തണ്ണീർമുക്കത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ
തണ്ണീർമുക്കത്തെ ഇടച്ചാലുകൾ
വേമ്പനാട്ടുകായലിൽ തണ്ണീർമുക്കം തീരത്തെ ചീനവലകൾ
തണ്ണീർമുക്കം ബണ്ട്
ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കു വഴിയൊരുങ്ങുന്നു
വേമ്പനാട്ടുകായ ലിന്റെയും കൈവഴികളുടെയും സാന്നിധ്യം പ്രകൃതിദത്ത സൗന്ദര്യം നിറയ്ക്കുന്ന തണ്ണീർമുക്കത്തി ന്റെ വിനോദസഞ്ചാര സാധ്യത കൾ വികസിപ്പിക്കാൻ വഴിയൊ രുങ്ങുന്നു. കായലിനൊപ്പം ചരി ത്രശേഷിപ്പുകളും ആരാധനാല യങ്ങളുമെല്ലാം പ്രയോജനപ്പെ ടുത്തുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കു ഗ്രാമപ്പഞ്ചായത്ത് രൂപം നൽകുകയാണ്.
കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം പ്രധാന കേന്ദ്രങ്ങളുടെ വികസന വും ലക്ഷ്യമിട്ടുള്ള പദ്ധതികളാ ണ് ആവിഷ്ക്കരിക്കുന്നത്. മറ്റൊ ന്നിനും ദോഷമാകാതെ കൂടു തൽ തൊഴിൽസാധ്യതകളും നി
ക്ഷേപങ്ങളും ആകർഷിക്കാനാ കുമെന്നാണ് കണക്കാക്കുന്നത്. വേമ്പനാട്ടുകായലും അതിനു നടുവിലൂടെയുള്ള തണ്ണീർമുക്കം ബണ്ടുമാണ് തണ്ണീർമുക്കത്തി ന്റെ പ്രധാന കേന്ദ്രം. ഒരു സൗ കര്യവുമൊരുക്കാതെതന്നെ ദി വസേന ബണ്ടിലെ ചെറിയ തു രുത്തുകളിൽ കായൽക്കാഴ്ചകൾ കാണാൻ നൂറുകണക്കിന് ആളു കളാണെത്തുന്നത്. ടൂറിസം കേ ന്ദ്രമായി ഉയർത്തിയാൽ ഇവി ടേക്ക് വിദേശ സഞ്ചാരികളെയ ടക്കം ആകർഷിക്കാനാകുമെന്നാ ണ് വിലയിരുത്തൽ.
ഇതു പ്രധാന കേന്ദ്രമാക്കി പു രവഞ്ചിയാത്രയും മത്സ്യത്തൊഴി ലാളികൾക്കുകൂടി പ്രയോജനക രമാകുന്ന തരത്തിൽ കൈവഴി കളിലൂടെയും ഇടത്തോടുകളി ലൂടെയുമുള്ള വള്ള യാത്രയുമെ ല്ലാം പദ്ധതിയിടുന്നുണ്ട്. വിദേശി കളെ ആകർഷിക്കുന്ന തണ്ണീർമു ക്കം കെ.ടി.ഡി.സി., ഇരയിമ്മൻ തമ്പി സ്മാരകം, പുരാതനമായ ക്ഷേത്രങ്ങൾ, തിരുവിതാംകൂർ രാജഭരണകാലത്തെ ശേഷിപ്പു കൾ, ചീനവലകൾ എന്നിവയെ ല്ലാം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യം. ഇടച്ചാലുകളുടെ ഓര ത്ത് കൂടുതൽ ഹോംസ്റ്റേകൾ ഒരുക്കാനും അതുവഴി നാട്ടുകാ രുടെ വരുമാനവർധനയ്ക്കും പ്രാ ഥമിക ചർച്ചകൾ നടക്കുന്നുണ്ട്.
വിപുലമായ പദ്ധതികളുമായി ടൂറിസം ഫെസ്റ്റ് ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12 മുതൽ 16 വരെ ബണ്ടിന്റെ ചിറയിലും ചാലിനാരായണപുരം
ത്ര മൈതാനിയിലുമായി തണ്ണീർമുക്കം ടൂറിസം ഫെസ്റ്റ് നടത്തും. പഞ്ചായത്തിന്റെ വിനോദസഞ്ചാരമേഖലയുടെ വികസനവും നാ ട്ടുകാരുടെ വരുമാനവർധനയുമടക്കം ലക്ഷ്യമിട്ടാണ് പദ്ധതികൾ.

