ഗ്രാമക്കാഴ്ചകളുടെ വാതായനങ്ങൾ തുറന്നിടുന്ന ആലപ്പുഴ-ചേർത്തല കനാൽ

കരിഞ്ഞുണങ്ങുന്ന ടൂറിസം പ്രതീക്ഷകൾ

അനിരുദ്ധൻ , Published: February 15, 2026

മുഹമ്മ നെഞ്ചിലെ തീ എന്ന പോലെ ആലപ്പുഴക്കാരുടെ മനസിനെ നീറ്റുന്നതാണ് ആലപ്പുഴ – ചേർത്തല കനാലിന്റെ ദുരവസ്ഥ. ആലപ്പുഴ മുതൽ ചേർത്തല വരെ നീളുന്ന ഈ കനാൽ അവഗണനയുടെ പടുകു ഴിയിലായിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. യാത്രാബോട്ടുകളും സ്വകാര്യ ബോട്ടുകളും ആലപ്പുഴ മുതൽ ചേർത്തല വരെ സുഗമമായി സഞ്ചരിച്ചിരിന്ന എഎസ് കനാലിൽ ഇന്നു കൊതുമ്പുവള്ളം പോലും തുഴയാൻ ക ഴിയാത്ത സ്ഥിതിയാണ്.
ടൂറിസത്തിന്റെ വർണവാതായനങ്ങൾ തുറക്കാൻ പര്യാപ്തമാണ് എഎസ് കനാലിന്റെ അംഗലാവണ്യം. എന്നാൽ, നാടിന് തലവേദനകൾ സമ്മാനിക്കുന്ന അഴുക്കുചാലായിക്കിടക്കാനാണ് കനാലിന്റെ വിധി. തല യെടുപ്പുള്ള രാഷ്ട്രീയനേതാക്കളുടെ ബാഹുല്യമുള്ള ആലപ്പുഴ ജില്ലയിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് ഇന്നും ദുരൂഹമാണ്.
23 കിലോമീറ്റർ നീളത്തിൽ ഗ്രാമങ്ങളെ തഴുകി ഒഴുകിയിരുന്ന എഎസ് കാനാൽ ഇന്നു ജില്ലയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രമാണ്. ഫാക്ടറികളിൽനിന്നും ഹോട്ടലുകളിൽനിന്നുമുള്ള മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്ന കനാലിൽ കാൽകുത്തിയാൽ ചൊറിയുന്ന സ്ഥിതിയാണ്. ഒഴുക്കു നിലച്ച് പായലും കളകളും തിങ്ങിനിറഞ്ഞ് കിടക്കുന്ന കനാൽ സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ്. ദേശീയപാതയുടെ നിർമാണവേളയിൽ കനാലിനു കുറുകെ പാലം നിർമിക്കുന്നതിനു പകരം കനാൽ നികത്തുകയെന്ന ആനമണ്ടത്തരമാണ് നിർമാണച്ചുമതലയുണ്ടായിരിന്നവർ കാണിച്ചത്. എസ്എൽ പുര ത്തിനു സമീപമാണ് കനാൽ നികത്തിയത്. പിന്നീടു വന്ന ജനപ്രതിനിധികളും പതിറ്റാണ്ടുകളോളം ഈ ആനമണ്ടത്തരം തലയിൽ ചുമന്നു നടന്നു. പ്രായശ്ചിത്തമെന്ന പോലെ മാസങ്ങൾക്കു മുൻപ് പാലം നിർമാ ണത്തിനു പദ്ധതിയായെങ്കിലും നീരൊഴുക്ക് എങ്ങനെ പുനഃസ്ഥാപിക്കുമെന്ന ചോദ്യം ബാക്കിയാണ്.
കയർ മേഖലയിലുണ്ടായ കടുത്ത പ്രതിസന്ധിയാണ് എഎസ് കനാലിന്റെ പിറവിക്കു കാരണമായത്. കയർത്തൊഴിലാളികൾക്കു ജോലി നൽകാൻ 1958ലാണ് നിലവിലുണ്ടായിരുന്ന തോട് വീതികൂട്ടി പുനർ നിർ മിച്ചത്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളുടെ സംഗമഭൂമിയാണ് തണ്ണീർമുക്കം. ഈ മൂന്നു ജില്ലകളിൽ നിന്നു കരമാർഗവും ജലമാർഗവും തണ്ണീർമുക്കത്ത് എത്തിച്ചേരാൻ കഴിയുമെന്നത് തണ്ണീർമുക്കത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പ്രസിദ്ധ ടൂറിസ്റ്റ്കേന്ദ്രമായ കുമരകത്തിന്റെ ഗേറ്റ്വേ എന്ന് അറിയപ്പെടുന്ന തണ്ണീർമുക്കത്തിന്റെ വികസനസാധ്യതകൾ ഇപ്പോഴും പ്രജനപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞിടെ നടത്തിയ തണ്ണീർമുക്കം ഫെസ്റ്റ് ജന സഹസ്രങ്ങളെ ആകർഷിച്ചിരുന്നു. സൂചി കുത്താൻ ഇടമില്ലാത്ത വിധമാണ് തണ്ണീർമുക്കത്ത് ജനം എത്തിയത്. ഫെസ്റ്റിന്റെ വിജയത്തെത്തുടർന്ന് തണ്ണീർമുക്ക ത്തെ ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ സർക്കാർ ഉൾപ്പെടുത്തിയിരുന്നു.
തണ്ണീർമുക്കം ബണ്ട് അടഞ്ഞുകിടക്കുന്ന കാലയളവിൽ ജലയാനങ്ങൾക്ക് ബണ്ടിന്റെ വടക്കു ഭാഗത്തേക്ക് യഥേഷ്ടം കടന്നുപോകാൻ കഴിയില്ല. കായൽക്കാഴ്ചകളുടെ അനന്തസാധ്യതകളുള്ള മേഖലയാണി ത്. ഹൗസ്ബോട്ടുകൾ തണ്ണീർമുക്കത്തുനിന്ന് ഓപ്പറേറ്റ് ചെയ്താൽ കൊച്ചിവരെയുള്ള കായൽസൗന്ദര്യം ആവോളം നുകരാം.
ആലപ്പുഴ, കോട്ടയം ജില്ലകളിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഈ സാഹചര്യം ഇന്ന് അന്യമാണ്. തണ്ണീർമുക്കം, പുത്തൻകായൽ മേഖലകൾ ചുറ്റി മടങ്ങിപ്പോകുകയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള നിരോധിനികളിൽ ഒന്നാണ് തണ്ണീർമുക്കം ബണ്ട്. ജലയാനങ്ങൾ വരുമ്പോൾ തുറക്കുകയും പോകുമ്പോൾ അടയുകയും ചെയ്യുന്ന സംവിധാനത്തോടെയാണ് ബണ്ടിന്റെ മൂന്നാം ഘട്ടം നിർമിച്ചത്. ബണ്ടിന്റെ ബലത്തിനായി കായൽ മധ്യത്തിൽ തീർത്തിട്ടുള്ള മൺചിറകളും വിനോദസഞ്ചാരികളുടെ ഇഷ്ടതാവളങ്ങളാണ്.

Top