മികച്ച ഡ്രൈവർക്കുള്ള പുരസ്കാരം കെഎസ്ആർടിസി ചേർത്തല ഡിപ്പോയിലെ ഡ്രൈവർ ഡി ബൈജുവിന്

സുരക്ഷിതയാത്രയുടെ സാരഥി

മുഹമ്മ ഓട്ടത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചോ അശ്രദ്ധകാണി
ച്ചോ യാത്രക്കാരുടെ ജീവൻ പന്താടാൻ ബൈജുവിനെ കിട്ടില്ല.
കെഎസ്ആർടിസിയുടെ വിശ്വസ്തനായ ഡ്രൈവറാണ് ബൈജു. 18 വർഷമായി വളയം
ആകരങ്ങളിൽ സുരക്ഷിതം. ഈ മികവിനും ശ്രദ്ധയ്ക്കും അംഗീകാരമായി മികച്ച
ഡ്രൈവർക്കുള്ള പുരസ്കാരം. “എന്റെ സ്ഥാപനം, എന്റെ അഭിമാനം” എന്നതാണ് നിലപാ ടെന്ന് മുഹമ്മ പഞ്ചായത്ത് ഒന്നാം വാർഡിൽ പുത്തനങ്ങാടി ശ്രീരാമ മന്ദിരത്തിൽ ബൈജു പറയുന്നു. യാത്രക്കാരെ വലയ്ക്കാ തെസ്റ്റോപ്പിൽനിന്ന് തന്നെ കയറ്റുകയും ഇറക്കുകയും ചെയ്യണ മെന്ന് നിർബന്ധമുണ്ട്. സ്റ്റോ പ്പിൽ അല്ലാതെ കൈകാണിച്ചാ ലും ബസിൽ ഇടം ഉണ്ടെങ്കിൽ കയറ്റിയേ പോകൂ. അത്യാവശ്യ ത്തിന് മാത്രമേ അവധി എടുക്കൂ. ചേർത്തല ഡിപ്പോയിലെ ഡ്രൈവറായ ഡി ബൈജുവിന് കഴിഞ്ഞദിവസം തിരുവനന്തപു രത്ത് മന്ത്രി കെ ബി ഗണേഷ്കു മാർ പുരസ്കാരം നൽകി. സം സ്ഥാനത്ത് 15 ഡ്രൈവർമാർ ക്കാണ് കെഎസ്ആർടിസി അം ഗീകാരം നൽകിയത്. സുര ക്ഷിത ഡ്രൈവിങ്, പരാതിരഹി തം, വരുമാനം, കൃത്യമായ ജോ ലി, ഇന്ധനക്ഷമത വർധിപ്പി ക്കൽ എന്നീ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് അവാർഡ്. കെഎസ്ആർടിഇഎ (സിഐ ടിയു) അംഗമാണ് ബൈജു. ഭാ ര്യ സീന സ്വകാര്യസ്ഥാപനത്തി ലെ ജീവനക്കാരിയാണ്. വിദ്യാ ർഥികളായ നന്ദന, മിഥുന എന്നിവരാണ് മക്കൾ.
ഡി ബൈജുവിന് മന്ത്രി കെ ബി ഗണേഷ്കുമാർ പുരസ്കാരം നൽകുന്നു

Top