മുഹമ്മ സ്വദേശി ഡോ.പി.എൽ. ലക്ഷ്മി ഇനിമുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ സർക്കാർ അധികാരമേറ്റതിനുശേഷം ആരോഗ്യവകുപ്പിൽ വരുത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് മുഹമ്മ സ്വദേശി ഡോ.പി.എൽ. ലക്ഷ്മിയെ സൂപ്രണ്ട് ആയി നിയമിച്ചത്
മുഹമ്മ കായിപ്പുറം ലക്ഷ്മി ദേവി നിവാസിൽ പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എൻജിനീയർ എം. പെണ്ണമ്മയുടെയും, റിട്ട. സൂപ്രണ്ടിംഗ് എഞ്ചിനീയർ പരേതനായ പുരുഷോത്തമന്റെയും മകളാണ് ഡോ. പി.എൽ ലക്ഷ്മി .ചെട്ടിക്കാട് നഗരാരോഗ്യപരിശീലന കേന്ദ്രം പീഡി യാട്രീഷൻ അസി. സർജൻ ഡോ. ഡി. ജയദേവാണ് ഭർത്താവ്.

Dr. Lekshmi P.L
RMO
Office: 0477–2282367, 2282368, 2282369
Fax: 0477-2282611
Email: tdmcalappuzha@gmail.com
മെഡിക്കൽ കോളേജിലെ സൂപ്രണ്ട് മാത്രമല്ല; പവർലിഫ്റ്റിങ് വേദികളിലെ കരുത്തിന്റെ പ്രതീകവുമാണ് ഡോ. ലക്ഷ്മി

പകൽസമയങ്ങളിൽ രോഗികളുടെ വേദനയകറ്റാൻ സ്റ്റെതസ്കോപ്പുമായി മെഡിക്കൽ കോളേജിലെ വാർഡുകളിലൂടെ ഓടിനടക്കുന്ന ഒരു ഡോക്ടർ. എന്നാൽ, വൈകുന്നേരങ്ങളിൽ അതേ കൈകൾ കനമുള്ള ബാർബെല്ലുകളെ അനായാസം വായുവിലുയർത്തുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടായ ഡോ. പി.എൽ. ലക്ഷ്മി (38) ഇന്ന് വെറുമൊരു ഡോക്ടർ മാത്രമല്ല, പവർലിഫ്റ്റിങ് വേദികളിലെ കരുത്തിന്റെ പ്രതീകം കൂടിയാണ്. കരിയറിലെ തിരക്കുകൾക്കിടയിലും കായികാഭിരുചിയെ നെഞ്ചോടു ചേർത്തുപിടിച്ച് വിജയഗാഥകൾ രചിക്കുന്ന ഡോ. ലക്ഷ്മിയുടെ വിശേഷങ്ങൾ ഏവർക്കും പ്രചോദനമേകുന്നതാണ്.
ജിമ്മിൽനിന്ന് പവർലിഫ്റ്റിങ് ട്രാക്കിലേക്ക്
2007-08 കാലഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പഠനകാലത്താണ് ലക്ഷ്മി ഫിറ്റ്നസ് നിലനിർത്താനായി ജിമ്മിൽ പോയിത്തുടങ്ങുന്നത്. തുടർന്ന്, ആലപ്പുഴയിൽ ചാർജെടുത്തശേഷം ആലപ്പി ജിമ്മിൽ ജോയിൻ ചെയ്തതാണ് ലക്ഷ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെ മറ്റുള്ളവർ കഠിനമായ വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നതു കണ്ടപ്പോൾ ലക്ഷ്മിക്കും ഒരുകൈ നോക്കാൻ തോന്നി. പരിശീലകനായ പി.ജെ. ജോസഫിന്റെ കീഴിലുള്ള പരിശീലനമാണ് വ്യായാമതാത്പര്യം മാത്രമുണ്ടായിരുന്ന ലക്ഷ്മിയെ പവർലിഫ്റ്റിങ് എന്ന കായിക ഇനത്തിലേക്ക് എത്തിച്ചത്. തിരക്കുപിടിച്ച മെഡിക്കൽ കരിയറിനിടയിലും 2023 മുതലാണ് ലക്ഷ്മി പവർലിഫ്റ്റിങ്ങിൽ സജീവമായി മത്സരിക്കാൻ തുടങ്ങിയത്.
സർവീസ് മീറ്റിലെ താരം
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ജില്ലതല പവർലിഫ്റ്റിങ് മത്സരത്തിൽ വിജയിച്ചുകൊണ്ടാണ് ലക്ഷ്മി തന്റെ കായികയാത്രയ്ക്കു കരുത്തു പകർന്നത്. അതിനുശേഷം തൃശ്ശൂരിൽവെച്ചു നടന്ന സംസ്ഥാന സിവിൽ സർവീസ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 84 പ്ലസ് കിലോ വനിതാവിഭാഗത്തിൽ മത്സരിച്ച ഡോ. ലക്ഷ്മി എതിരാളികളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഡെഡ് ലിഫ്റ്റ്, സ്ക്വാട്ട്, ബെഞ്ച് പ്രസ് എന്നിവയിൽ ഒന്നാമതെത്തി. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കാൻ ഡോക്ടർക്കു സാധിച്ചു.
കുടുംബത്തിന്റെ പൂർണ പിന്തുണ
തിരക്കുകൾക്കിടയിലും ലക്ഷ്മിക്ക് പൂർണ പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്. ഭർത്താവ് ഡോ. ഡി. ജയദേവ് ചെട്ടികാട് ഹെൽത്ത് സർവീസിൽ ശിശുരോഗ വിദഗ്ധനായി സേവനമനുഷ്ഠിക്കുന്നു. ദുർഗ (ഒൻപത്), ഭദ്ര (രണ്ട്) എന്നീ രണ്ടു പെൺമക്കളാണ് ഇവർക്കുള്ളത്. ഡോക്ടർമാരുടെ ജോലി എപ്പോഴും സമ്മർദവും തിരക്കും നിറഞ്ഞതാണ്. എങ്കിലും നമ്മൾ മനസ്സുവെച്ചാൽ ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താനാകും. പവർലിഫ്റ്റിങ് എനിക്ക് ശാരീരികക്ഷമത മാത്രമല്ല, മാനസികമായ വലിയൊരു ഊർജം കൂടിയാണ് നൽകുന്നത്- ഡോ. ലക്ഷ്മി പുഞ്ചിരിയോടെ പറയുന്നു.
” നിർണയം ” സിനിമ.. നിമിത്തമായി
ഡോ: ലക്ഷ്മിയെ കാണാൻ തിരക്കഥാകൃത്ത് നേരിട്ട് എത്തി..

