മേൽനടപ്പാലത്തിന് ആവശ്യമുയരുന്നു ചേർത്തല റെയിൽവേ സ്റ്റേഷനിലേക്ക് എങ്ങനെ പോകും

ദേശീയപാതയോരത്തുള്ള ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ


ചേർത്തല അടിപ്പാതകൾക്കായുള്ള ആവശ്യങ്ങൾ തള്ളി ദേശീയപാതാ അതോറിറ്റി കടുത്ത തീരുമാനങ്ങളി ലേക്കു കടക്കുമ്പോൾ ചേർത്തല റെയിൽവേ സ്റ്റേഷനിൽ വലിയ പ്രതിസന്ധി. ജി ല്ലയിൽ ദേശീയപാതയോര ത്തു സ്ഥിതിചെയ്യുന്ന ഏക റെയിൽവേ സ്റ്റേഷനായ ചേർത്തലയ്ക്കായി റെയിൽ വേയുടെ ഭാഗത്തുനിന്നു നട പടികളുണ്ടായിട്ടില്ല. ഇവിടെ അടിപ്പാതയ്ക്കായി ആവശ്യമു യർത്തി മന്ത്രി പി. പ്രസാദും കെ.സി. വേണുഗോപാൽ എം.പിയും സമരസമിതിയും കേന്ദ്രസർക്കാരിനും ദേശീയ പാതാ അതോറിറ്റിക്കും നിവേ ദനം നൽകിയിരുന്നതാണ്. എന്നാൽ അടിപ്പാത ആവശ്യ ത്തിൽ തീരുമാനമായില്ല.


നിലവിലെ സ്ഥിതിയിൽ പാതയ്ക്കു മറുവശമുള്ള യാ ത്രക്കാർ റെയിൽവേ സ്റ്റേഷ നിൽ എത്താൻ അർത്തു ങ്കൽ ബൈപ്പാസിലെയോ ഒറ്റ പുന്നയിലെയോ അടിപ്പാത കൾ ഉപയോഗിക്കേണ്ടിവരും. ഇതുവലിയ സമയനഷ്ടത്തി നിടയാക്കുമെന്നാണ് വിലയി രുത്തൽ. ബസുകളിലെത്തു വർക്കുപോലും സ്റ്റേഷനിലെ ത്താൻ കിലോമീറ്ററുകൾ താ ണ്ടേണ്ടിവരും.


ഇതിനു പരിഹാരം കാണാൻ മേൽനടപ്പാലത്തിനടക്കം ആവശ്യമുയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ യുടെ ഇടപെടലിനായും മുറ വിളി ഉയർന്നിട്ടുണ്ട്. നിലവിൽ ദേശീയപാത വികസനത്തിനു റെയിൽവേ സ്ഥലം ഉപയോ ഗിച്ചിട്ടില്ല. ഫ്ലൈഓവർ എങ്കി ലും അനുവദിച്ചില്ലെങ്കിൽ റെ യിൽവേ സ്റ്റേഷൻ ഒരുവിഭാ ഗം ജനങ്ങൾക്ക് അപ്രാപ്യമാ കുമെന്നാണു വിമർശനം.


ദിവസേനയെത്തുന്നത് നൂറുകണക്കിനു യാത്രക്കാർ
സ്ഥിരമായുള്ളവരടക്കം നൂറുകണക്കിനു യാത്രക്കാരാണ് ചേർത്തല റെയിൽ വേ സ്റ്റേഷനെ ആശ്രയിക്കുന്നത്. തീരദേശപാതവഴി ഓടുന്ന പ്രധാന വണ്ടികൾ ക്കെല്ലാം സ്റ്റോപ്പുള്ള ഇവിടെ വാഹന പാർക്കിങ് പോലും ദേശീയപാത വികസനത്തോ ടെ താളം തെറ്റിയിരിക്കുകയാ ണ്. പാതയോരത്തും പുതിയ പാത നിർമാണ ഇടങ്ങളിലു മായാണ് ഇരുചക്രവാഹനങ്ങ ളും കാറുകളുമടക്കം പാർക്കു ചെയ്യുന്നത്.


റെയിൽവേ സ്റ്റേഷൻ സംരക്ഷിക്കണം
ചേർത്തല റെയിൽവേ സ്റ്റേഷൻ സംരക്ഷിക്കണമെ ന്നാവശ്യപ്പെട്ട് ദേശീയപാതാ കർമസമിതി സംസ്ഥാന, കേന്ദ്ര സർക്കാരിനും ജനപ്രതിനി ധികൾക്കും നിവേദനം നൽകി. റെയിൽവേ സ്റ്റേഷനുമുന്നിൽ പാതമുറിച്ചുകടക്കാൻ ഫ്ലൈഓ
വരെങ്കിലും അനുവദിക്കണമെ ന്നാണ് ആവശ്യം. ഭാരവാഹി കളായ ജോർജ് കുന്നുംപുറം, ശിവൻപിള്ള, ബിജുവർഗീസ്
കോയിക്കര, ടോമിപോളയിൽ, മധുകുമാർ, ഷമ്മി കോയിക്കര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
ചേർത്തല റെയിൽവേ സ്റ്റേഷനിലെത്തി യാത്രചെയ്യുന്നവരുടെ വാഹനങ്ങൾ നിർമാണം നടക്കുന്ന പാതയിൽ പാർക്കുചെയ്തിരിക്കുന്നു

Top