ജലഗതാഗത വകുപ്പിന്റെ എല്ലാ സോളർ ബോട്ടുകളും എസിയാക്കും: മന്ത്രി
കുട്ടനാട് സഫാരി ടൂറിസം പാക്കേജ് സർവീസ് ഉദ്ഘാടനം ചെയ്തു
മുഹമ്മ ജലഗതാഗത വകുപ്പി ന്റെ എല്ലാ സോളർ ബോട്ടുകളും എയർ കണ്ടിഷൻ ചെയ്യുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ജലഗതാഗത വകുപ്പ് നടപ്പിലാ ക്കിയ കുട്ടനാട് സഫാരി ടൂറിസം പാക്കേജ് സർവീസിന്റെയും ഇതിനോടനുബന്ധിച്ചു പാതിരാ മണൽ ദ്വീപിൽ നിർമിച്ച ആംഫി തിയറ്ററിന്റെയും 30 പേർക്ക് സഞ്ചരിക്കാവുന്ന സൗരാ-1 സോളർ ബോട്ടിന്റെയും ഉദ്ഘാട നം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയിലെ കെഎസ്ആർടിസിയുടെ ഓർഡി നറി ബസുകളിലും വൈകാതെ എസി സൗകര്യം നിലവിൽ വരു മെന്നും മന്ത്രി പറഞ്ഞു. പാതിരാ മണലിലെ ആംഫി തിയറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി പി.പ്രസാ ദ് അധ്യക്ഷനായി.
ജലഗതാഗത വകുപ്പ് ഡയറ ക്ടർ ഷാജി വി.നായർ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, വൈസ് പ്രസിഡന്റ് പി .എൻ. നസീമ, സ്ഥിരസമിതി അധ്യക്ഷരായ എസ്.ബാബു, എൻ.ആർ.മോഹിത്ത്, മിനി ബി ജു, ബ്ലോക്ക് പഞ്ചായത്ത് അംഗ ങ്ങളായ എം.എസ്.ലത, എൻ.ടി. റെജി, പഞ്ചായത്ത് അംഗം പി.വി .കുഞ്ഞുമോൻ, സ്വപ്ന ഷാബു, ഇന്ത്യൻ ഓയിൽ കോർപറേ
ഷൻ ജനറൽ മാനേജർ ആനന്ദ് സംപഥ്, കിഷോർ മേനോൻ, മു ഹമ്മ പഞ്ചായത്ത് സെക്രട്ടറി എം.പി.മഹിധരൻ എന്നിവർ പ്രസംഗിച്ചു.
ഡെസേർട് സഫാരി മാതൃകയിൽ കുട്ടനാട് സഫാരി സംസ്ഥാന ജലഗതാഗത വകുപ്പും മുഹമ്മ പഞ്ചായത്തും ഇന്ത്യൻ ഓയിൽ കോർപറേഷനും ചേർന്ന് അറബ് രാജ്യങ്ങളി ലെ ഡെസേർട് സഫാരി മാതൃകയിലാണ് കുട്ടനാട് സഫാരി ടൂറി സം പദ്ധതി നടപ്പിലാക്കുന്നത്. ആലപ്പുഴ ബോട്ടുജെട്ടിയിൽ നിന്ന് ആരംഭിച്ച് കുട്ടനാടൻ കായലുകൾ, പാതിരാമണൽ ദ്വീപ്, പരമ്പ രാഗത തൊഴിൽ, കലാരൂപങ്ങൾ, നാടൻ ഭക്ഷണം തുടങ്ങിയവ ആസ്വദിക്കാൻ സാധിക്കുന്ന 8 മണിക്കൂർ നീളുന്ന ഒരു ദിവസ ടൂർ പാക്കേജ് ആണിത്. സഞ്ചാരികൾക്കായി പാതിരാമണൽ ആംഫി തിയറ്ററിൽ ആലപ്പുഴ ഇപ്റ്റയുടെ പ്രത്യേക കലാപരിപാടികളുമു ണ്ടാകും. കൊച്ചിയിൽ നിന്നെത്തിച്ച, 100 പേർക്ക് ഇരിക്കാവുന്ന എയർ കണ്ടിഷൻ ചെയ്ത സൗരോർജ വിനോദ ബോട്ടായ ഇന്ദ്ര യാണ് ഇതിനായി സർവീസ് നടത്തുക.