മോഹൻലാൽ അഭിനയിച്ചു ചെറിയാൻ കല്പകവാടി തിരക്കഥ എഴുതി ശ്രദ്ധേയമായ നിർണയം എന്ന സിനിമ തിരശ്ശീലയിൽ കണ്ടു… ഡോക്ടറായ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ പി . എൽ. ലക്ഷ്മിയെ കാണാൻ.. നിർണയം സിനിമയുടെ തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തി.. ഡോക്ടർ പി എൽ ലക്ഷ്മിയുടെ ജീവിതത്തിലെ അപൂർവ സുന്ദരമായ നിമിഷം… ആലപ്പുഴ മുഹമ്മ കായിപ്പുറം . ലക്ഷ്മി ദേവി നിവാസിൽ എൻജിനീയർമാരായ പരേതനായ പുരുഷോത്തമൻ്റെയും പെണമ്മയും മകൾ… അച്ഛന്റെയും അമ്മയുടെയും അറിവിൻറെ മേഖലയിലൂടെ എൻജിനീയറിങ് രംഗത്തേക്ക് പോകുമെന്ന് പ്രതീക്ഷിച്ച ആ മകളുടെ ജീവിതത്തിലേക്ക് വെള്ളിത്തിരയിൽ കണ്ട നിർണയം സിനിമ വലിയൊരു കാഴ്ചയായി കാഴ്ചപ്പാടായി മാറി… കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടി ഉപരിപഠനം തിരുവനന്തപുരം മെഡിക്കൽ കോളേജ് തുടർന്ന് വൈക്കം ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഡോക്ടറായി കേരളത്തിലെ ശ്രദ്ധേയമാകുന്ന ആലപ്പുഴ മെഡിക്കൽ കോളേജിൽ ആർ എം ഓ ആയി ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിന്റെ സൂപ്രണ്ട് പദവിയിൽ യുവതലമുറയിൽ ശ്രദ്ധിയാവുന്ന ഡോക്ടർ പി എൽ ലക്ഷ്മിയുടെ ജീവിത മധുര സേവന പ്രവർത്തനങ്ങൾക്ക് ഈ ഒത്തുചേരൽ എന്നും ധന്യമാകും അനുഗ്രഹമാകും എന്നത് തീർച്ച.
ഡോ.ലക്ഷ്മിയെ അനുമോദിച്ചു

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.പി. എൽ.ലക്ഷ്മിയെ മുഹമ്മ അരങ്ങ് കൂട്ടായ്മ അനുമോദിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ആരോഗ്യവകുപ്പ് മുൻഡെപ്യൂട്ടി ഡയറക്ടർ ഡോ.സിറാബുദ്ദീൻ ഉദ്ഘാടനം ചെയ്തു . ബേബി തോമസ് കണ്ണങ്കര, പ്രകാശൻ തണ്ണീർമുക്കം, സി.വി. വിദ്യാസാഗർ, വിജയകുമാർ, വിജു ദാസൻ, ആർട്ടിസ്റ്റ് ബേബി മംഗളം, എന്നിവർ സംസാരിച്ചു . സി. പി. ഷാജി അരങ്ങ്, സ്വാഗതവും ജിമോൻ മുഹമ്മ നന്ദിയും പറഞ്ഞു .

