ടൂറിസത്തിന്റെ അക്ഷയഖനികളായി പുത്തനങ്ങാടി തോടും കണ്ണങ്കര ജെട്ടിയും
February 13, 2026
കണ്ണങ്കര ബോട്ടുജെട്ടിയിലെ തുരുത്തുകളിൽ ഒന്ന്.
മുഹമ്മ ആലപ്പുഴയ്ക്കും തണ്ണീർമുക്കത്തിനും മധ്യേ ഹൗസ് ബോട്ടുകൾക്കു ചേക്കേറാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ട്. പുത്തനങ്ങാടി തോടും ആര്യാട് മടയാംതോടും ആലപ്പുഴ നഗരത്തിലെ ക നാലുകൾപോലെ വീതിയുള്ള ജലാശയങ്ങളാണ്. മുഹമ്മ ബസ് സ്റ്റാൻഡ് മുതൽ കായൽ വരെ നീളുന്ന കനാലും കായിപ്പുറം കള്ളത്തോടിന്റെ മുഖപ്പും, തണ്ണീർമുക്കം കണ്ണങ്കര ജെട്ടിയോടു ചേർന്ന വിശാല പ്ര ദേശവും, ചെങ്ങണ്ടയാർ, കട്ടച്ചിറയാർ എന്നിവയും ഹൗസ്ബോട്ടുകൾക്ക് തങ്ങാൻ പാകത്തിൽ വികസിപ്പിക്കാൻ കഴിയും.
ഈ ഭാഗങ്ങളിൽനിന്ന് ഹൗസ് ബോട്ടുകൾ ഓപ്പറേറ്റ് ചെയ്താൽ സഞ്ചാരികളുടെ വലിയ തിരക്കുണ്ടാകും. ആലപ്പുഴ, കുമരകം മേഖലകളിൽനിന്നാണ് ഹൗസ് ബോട്ടുകൾ ഇപ്പോൾ തണ്ണീർമുക്കം വരെ എത്തുന്ന ത്. ഈ ജലയാനങ്ങൾ തണ്ണീർമുക്കം വരെയെത്തി തിരികെ പോകുന്ന സാഹചര്യമാണിന്നുള്ളത്. തണ്ണീർമുക്കം ബണ്ടിന്റെ ലോക്കുകൾ പലപ്പോഴും അടഞ്ഞുകിടക്കുന്നതിനാലാണ് മടങ്ങിപ്പോകേണ്ടി വരുന്നത്. എന്നാൽ തണ്ണീർമുക്കം, ചെങ്ങണ്ട, കട്ടച്ചിറ മേഖലകളിൽനിന്ന് ഹൗസ് ബോട്ടുകൾ ഓപ്പറേറ്റ് ചെയ്താൽ കൊച്ചി വരെയുള്ള കായൽ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയും.
കാറും കോളുമുള്ള കാലാവസ്ഥകളിൽ ഹൗസ്ബോട്ടുകൾക്ക് സുരക്ഷിതമായി അടുക്കാൻ സൗകര്യമില്ലെന്നത് വർഷങ്ങളായി ഉയരുന്ന പരാതിയാണ്. അടിസ്ഥാന സൗകര്യങ്ങളോടെ തോടുകൾ വികസിപ്പിച്ചാ ൽ നാടിനെ ഭീതിയുടെ മുൾമുനയിലാഴ്ത്തുന്ന ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.
മുഹമ്മ പഞ്ചായത്തിലെ പാതിരാമണൽ ദ്വീപും വെച്ചൂർ പഞ്ചായത്തിലെ പുത്തൻകായലും മാത്രമാണ് കായൽ ക്ഷോഭമുണ്ടായാൽ ഇപ്പോൾ സുരക്ഷിത താവളമാകുന്നത്. ഈ ഭാഗത്തുള്ള ജലയാനങ്ങൾക്ക് പെട്ടെന്ന് ഈ തുരുത്തുകളിലേക്ക് ഓടിയണയാൻ കഴിയും. അകലങ്ങളിൽ സഞ്ചരിക്കുന്ന ഹൗസ് ബോട്ടുകൾക്കും വള്ളങ്ങൾക്കും ഇതു സാധിക്കില്ല.
ഹൗസ് ബോട്ടുകൾ അപകടത്തിൽപ്പെടുന്നു: നടപടി കടലാസിൽ
കാറിലും കോളിലും ഹൗസ് ബോട്ടുകൾ അപകടത്തിൽപ്പെടുന്നതായുള്ള വാർത്തകൾ ഇടയ്ക്കിടെ ഉയരുന്നുണ്ടെങ്കിലും നടപടി കടലാസിലാണ്. കാറ്റിൽപ്പെട്ട് ജലയാനങ്ങൾ മുങ്ങുന്നതും കൽക്കെട്ടുകളിലിടിച്ച് തകരുന്നതും ജനത്തെ ഭീതിയിലാഴ്ത്താറുണ്ട്. കായൽ ടൂറിസത്തിന്റെ സുരക്ഷയ്ക്കും വളർച്ചയ്ക്കും ഇത്തരം സംഭവങ്ങൾ വിഘാതമാണ്. കായൽ പ്രക്ഷുബ്ധമാകുന്ന ലക്ഷണം കാണുമ്പോൾതന്നെ സുര ക്ഷിത സ്ഥാനത്തേക്ക് നീങ്ങാൻ കഴിഞ്ഞാലെ അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ.
