നിറക്കൂട്ടുകൂടി കുട്ടിക്കൂട്ടം

ചേർത്തല കെഇ കാർമൽ സിഎംഐ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ഡ്രോയിങ് ആൻഡ് കളറിങ് മത്സരം പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ആലപ്പുഴ നഗരസഭാധ്യക്ഷ കെ. കെ.ജയമ്മ, സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ.സാജി വടക്കേടം, സ്കൂൾ മാനേജർ ഫാ.പോൾ തുണ്ടുപറമ്പിൽ എന്നിവർ സമീപം.

ആലപ്പുഴ നഗരത്തെ നിറങ്ങ ളിൽ നിറച്ച് മുഹമ്മ കെ.ഇ.കാർ മൽ സ്കൂളിലെ കുട്ടികളുടെ മെഗാ ചിത്രരചന. മൂന്നാം തവ ണയാണ് മെഗാ ഡ്രോയിങ്, കളർ മത്സരം നടത്തിയത്. ഇത്തവണ ആയിരത്തോളം കു ട്ടികൾ പങ്കെടുത്തു. എല്ലാവർക്കും സർട്ടിഫിക്കറ്റും മെഡലും നൽകി. വിജയിക ളെ 31ന് സ്കൂൾ വെബ്സൈറ്റ് വഴി അറിയാം. ഒന്നും, രണ്ടും, മൂ ന്നും സ്ഥാനക്കാർക്ക് യഥാക മം 5000, 3000, 2000 രൂപയും 15 പേർക്ക് 500 രൂപ വീതവും സമ്മാനിക്കും.പി.പി.ചിത്തരഞ്ജൻ എംഎൽഎയും നഗരസ ഭാധ്യക്ഷ കെ.കെ.ജയമ്മയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. സ്കൂൾ പ്രിൻസി പ്പൽ റവ.ഡോ.സാംജി വടക്കേ ടം അധ്യക്ഷനായി. മാനേജർ ഫാ.പോൾ തുണ്ടുപറമ്പിൽ, ബർസാർ ഫാ.സനു വലിയവീട്, കോഓർഡിനേറ്റർമാരായ രൂപ അനീഷ്, സബിത സാജു, എം. കെ.ജേക്കബ്, പിടിഎ പ്രസിഡ ന്റ് പി.പി.അഭിലാഷ്, സെക്രട്ടറി റോക്കി തോട്ടുങ്കൽ, സന്തോഷ് ഷൺമുഖൻ, പ്രേംജി, വിനീത, ബിന്ദു തോമസ്, കവിത തുട ങ്ങിയവർ പ്രസംഗിച്ചു.

Top