അനധികൃത മത്സ്യബന്ധനം: മത്സ്യസമ്പത്ത് നശിക്കുന്നു

പുഞ്ചകൃഷിക്കുശേഷം കായൽനിലങ്ങളിൽ വെള്ളംകയറ്റാൻ തുടങ്ങിയതോടെ അനധികൃത മൽസ്യബന്ധനങ്ങളും വ്യാപകമാകുന്നു. മടവല പോലെയുള്ള മൽസ്യബന്ധന രീതികൾക്കുള്ള നിയന്ത്ര ണങ്ങൾ കാറ്റിൽപറത്തിയാണ് ഇത്തരം മീൻപിടിത്തങ്ങൾ തുടരുന്നത്. പാടശേഖരങ്ങളിലേക്കു വെള്ളം കയറ്റിവിടുന്ന തൂമ്പുകളുടെ അറ്റത്ത് മടവല പോലെയുള്ള വലകൾ കെട്ടിയാണ് മീൻപിടിത്തം നടക്കുന്ന കോല പോലെ മെലിഞ്ഞ മീനുകൾ വരെ കുടുങ്ങുന്നതിനായി ഏറ്റവും കണ്ണിയകലം കുറഞ്ഞ വലകളാണ് തൂമ്പുകളുടെ അറ്റത്ത് കെട്ടുന്നത്. ഫലത്തിൽ കുഞ്ഞുങ്ങളടക്കം, ജലാശയങ്ങളിൽ നിന്നു പാടത്തേ യ്ക്കു കയറുന്ന മുഴവൻ മീനുകളും വലയ്ക്കുള്ളിലാകുകയും, ചത്തുപോകുകയും ചെയ്യുന്നു. ഉപയോഗ യോഗ്യമായ വലിയ മീനുകളൊഴികെ ബാക്കിയുള്ള ചെറുമീനുകളെ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്ത രത്തിൽ കുട്ടനാട്ടിലെ മൽസ്യസമ്പത്ത് ഗണ്യമായ തോതിൽ നശിക്കുന്നതിന് ഇത്തരം നടപടികൾ കാരണമാകുന്നു.
കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ പ്രവേശിക്കുന്ന മീനുകൾക്ക് അവയുടെ വളർച്ചയും, പ്രജനനവും സാധ്യമാകുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടനാട്ടിൽ വലിയ തോതിൽ പരമ്പരാഗത മൽസ്യസ പത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. ജലമലീനകരണവും, മറ്റു പ്രതികൂല സാഹചര്യങ്ങളും ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
അടക്കംകൊല്ലി പോലെയുള്ള കണ്ണിയകലം കുറഞ്ഞ വലകളുടെ ഉപയോഗം, വൈദ്യുതി ഉപയോഗിച്ചും, കായലിൽ വിഷം കലർത്തിയുമുള്ള മൽസ്യബന്ധനരീതികൾ എന്നിവയും പ്രധാന കാരണങ്ങളാണ്. ചെ റുകണ്ണികളുള്ള വലകളിൽ കുടുങ്ങി ചത്തുപോകുന്ന ചെറുമീനുകൾ ജലാശയങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതു മൂലമുള്ള ജലമലിനീകരണവും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
മൽസ്യസമ്പത്തിന്റെ വർധനവിനായി ഫിഷറീസ് വകുപ്പ് പൊതുജലാശയങ്ങളിൽ നിക്ഷേപിക്കുന്ന വളർത്തുമൽസ്യങ്ങളും പരമ്പരാഗത മൽസ്യസമ്പത്തിന്റെ നാശത്തിനു കാരണമാകുന്നുവെന്നാണ് കുട്ടനാടൻ മൽസ്യത്തൊഴിലാളികളുടെ വാദം. ഇത്തരത്തിൽ നിക്ഷേപിക്കപ്പെടുന്ന വിയറ്റ്നാം വരാലാണ് (വളർത്തുവരാൽ) ഇതിനുള്ള മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത്തരം വരാലുകൾ ജലാശയങ്ങളി ലെ ചെറുമീനുകളെ വൻതോതിൽ തിന്നുതീർക്കുന്നുവെന്നാണ് ആക്ഷേപം.
ഇതു മൽസ്യസമ്പത്തിന്റെ തളർച്ചയ്ക്കു കാരണമാകുന്നു. മുൻ കാലങ്ങളിൽ കുട്ടനാടൻ ജലാശയങ്ങളിൽ നിക്ഷേപിച്ചിരുന്ന ആഫ്രിക്കൻ മുഷി, കൂരിവാള എന്നിവയും ഇക്കൂട്ടത്തിൽ പെടുന്നവയാണ്.നാടൻ വ രാലിൽ നിന്നും ഗുണത്തിൽ തികച്ചും വ്യത്യസ്തമായ ഇത്തരം വരാലുകൾക്കു വിപണിയിൽ ഡിമാൻഡില്ല.
സമീപനഗരങ്ങളിലേക്കു കയറ്റിവിടുന്ന നാടൻ പള്ളത്തിക്കു കിലോഗ്രാമിനു 400 രൂപ വരെ ലഭിക്കുമ്പോൾ, വളർത്തുവരാലിന് 100 രൂപയ്ക്കു പോലും വാങ്ങാൻ ആളെ കിട്ടാറില്ല. കായൽ നിലങ്ങൾ ജനവാസ കേന്ദ്രങ്ങളല്ലാത്തതും, ഗതാഗത സൗകര്യങ്ങൾ കുറവായതും നിയമലംഘനങ്ങൾക്കു ആക്കംകൂട്ടുന്നു. ഫിഷറീസ് വകുപ്പിന്റെ പട്രോളിംഗ് പ്രദേശത്തു ശക്തമാക്കണമെന്നാണ് മൽസ്യത്തൊഴിലാളികളുടെയും, നാട്ടുകാരുടെയും ആവശ്യം.

Top