പക്ഷിപ്പനി നഷ്ടപരിഹാരം കിട്ടാതെ കർഷകർ

ഇനി പുതിയ സർക്കാർ വന്നതിന് ശേഷമേ നഷ്ടപരിഹാരം ലഭിക്കു

പക്ഷിപ്പനിയെ തു ടർന്ന് 2025 ഡിസംബർ മുതൽ സംസ്ഥാനത്തു ചത്തതും ശാസ്ത്രീയമായി കൊന്നൊടുക്കി യതുമായ അരലക്ഷത്തിലേറെ വളർത്തുപക്ഷികളുടെ നഷ്ട പരിഹാരം ഇതുവരെ നൽകി യില്ല. അതതു ജില്ലകളിൽ നിന്നു കർഷകർക്കു നഷ്ടമായ പക്ഷികളുടെ എണ്ണം ഉൾപ്പെ ടെയുള്ള വിവരങ്ങൾ സംസ്ഥാന മൃഗസംരക്ഷണ വകു പ്പിനു നൽകിയിരുന്നു.
പക്ഷേ, തുക അനുവദിക്കുന്ന തിനു മുൻപേ തിരഞ്ഞെടുപ്പെ ത്തി. ഇനി പുതിയ സർക്കാർ വന്നതിനു ശേഷമേ നഷ്ടപരി ഹാരം ലഭിക്കൂ എന്ന സ്ഥിതി യായി.
2024 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ വ്യാപകമാ യി പക്ഷിപ്പനി സ്ഥിരീകരിച്ചിരു ന്നു. അന്നു നഷ്ടമായ പക്ഷി കൾക്കുള്ള നഷ്ടപരിഹാരം
ഇനിയും പൂർണമായി നൽകി യിട്ടില്ല. കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം കൃത്യമായി ലഭിക്കാത്തതാണു നഷ്ടപരി ഹാരം വൈകാൻ ഇടയാക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. 2025 ഡിസംബർ, 2026 ജനുവരി മാസങ്ങളിലാണു തുടർച്ച യായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്.
ചെറിയ പെരുന്നാൾ ഈസ്റ്റർ വിപണി ലക്ഷ്യമിട്ടു വളർത്തിയ കോഴികളും താറാ വുകളുമാണ് ചത്തത്. ഇതോ ടെ കർഷകർക്കു വൻ നഷ്ട മായി. പാചകവാതകക്ഷാമം കാരണം ഹോട്ടലുകൾ അടച്ച തോടെ ചിക്കൻ വിഭവങ്ങളുടെ വിൽപന കുറഞ്ഞതും വരുമാ നം കുറച്ചു. ചൂടു കാരണം കോഴികൾ ചാകുന്നതും കൂടിയിട്ടുണ്ട്. ഇതോടെ നഷ്ടപരി ഹാരം കിട്ടാതെ പിടിച്ചുനിൽ ക്കാനാകാത്ത സ്ഥിതിയിലാണ് കർഷകർ,

Top