പാതിരാമണൽ ദ്വീപിൽ സൗരോർജ വിളക്കായി…
മുഹമ്മ വിനോദസഞ്ചാരികളുടെ ഇഷ് ടയിടമായ പാതിരാമണൽ ദ്വീ പിൽ സൗരോർജ വൈദ്യുതി വിളക്കുകൾ തെളിഞ്ഞു. ഇനി സഞ്ചാരികൾക്ക് രാത്രിയും ദ്വീ പിന്റെ മനോഹാരിത ആസ്വദി ക്കാം. രാത്രിയും സുരക്ഷാസം വിധാനങ്ങൾ ഉള്ളതിനാൽ നി ർഭയം കുടുംബസമേതം ഇവി ടേയ്ക്ക് വരാം. പാതിരാമണലി ന്റെ വികസനത്തിന് മുൻകൈ യെടുക്കുന്ന മുഹമ്മ പഞ്ചായ ത്ത് അഞ്ചുലക്ഷം രൂപ വിനി യോഗിച്ചാണ് സൗരോർജ വൈദ്യുതിനിലയം സ്ഥാപിച്ച ത്. അഞ്ച് കിലോ വാട്ടിന്റെ സൗരോർജ വൈദ്യുതി നിലയ ത്തിൽനിന്നാണ് ദ്വീപിലെ വൈദ്യുതിവിളക്കുകൾ തെളി ക്കാനാവശ്യമായ വൈദ്യുതി ലഭിക്കുക. അനെർട്ടാണ് പദ്ധ
തി നിർവഹണം.
പാതിരാമണൽ ജെട്ടി, പ്രവേ ശനകവാടം, നടപ്പാതയുടെ തു ടക്കം, സെക്യൂരിറ്റി ക്യാബിൻ, ശുചിമുറി എന്നിവിടങ്ങളിലാ ണ് ഇപ്പോൾ വൈദ്യുതി വിള ക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. പ്രവേശനകവാടത്തിന് സമീ പം മൊബൈൽ ഫോൺ ചാർ
ജ് ചെയ്യാനുള്ള സൗകര്യവുമു ണ്ട്. കുഴൽക്കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്യാനും സാ ധിക്കും.
മുഹമ്മ പഞ്ചായത്താണ് പാ തിരാമണൽ ദീപ് പരിപാലിക്കു ന്നത്. ഇപ്പോൾ രാത്രിയും പക ലും കാവൽക്കാരുണ്ട്. 50 രൂപ യാണ് സന്ദർശന ഫീസ്. കുടും ബശ്രീ നടത്തുന്ന ലഘുഭക്ഷണ ശാലകളുമുണ്ട്. എ എം ആരിഫി ന്റെ എംപി ഫണ്ട് വിനിയോഗിച്ച് നിർമിച്ച കുട്ടികളുടെ പാർക്ക് ഏറെ ആകർഷകമാണ്. ആം ഫി തിയറ്ററിന്റെ പണികൾ നട ക്കുന്നു.
പാതിരാമണൽ ദ്വീപിന്റെ പ്രവേശനകവാടത്തിൽ സൗരോർജ വിളക്ക് തെളിഞ്ഞപ്പോൾ

