പുത്തനുണർവിൽ പാതിരാമണൽ
പാതിരാമണൽ ദ്വീപിന്റെ ജൈവവൈവിധ്യം നിലനിർത്തികൊണ്ട് ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023ൽ നടത്തിയ പാതിരാമണൽ ഫെസ്റ്റ് ജനങ്ങൾ ഏറ്റെടുത്തു. അഞ്ചുദിവസമായി നടത്തിയ ഫെസ്റ്റ് വിദേശത്തു നിന്നുവരെ ടൂറിസ്റ്റുകളെ പാതിരാമണലിലേക്ക് ആകർഷിച്ചു. തുടർന്ന് പാതിരാമണൽ ഫെസ്റ്റ് 2.0 സംഘടിപ്പിച്ചു. ആദ്യ ഫെസ്റ്റിനേക്കാൾ മികച്ച ജനപങ്കാളിത്തമാണ് രണ്ടാമത് നടത്തിയപ്പോൾ ഉണ്ടായത്. പാതിരാമണലിൽ ടൂറിസ്റ്റു കളുടെ വരവോടെ ഒരു ലക്ഷം രൂപയുടെ വരുമാനം പഞ്ചായത്തിന് വർധിപ്പിക്കുന്നതിനും 2025 ഏപ്രിൽ മു തൽ 2 ലക്ഷത്തിലധികം രൂപ വർധിപ്പിക്കുവാനും കഴിഞ്ഞു.
24 മണിക്കൂറും സെക്യൂരിറ്റി സംവിധാനം ഇന്ന് പാതിരാമ ണലിൽ ഏർപ്പെടുത്തിയിട്ടു ണ്ട്. മുൻ എംപി എ എം ആരി ഫിന്റെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കു ട്ടികളുടെ പാർക്ക്, കുടുംബ ശ്രീയുടെ ലഘുഭക്ഷണശാല (കിയോസ്ക്), പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സോളാർ പാനൽ, മറ്റ് അനു ബന്ധ പദ്ധതികൾ എന്നിവ പാതിരാമണൽ ദ്വീപിൽ നട ത്തിവരുന്നു. ജലഗതാഗത വകുപ്പിന്റെ വേഗ, സീ കുട്ടനാ ട് എന്നീ വിനോദസഞ്ചാര ബോട്ടുകൾ എല്ലാ ദിവസവും പാതിരാമണലിൽ നൂറുകണ ക്കിന് സഞ്ചാരികളുമായി എത്തുന്നുണ്ട്. ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ പാതിരാമ ണൽ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്ര കാരം ബജറ്റ് ടൂറിസം പദ്ധതി യുമായി ചേർന്ന് ഗൾഫ് രാ ജ്യങ്ങളിലെ അറേബ്യൻ ഡെസേർട്ട് സഫാരി മാതൃക യിൽ ഉൾപ്പെടുത്തി പാതിരാ മണൽ ദ്വീപിൽ ആംഫി തീയറ്റർ നിർമിച്ച് സഞ്ചാരികൾ ക്കായി വിവിധ നാടൻകല കൾ അവതരിപ്പിക്കുന്ന പദ്ധ തി ഇന്ത്യൻ ഓയിൽ കോർപ റേഷനുമായി ചേർന്ന് തുടങ്ങുവാനുള്ള നടപടികൾ ആരംഭിച്ചു. ഈ പദ്ധതികൂടി നടപ്പിൽ വരുമ്പോൾ നാടിന്റെ മുഖഛായതന്നെ മാറുന്നതിനും പഞ്ചായത്തിന്റെ തനത് വരുമാനത്തിൽ ഗണ്യമായ വർധനവ് ഉണ്ടാക്കുന്നതിനും കഴിയും.

പാതിരാമണലിൽ കുട്ടികളുടെ പാർക്ക് മുൻ എംപി എ എം ആരിഫ് ഉദ്ഘാടനംചെയ്യുന്നു