തണ്ണീർമുക്കം – മുഹമ്മ പഞ്ചായത്തളെ അതിരിടുന്ന തോടാണ് പുത്തനങ്ങാടി തോട്. ആലപ്പുഴയ്ക്കും തണ്ണീർമുക്കത്തിനും മധ്യേയുള്ള ഏറ്റവും വീതയുള്ള തോടാണിത്. പുത്തനങ്ങാടി വ്യാപാര കേന്ദ്രമായി വ ളർന്നതിന് വളക്കൂറായത് പുത്തനങ്ങാടി തോടിന്റെ സാന്നിധ്യമാണ്. കരഗതാഗതം പുഷ്ടിപ്പെട്ടപ്പോഴാണ് തോട് അവഗണനയിലായത്. കച്ചി വ്യവസായവുമായി ബന്ധപ്പെട്ട ജലയാനങ്ങൾ മാത്രമാണ് പോയകാ ല സ്മൃതികളുണർത്തി കടന്നുവരുന്നത്.
തോടിന് ആഴംകൂട്ടി ഹൗസ് ബോട്ടുകൾക്ക് തങ്ങാൻ സൗകര്യമൊരുക്കിയാൽ പുത്തനങ്ങാടിയുടെ വികസനം വിരൽത്തുമ്പിലാണ്. തണ്ണീർമുക്കം ഫെസ്റ്റിലും പാതിരാമണൽ ഫെസ്റ്റിലും ടൂറിസം വികസനം ലക്ഷ്യ മിട്ട് തോട് നവീകരിക്കുമെന്ന പ്രഖ്യാപനങ്ങൾ ഉയർന്നുകേട്ടെങ്കിലും പിന്നീട് നീക്കമൊന്നുമുണ്ടായില്ല.
ആര്യാട് പഞ്ചായത്തിലെ മടയാംതോട്ടിലും ഹൗസ് ബോട്ടുകൾക്ക് സുരക്ഷിത താവളമൊരുക്കാം. പുത്തനങ്ങാടി തോടുപോലെ ഒരു കിലോമീറ്ററിലേറെ ദൂരം ഹൗസ് ബോട്ടുകൾക്ക് കയറിക്കിടക്കാൻ കഴിയും. ആലപ്പുഴയോട് അടുത്ത സ്ഥലമെന്ന നിലയിൽ കായൽ മുഖപ്പിൽ ഹൗസ്ബോട്ട് ടെർമിനൽ ആരംഭിക്കാവുന്നതാണ്.
മുഹമ്മ തോട്ടുമുഖപ്പിൽ തീരം മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള തോടും ടൂറിസം സാധ്യതകൾ മുന്നിൽക്കണ്ട് വികസിപ്പിക്കാവുന്നതാണ്. തോടിന് ആഴംകൂട്ടി ബോട്ട് സർവീസ് കെഎസ്ആർടിസി സ്റ്റാൻഡുവരെ യാക്കുമെന്ന് മുഹമ്മ പഞ്ചായത്ത് പ്രഖ്യാപിച്ചി ട്ടുണ്ടെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ല.
ഫ്ളോട്ടിംഗ് ജെട്ടി യാഥാർഥ്യമാക്കണം
യാത്രാബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ മുഹമ്മ – കുമരകം ഫെറിയുടെ മധ്യത്തിൽ ഫ്ലോട്ടിംഗ് ജെട്ടി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പ്രാവർത്തികമായിട്ടില്ല. ഹൗസ് ബോട്ടുകൾക്കും ആശ്രയിക്കാവുന്ന രീതി യിൽ ഫ്ളോട്ടിംഗ് ജെട്ടി യാഥാർഥ്യമാക്കിയാൽ കായൽ ടൂറിസത്തിന് കരുത്തു പകരും.
പ്രകൃതിദത്ത ഘടകങ്ങളാൽ ഹൗസ്ബോട്ടുകൾക്ക് സുരക്ഷയൊരുക്കുന്ന സ്ഥലമാണ് കണ്ണങ്കര മേഖല. കണ്ണങ്കര ബോട്ടുജെട്ടിയുടെ ഇരു ഭാഗത്തും അകലങ്ങളിലായി കായലിലേക്ക് തള്ളിനിൽക്കുന്ന കരകളു ണ്ട്. ഒരു കിലോമീറ്ററോളം തടാക സമാന അവസ്ഥയിലുള്ള ഈ ഭാഗം ഹൗസ് ബോട്ടുകൾക്ക് സുരക്ഷിത താവളമാണ്.

