലുകളൊന്നും നടത്താത്തതിനാൽ ഓരോ വാ ഹനവും തോന്നിയപോലെ നഗ രത്തിൽ ഓടുന്നു. കണ്ടെയ്നറു കളടക്കമുള്ള വാഹനങ്ങൾ ഇടു ങ്ങിയ നിരത്തുകളിൽ നിയന്ത്രണ ങ്ങളില്ലാതെ പായുമ്പോൾ ആം ബുലൻസുകൾ പോലും പലപ്പോ ഴും കടന്നുപോകാൻ വിഷമിക്കു ന്നു. ചേർത്തല കെ.എസ്.ആർ.ടി. സി. മുൻവശം, മിനി സിവിൽ സ്റ്റേ ഷൻ റോഡ്, ഇരുമ്പുപാലത്തിന്റെ ഇരുവശങ്ങൾ തുടങ്ങിയ ഇടങ്ങ ളിലാണ് കുരുക്ക് വലിയ പ്രതിസ ന്ധിയാകുന്നത്. സെയ്ന്റ് മേരീസ് പാലം തുറന്നിട്ടും നിർമാണത്തി നായി മൂന്നുവർഷം മുൻപുണ്ടാ ക്കിയ നിയന്ത്രണങ്ങൾ മാറ്റി പ്രാ ബല്യത്തിലായിട്ടില്ല. ചരക്കുവാ
ഹനങ്ങളും സ്വകാര്യ ബസുക ളുമടക്കം എല്ലാം ഗേൾസ് സ്കൂൾ കവലയിലും കെ.എസ്.ആർ.ടി. സി. പരിസരത്തും നിറയുമ്പോൾ ഗതാഗതം തുടർച്ചയായി നി ശ്ചലമാകുന്നു. സൂചനാ ബോർഡും മുന്നറിയിപ്പുമില്ല
നഗരത്തിൽ എ ങ്ങ നെ പോകണം, പോകരുത് എന്നു കാണിക്കുന്ന സൂചനാബോർഡു കളോ മുന്നറിയിപ്പു ബോർഡുക ളോ ഇല്ല. അതുതന്നെ യാത്രക്കാ രെ വട്ടം കറക്കി കുരുക്കിലാക്കും. ഇതിനൊപ്പം തോന്നുന്നിടത്ത് വാ ഹനങ്ങളുടെ പാർക്കിങ്ങും വലിയ പ്രതിസന്ധിയാകുന്നുണ്ട്.
സ്വകാര്യ ബസുകൾക്ക് സുഗമമായ സംവിധാനം വേണം ►അരൂക്കുറ്റി ഭാഗത്തുനിന്നും കോ ട്ടയം ഭാഗത്തുനിന്നുമുള്ള ബസു കളെല്ലാം കെ.എസ്.ആർ.ടി.സി. റോഡ് വഴിയാണ് യാത്ര. ഇതു യാത്രക്കാർക്കു പ്രയോജനകര മായ തരത്തിൽ കോടതിക്കവല യിൽ എത്തി ദേവീക്ഷേത്രത്തിനു മുന്നിലൂടെ അപ്സര കവലവഴി പോയാൽ കെ.എസ്.ആർ.ടി.സി. റോഡ് വഴിയുള്ള യാത്ര ഒഴിവാ കും. കോട്ടയം ബസും കുരുക്കൊ ഴിവാക്കി സ്റ്റാൻഡിലെത്തിക്കാൻ സംവിധാനം വേണം. ചരക്കുവാ
ഹനങ്ങൾ നഗരം തൊടാതെ തി രിച്ചുവിടണം.

