അപകടക്കെണിയായി പൊടിശല്യം

ലോറികൾ ലോഡ് മൂടാതെ അശ്രദ്ധമായി പോകുന്നതായി പരാതി

മണൽ ഇരുചക്ര വാഹന യാത്രികരെ അപകടത്തിലാക്കുന്നു

മുഹമ്മ ദേശീയപാത നിർമാണത്തിന് വേമ്പനാട്ടുകായലിൽ നിന്ന് ഖനനം ചെയ്തെടുക്കു ന്ന മണ്ണ് കൊണ്ടുപോകുന്ന ടോറസ് ലോറികളിൽ നിന്ന് റോഡിൽ വീഴുന്ന മണൽ ഇരു ചക്ര വാഹനങ്ങൾക്ക് അപകട ക്കെണിയാകുന്നു.

കഴിഞ്ഞ ദിവസം മുട്ടത്തിപ്പറ മ്പിൽ സ്കൂട്ടർ യാത്രികൻ റോഡിൽ കിടന്ന മണലിൽ തെന്നി വീണു പരുക്കേറ്റതാണ് അവ സാന സംഭവം. തണ്ണീർമുക്കം ആലപ്പുഴ, മുഹമ്മ കഞ്ഞിക്കുഴി, മുട്ടത്തിപ്പറമ്പ്-11-ാം മൈൽ എന്നീ റോഡുകളിലാണ് ലോറി കൾ ലോഡുമൂടാതെ അശ്രദ്ധ മായി പോകുന്നത്. കണ്ണങ്കരയി ലെ മണൽ യാർഡിൽ നിന്നുള്ള ലോറികളിൽ നിന്ന് വീഴുന്ന ചെളി കലർന്ന മണൽ റോ ഡിൽ കിടന്നുണങ്ങി പൊടി യാകുന്നു. ഇതോടെ കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രികരും നാട്ടുകാരും പൊടി യിൽ മുങ്ങിയാണ് യാത്രചെയ്യുന്നത്.

ഡവർമാർ ഭൂരിഭാഗവും മണൽ ലോഡിന് മുകളിൽ ഷീറ്റിട്ട് മൂടി വലിച്ചു കെട്ടാതെയാണ് ദേശീയപാതയിലൂടെ പോകുന്നതെന്നാണ് ആരോപണം. ലോറിയിൽ മണൽ കയറ്റിയ ശേഷം നിരപ്പാക്കാതെയും ബ്രഷ് ഉപയോഗിച്ച് ബോഡി വൃത്തിയാക്കാതെയുമാണ് പോകുന്നതെന്നും നാട്ടുകാർ പറയുന്നു.

മാസങ്ങൾക്ക് മുൻപ് മണൽ ഖനനം ആരംഭിച്ചതുമുതൽ പരാതി ഉയർന്നിരുന്നു. തുടർ ന്ന് മോട്ടർ വാഹനവകുപ്പ് അധികൃതരെത്തി ടിപ്പർ ഡവർമാർക്ക് ബോധവൽ ക്കരണം നടത്തിയെങ്കിലും നാട്ടുകാരുടെ “പൊടിയിൽ കുളിച്ച യാത്രയ്ക്ക് ശമനമില്ല.

Top