അരുമയായ് വളരും ‘മയൂരി

രക്ഷിതാക്കൾ വേണ്ടെന്നുവച്ച കുഞ്ഞിനെ സറൻഡർ നിയമപ്രകാരമാണ് ശിശുക്ഷേമസമിതി ഏറ്റെടുത്തത്
ആലപ്പുഴ മെഡിക്കൽ കോളേജിൽ രക്ഷിതാക്കൾ വേണ്ടെന്നുവ ച്ച ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിന് ഇനി ശിശു ക്ഷേമസമിതിയുടെ തണൽ. സറൻഡർ നിയമപ്രകാരമാ ണ് ശനിയാഴ്ച കുഞ്ഞിനെ ഏറ്റെടുത്തത്. കുട്ടിക്ക് ‘മയൂരി’ എന്ന് പേരിട്ടു. പലവിധത്തിലുള്ള ജീവിതസാഹചര്യമാണ് തങ്ങളുടെ കുഞ്ഞുങ്ങളെ സർ ക്കാർ സംരക്ഷണയിൽ നൽ കാൻ രക്ഷിതാക്കൾ തയ്യാറാ കുന്നത്.

സറൻഡർ ചെയ്ത കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്ത് ശിശുവികാസ് ഭവനിൽ തുടർ സംരക്ഷണത്തിനായി നൽകി. ഇനി 60 ദിവസം മാതാവിനായി സ്ഥാപനം കാത്തിരിക്കും. അതി നുശേഷം കുഞ്ഞിനെ സർക്കാ രിന്റെ ദത്തെടുക്കൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആളുക ൾക്ക് നൽകാൻ നടപടിയിലേക്ക് നീങ്ങും. മെഡിക്കൽ കോളേ ജിൽ നടന്ന സറൻഡർ നടപടി കളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഗീത, ജില്ലാ ചൈൽഡ്
പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശുവികാസ് ഭവൻ ഹോം മാനേജർ മിഥുൻഷാ, സോഷ്യൽ വർക്കർ പ്രിമ, അഞ്ജലി എന്നിവർ പങ്കെടുത്തു.

Top