പാതിരാവിൽ ഉയർന്നുവന്ന മണൽപ്പരപ്പ് പാതിരാമണൽ

February 16, 2026
പാതിരാമണൽ ദ്വീപ്.

മുഹമ്മ ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള നിരോധിനികളിൽ രണ്ടാം സ്ഥാനമാണ് തണ്ണീർമുക്കം ബണ്ടിനുള്ളത്. തണ്ണിർമുക്കത്ത് കരമാർഗവും ജലമാർഗവും എത്തുന്ന വിനോദസഞ്ചാരികൾ ബണ്ടിന്റെ പ്രവർത്തനം നേരിൽ കണ്ട് മനസിലാക്കുന്നതിൽ താത്പര്യം കാണിക്കാറുണ്ട്.
കുട്ടനാട്ടിലെ ഒരുപ്പൂ കൃഷി ഇരുപ്പൂ കൃഷി ആക്കുന്നതിനാണ് ബണ്ട് നിർമിച്ചത്. ഉപ്പുവെള്ളം കയറി കുട്ടനാട്ടിലെ നെൽകൃഷി നശിക്കുന്നത് തടയുകയാണ് ബണ്ട് നിർമാണത്തിലുടെ ലക്ഷ്യമിട്ടത്.
തണ്ണീർമുക്കത്തുനിന്ന് തുടങ്ങുന്ന ഒന്നാം ഘട്ടവും അംബികാമാർക്കറ്റിൽനിന്ന് തുടങ്ങുന്ന രണ്ടാം ഘട്ടവുമാണ് ആദ്യം നിർമിച്ചത്. മൂന്നാം ഘട്ടത്തിനു പകരം മൺചിറയാണ് കഴിഞ്ഞ കാലം വരെ ഉണ്ടായിരുന്ന ത്. മൂന്നാം ഘട്ടം നിലവിൽ വന്നപ്പോഴാണ് മൺചിറ പൂർണമായും പൊളിച്ചുമാറ്റിയത്.
കായൽ മധ്യത്തിൽ നിലനിന്നിരിന്ന മൺചിറ വിനോദ സഞ്ചാരികളുടെ ആകർഷണകേന്ദ്രമായിരുന്നു. മൂന്നാം ഘട്ടത്തിനായി മൺചിറ പൊളിച്ചപ്പോഴും കായൽ മധ്യത്തിൽ ഇരു ഘട്ടങ്ങളുമായി ബന്ധപ്പെടുന്ന ഭാ ഗങ്ങൾ നിലനിർത്തി. ബണ്ടിന്റെ തൂണുകളുടെ ശേഷി സംരക്ഷിക്കാനാണ് മൺചിറ പൂർണമായും പൊളിക്കാതിരുന്നത്. ബണ്ടിന്റെ ഇതുകരകളിലും കായൽ മധ്യത്തിലുമായാണ് മൺചിറ സംരക്ഷിച്ചിട്ടുള്ളത്. ഇതിൽ കായൽ മധ്യത്തിലെ മൺചിറകളിലാണ് വിനോദസഞ്ചാരികൾ കൂടുതൽ ചേക്കേറുന്നത്. ഐസ് ക്രീം സ്റ്റാളുകൾ, ഭക്ഷണശാലകൾ എന്നിവയെല്ലാം ഉള്ളതിനാൽ രാത്രി വരെ ഇവിടെ വിനോദ സഞ്ചാരി കൾ എത്താറുണ്ട്. ഷട്ടർ അടച്ചിട്ടുന്ന കാലയളവിൽ ഒഴുക്കില്ലാത്ത ഭാഗത്ത് പെഡൽ ബോട്ടുകൾ ടൂറിസ്റ്റുകൾക്കായി കഴിഞ്ഞിടെ ഒരുക്കിയിരിന്നു.
തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിനലിന് ഒപ്പം മൺചിറകളിൽ നിന്നും ഹൗസ് ബോട്ടുകൾ ഓപ്പറേറ്റ് ചെയ്യാൻ കഴിയും. ബണ്ടിന്റെ ഷട്ടറുകൾ അടച്ചിടുന്ന കാലയളവിൽ ലോക്കുകളിലൂടെയാണ് ജലയാനങ്ങൾ കടന്നുപോകുക.
ലോക്കുകൾ തകരാറിലാകുന്ന സമയങ്ങളിൽ ജലയാനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. തണ്ണീർമുക്കം, ടി വി പുരം, വൈക്കം, കുമരകം, കൊച്ചി മേഖലകളുമായി ബന്ധപ്പെട്ട് തണ്ണീർമുക്കം ബോട്ടുജെട്ടിയി ൽനിന്നുണ്ടായിരുന്ന ബോട്ടു സർവീസുകൾ മുടങ്ങിയത് ബണ്ടിന്റെ ലോക്കുകൾ തകരാറിൽ ആയതിനെത്തുടർന്നാണ്.
ബണ്ടിന്റെ കായൽ മധ്യത്തിലെ മൺചിറയിൽ നിന്ന് ഹൗസ് ബോട്ടുകൾ ഓപ്പറേറ്റ് ചെയ്താൽ ബണ്ടിന്റെ ലോക്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കഴിയും. മൺചിറയുടെ വടക്ക് ഭാഗത്തുനിന്ന് കൊച്ചി മേ ഖലയിലേക്കും തെക്ക് ഭാഗത്തുനിന്ന് ആലപ്പുഴ, കോട്ടയം മേഖലകളിലേക്കും ഹൗസ് ബോട്ടുകൾ ഓപ്പറേറ്റ് ചെയ്യാൻ കഴിയും. കൊച്ചിയിൽനിന്ന് ഹൗസ് ബോട്ടിൽ മൺചിറയിൽ അടുക്കുന്ന ടൂറിസ്റ്റുകൾക്ക് ആ ലപ്പുഴ മേഖലയിലേക്കുള്ള ഹൗസ് ബോട്ടിൽ കയറാൻ മൺചിറയിലൂടെ 50 മീറ്റർ നടന്നാൽ മതി. ഭക്ഷണശാലകൾ ഉള്ളതിനാൽ കായൽ മധ്യത്തിൽ തന്നെ ഭക്ഷണവും വിശ്രമവും സാധ്യമാണ്.
തണ്ണീർമുക്കം മുതൽ കൊച്ചി വരെയുള്ള കായൽക്കാഴ്ചകളിലേക്ക് സഞ്ചാരികൾ ഇപ്പോഴും കൂടുതലായി എത്തുന്നില്ല. സഞ്ചാരികൾക്ക് വഴി കാട്ടേണ്ടവർ ഈ സാധ്യതകളിലേക്ക് എത്തി നോക്കാത്തതും ബ ണ്ടിന്റെ ലോക്കുകളുടെ താളപ്പിഴയുമാണ് ടൂറിസം വളർച്ച തടസപ്പെടുത്തുന്നത്. തണ്ണീർമുക്കം വരെ എത്തുന്ന ടൂറിസ്റ്റുകളുടെ കണ്ണെത്തും ദൂരത്താണ് പ്രസിദ്ധമായ പാതിരാമണൽ ദ്വീപും കുമരകം പക്ഷിസങ്കേ തവും വെച്ചൂർ പഞ്ചായത്തിലെ പുത്തൻകായലും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സംഗമഭൂമിയാണ് ഈ മേഖല. പാതിരാമണൽ ദ്വീപു പോലെ ടൂറിസ്റ്റുകളുടെ മനം കവരുന്ന തുരുത്താണ് പുത്തൻകായൽ. കാർ ഷിക ആവശ്യത്തിനുവേണ്ടി കായൽ നികത്തി എടുത്ത സ്ഥലമാണിത്. ആരംഭത്തിൽ ജനവാസ മേഖല ആയിരുന്ന ഈ പ്രദേശം ഇന്ന് പൂർണമായും വിനോദസഞ്ചാരികളുടെ താവളമാണ്. ഏറെക്കാലങ്ങൾക്കുശേഷം പാതിരാമണൽ ദ്വീപിൽ ടൂറിസ്റ്റുകളുട ആരവം ഉയർന്നിരിക്കയാണ്. ഗ്രാമീണ കലാരൂപങ്ങളുടെയും കരകൗശല ഉത്പന്നങ്ങളുടെയും നാടൻ ഭക്ഷണ വിഭവങ്ങളുടെയും വിരുന്നൊരു ക്കിയാണ് ടൂറിസ്റ്റുകളെ ദ്വീപിലേക്ക് ആകർഷിക്കുന്നത്.
