ഉണരുന്നു കായൽ ടൂറിസം, മാടിവിളിക്കുന്നു കായൽപൂന്തിരകൾ
16 May 2026
ഏപ്രിൽ, മെയ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് ഇതരസംസ്ഥാനക്കാരും വിദേശികളുമായ സഞ്ചാരികൾ ആലപ്പുഴയിൽ
ഏറെയും എത്തുക
പ്രെകൃതിയിലെ വലിയൊരു യാത്രക്കായി കിഴക്കിന്റെ വെനീസിലെ ഓളപ്പരപ്പുകൾ തേടി യെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുകയാണ്. ഇത്തവണ ടൂറിസം സീസണിൽ ഇതര സംസ്ഥാനക്കാരുടെ തിരക്ക് ഇപ്പോഴാണ് ഉണ്ടായതെന്ന് പുരവഞ്ചിയുടമകൾ പറയുന്നു. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സഞ്ചാരികളുടെ തിര ക്ക് തുടങ്ങി. ഇത്തവണ ഇവരിൽ അധികവും ബുക്കിങ് ഇല്ലാതെയാണ് വരുന്നത്.
അവധിക്കാലം ആരംഭിക്കുന്ന ഏപ്രിൽ മാസത്തിൽ സഞ്ചാരികൾ എത്തിത്തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തോടെ സഞ്ചാരികൾ കുറഞ്ഞു. അതിനാൽ ഏപ്രിൽ ഇത്തവണ വറുതിക്കാലമായി. ഒരാഴ്ചയാ യി സഞ്ചാരികളുടെ വരവ് കൂടുകയാണ്. തുടർ ദിവ സങ്ങളിൽ ഇത് വർധിക്കുമെന്ന പ്രതീ ക്ഷയിലാണ് പുരവഞ്ചിയുടമകൾ.
ഏപ്രിൽ, മെയ് മാസങ്ങളിലും ഡി സംബർ, ജനുവരി മാസങ്ങളിലുമാണ് ഇതരസം സ്ഥാനക്കാരും വിദേശികളുമായ സഞ്ചാരികൾ ആലപ്പുഴയിൽ ഏറെയും എത്തുക. കൂടാതെ ദീപാ വലി, പൂജ അവധി എന്നീ അവസരങ്ങളിൽ വടക്കേ ഇന്ത്യൻ സഞ്ചാരികളും കൂടുതലായി എത്താറുണ്ട്. വിനോദസഞ്ചാരമേഖല ഉണർന്നാലും പുരവഞ്ചി യുടമകൾക്ക് ആശങ്ക ഏറെയാണ്. പാചകവാതക പെട്രോളിയം വിലവർധന പുരവവഞ്ചിയുടമകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. ഇത് അധികച്ചെ ലവ് ഉണ്ടാക്കിയിട്ടും ബോട്ടുടമകൾ ഇതുവരെ നിര ക്കൊന്നും വർധിപ്പിച്ചിട്ടില്ല. ഹോട്ടൽ ഉടമകൾ ചെയ്യുന്നതുപോലെ നിരക്കുകൾ ഉടനടി വർധിപ്പി ക്കാനാകില്ലെന്ന് പുരവഞ്ചിയുടമകൾ പറയുന്നു.
ആലപ്പുഴയിൽ പുരവഞ്ചിയുടമകൾക്ക് ഭീഷണി യായി വൻകിടക്കാർ രംഗപ്രവേശം ചെയ്തിരിക്കു കയാണ്. 14 ബെഡ്റൂമുകളുമായി വലിയ ബോട്ടുക ളുമായാണ് ഇവരുടെ വരവ്.
20 ബെഡ്റൂമുകളുടെ വലിയ ബോട്ടുകൾ വരാനി രിക്കുന്നു. ഇത്തരം ബോട്ടുകൾ വന്നുകഴിഞ്ഞാൽ ചെറുകിടക്കാർക്ക് ഭീഷണിയാകുമെന്ന് ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് സമിതി പ്രസിഡന്റ് എ അനസ് പറഞ്ഞു. വൻകിട ബോട്ടുകളിൽ തൊഴിലാ ളികളുടെ എണ്ണവും കുറവാണ്. ഇവ വ്യാപകമാ യാൽ വലിയതോതിൽ തൊഴിൽനഷ്ടത്തിനും കാ രണമാകും.

