സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ചു; ഒൻപതുപേർക്ക് പരിക്ക്

ചേർത്തല തണ്ണീർ മുക്കം റോഡിൽ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒൻപതു പേർക്കു പരിക്ക്. വെള്ളിയാ ഴ്ച രാവിലെ 11 ഓടെയായിരു ന്നു അപകടം. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. ചേർ ത്തലയിൽനിന്നു കോട്ടയത്തേ ക്കു പോകുകയായിരുന്നു സ്വകാര്യബസ്. ബസിലുള്ളവർക്കാ ണ് പരിക്കേറ്റത്.
ബസ് ഡ്രൈവർ കോട്ടയം ചെങ്ങളം പ്രശാന്തിയിൽ രൂപേഷ് (46), യാത്രക്കാ രായ വയലാർ തിരുനിലത്ത് ഷീബ(51), മരുത്തോർവട്ടം കാർ ത്തികയിൽ ഗിരിജ(66), കുമര കം തോട്ടത്തിൽ സാബു (59), വെച്ചൂർ വേലിച്ചിറ ആനന്ദവ ല്ലി (65), കുടവെച്ചൂർ തെക്കേ നെല്ലിപ്പള്ളി ചന്ദ്രശേഖരൻ (56) എന്നിവരെയാണ് പരിക്കേറ്റ് ചേർത്തല താലൂക്ക് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കും കൈകൾക്കും പരി ക്കേറ്റ രൂപേഷിനെ കോട്ടയം
മെഡിക്കൽ കോളേജിലേക്കു മാറ്റി.


നിസ്സാര പരിക്കേറ്റ മറ്റ് മൂ ന്നുപേർ വിവിധ ആശുപത്രി കളിൽ ചികിത്സതേടി. ഇടിയു ടെ ആഘാതത്തിൽ തല മുൻ സീറ്റിലിടിച്ചും ബസിൽ തെറി ച്ചുവീണുമാണ് ബസിലെ യാ ത്രക്കാർക്കു പരിക്കേറ്റത്. ഉടൻ തന്നെ പ്രദേശവാസികളടക്ക മെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്കുമാറ്റിയ ത്. അപകടത്തെത്തുടർന്ന് ഏറെനേരം പാതയിൽ ഗതാ ഗതം തടസ്സപ്പെട്ടു.

Top