ദ്വീപ് സ്ഥിതി ചെയ്യുന്ന മുഹമ്മ പഞ്ചായത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും സാമ്പത്തിക വളർച്ചയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകാൻ പര്യാപ്തമാണ് പാതിരാമണൽ ടൂറിസം വികസ നം. പേരിൽതന്നെ കൗതുകം പേറുന്നതാണ് പാതിരാമണൽ ദ്വീപ്. ഐതി ഹ്യ പുരുഷനായ വില്ല്വമംഗലത്ത് സ്വാമിയാരുമായി ബന്ധപ്പെട്ട കഥയാണ് പേരിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്നത്. കഥ ഇങ്ങനെ: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ദർശനത്തിനുശേഷം ജലയാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിച്ച സ്വാമിയാർക്കു പാതിരാമണൽ നിൽക്കുന്ന സ്ഥാനത്ത് എത്തിയപ്പോൾ മൂത്ര ശങ്ക ഉ ണ്ടായി. ജലത്തിൽ മൂത്രം ഒഴിക്കാൻ പാടില്ലാത്തതിനാൽ സ്വാമിയാർ മറ്റൊരു ഉപായം കണ്ടെത്തി.
വഞ്ചി തുഴയുന്ന ആളോട് കായൽ മണ്ണെടുത്ത് നൽകാൻ നിർദേശിച്ചു. തുഴക്കാരൻ കഴുക്കോൽ കൊണ്ട് അടിത്തട്ടിലെ മണൽ ശേഖരിച്ചു നൽകി. ശേഖരിച്ച മണലിൽ മൂത്ര ശങ്ക തീർത്തശേഷം സ്വാമിയാർ യാത്ര തുടർന്നു. ഇങ്ങനെ കായലിൽ നിക്ഷേപിച്ച മണലാണ് വലിയൊരു മണൽപ്പരപ്പായി രൂപപ്പെട്ടതെന്നാണ് ഐതിഹ്യം.
ഒറ്റരാത്രി കൊണ്ട് ഉയർന്നുവന്ന മണൽപ്പരപ്പ് ആയതിനാൽ ആണത്രെ ദ്വീപിന് പാതിരാമണൽ എന്ന പേരുവന്നത്. ഭൂചലനത്തെത്തുടർന്ന് ഉയർന്നുവന്ന മണൽ പ്പരപ്പാണ് പാതിരാമണൽ എന്നും പറയുന്നുണ്ട്. കഥ എങ്ങനെ ആയാലും ഒരു പതിരാവിൽ ഉയർന്നുവന്ന മണൽപ്പരപ്പാണ് ഇപ്പോഴുള്ളത് എന്നതിൽ രണ്ടു പക്ഷമില്ല.
ദ്വീപിലേക്കുള്ള മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയിലെ വിളക്കുമരവും ടൂറിസ്റ്റുകളുടെ ആകർഷണമാണ്. വൈദ്യുതി ദീപങ്ങളില്ലാതിരുന്ന കാലത്ത് ബോട്ടുകൾക്കും മറ്റ് ജലയാനങ്ങൾക്കും ദി ശ അറിയുന്നതിനുവേണ്ടി സ്ഥാപിച്ചതാണ് പഴമയുടെ കഥ പറയുന്ന വിളക്കുമരം.

Top